പുറത്തു കറങ്ങി നടക്കുന്നുണ്ട് 24 ഗുണ്ടകൾ, തടങ്കലിലാക്കിയത് 9 പേരെ മാത്രം
കൊല്ലം ∙ ജില്ലയിൽ ഗുണ്ടാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കേണ്ട 24 ഗുണ്ടകൾ പുറത്തു വിലസുന്നു. ആകെ 33 പേരുടെ പട്ടിക സിറ്റി പൊലീസ് കമ്മിഷണർ, റൂറൽ എസ്പി എന്നിവർ ഈ വർഷം ജില്ലാ കലക്ടർക്കു കൈമാറിയെങ്കിലും തടങ്കലിലാക്കിയത് 9 പേരെ മാത്രം. 11 േപരുടെ ശുപാർശകൾ കലക്ടർ തിരിച്ചയച്ചു. 13 എണ്ണം കലക്ടറുടെ തീരുമാനം
കൊല്ലം ∙ ജില്ലയിൽ ഗുണ്ടാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കേണ്ട 24 ഗുണ്ടകൾ പുറത്തു വിലസുന്നു. ആകെ 33 പേരുടെ പട്ടിക സിറ്റി പൊലീസ് കമ്മിഷണർ, റൂറൽ എസ്പി എന്നിവർ ഈ വർഷം ജില്ലാ കലക്ടർക്കു കൈമാറിയെങ്കിലും തടങ്കലിലാക്കിയത് 9 പേരെ മാത്രം. 11 േപരുടെ ശുപാർശകൾ കലക്ടർ തിരിച്ചയച്ചു. 13 എണ്ണം കലക്ടറുടെ തീരുമാനം
കൊല്ലം ∙ ജില്ലയിൽ ഗുണ്ടാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കേണ്ട 24 ഗുണ്ടകൾ പുറത്തു വിലസുന്നു. ആകെ 33 പേരുടെ പട്ടിക സിറ്റി പൊലീസ് കമ്മിഷണർ, റൂറൽ എസ്പി എന്നിവർ ഈ വർഷം ജില്ലാ കലക്ടർക്കു കൈമാറിയെങ്കിലും തടങ്കലിലാക്കിയത് 9 പേരെ മാത്രം. 11 േപരുടെ ശുപാർശകൾ കലക്ടർ തിരിച്ചയച്ചു. 13 എണ്ണം കലക്ടറുടെ തീരുമാനം
കൊല്ലം ∙ ജില്ലയിൽ ഗുണ്ടാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കേണ്ട 24 ഗുണ്ടകൾ പുറത്തു വിലസുന്നു. ആകെ 33 പേരുടെ പട്ടിക സിറ്റി പൊലീസ് കമ്മിഷണർ, റൂറൽ എസ്പി എന്നിവർ ഈ വർഷം ജില്ലാ കലക്ടർക്കു കൈമാറിയെങ്കിലും തടങ്കലിലാക്കിയത് 9 പേരെ മാത്രം. 11 േപരുടെ ശുപാർശകൾ കലക്ടർ തിരിച്ചയച്ചു. 13 എണ്ണം കലക്ടറുടെ തീരുമാനം കാത്തു കിടക്കുന്നു. സംസ്ഥാനത്താകെ ഗുണ്ടാ ആക്രമണം വർധിച്ച പശ്ചാത്തലത്തിൽ ജില്ലയിൽ 1700 സാമൂഹിക വിരുദ്ധരുടെ പട്ടിക പൊലീസ് തയാറാക്കി. ഇവരെ പ്രത്യേക നിരീക്ഷണ വലയത്തിലാക്കി.
സിറ്റി പൊലീസ് പരിധിയിൽ കഴിഞ്ഞ ജനുവരി മുതൽ ഇതുവരെ ഗുണ്ടാ നിയമപ്രകാരം 29 പേരെ കരുതൽ തടങ്കലിലാക്കാൻ സിറ്റി പൊലീസ് കമ്മിഷണർ ശുപാർശ നൽകി. ഇതിൽ 9 പേരെ കരുതൽ തടങ്കലിലാക്കാൻ കലക്ടർ ഉത്തരവിട്ടു. 10 എണ്ണം തിരിച്ചയച്ചപ്പോൾ 10 എണ്ണം ഇപ്പോഴും കലക്ടറുടെ തീരുമാനം കാത്തു കിടക്കുന്നു. ചില കേസുകളിൽ രാഷ്ട്രീയ സമ്മർദവും കാരണമായതായാണു വിവരം.
കാപ്പ നിയമപ്രകാരം നാടുകടത്താൻ ശുപാർശ ചെയ്തു സിറ്റി പൊലീസ് 6 സ്ഥിരം ക്രിമിനലുകളുടെ പട്ടിക ഡിഐജിക്കു കൈമാറിയെങ്കിലും രണ്ടെണ്ണം തിരിച്ചയച്ചു. രണ്ടെണ്ണത്തിൽ തീരുമാനമായിട്ടില്ല. 2 പേരെ നാടുകടത്തി. റൂറൽ പൊലീസ് ജില്ലയിൽ 21 പേരുടെ പട്ടിക സമർപ്പിച്ചതിൽ 13 പേരെ നാടുകടത്താൻ ഉത്തരവായപ്പോൾ എട്ടെണ്ണത്തിൽ തീരുമാനമായില്ല. നാടുകടത്തപ്പെട്ടാൽ ഒരു വർഷത്തേക്കു ജില്ലയിൽ പ്രവേശിക്കരുതെന്നാണു വ്യവസ്ഥ.
1700 സാമൂഹിക വിരുദ്ധർ:പൊലീസിന്റെ നോട്ടമുണ്ട്
ജില്ലയിൽ പൊലീസ് തയാറാക്കിയ സാമൂഹിക വിരുദ്ധരുടെ പട്ടികയിൽ 1700 പേർ. സിറ്റി പൊലീസ് പരിധിയിൽ 800 പേരും റൂറൽ പൊലീസ് പരിധിയിൽ 870 പേരുമാണു പട്ടികയിലുള്ളത്. സിറ്റി പൊലീസ് പരിധിയിലെ സാമൂഹിക വിരുദ്ധ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർ പ്രത്യേക നിരീക്ഷണ വലയത്തിലാണെന്നു സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ പറഞ്ഞു.ഇവർ ഓരോരുത്തരുടെയും വിശദമായ വ്യക്തി വിവരങ്ങൾ ശേഖരിച്ചു പ്രത്യേകം സൂക്ഷിച്ചിട്ടുണ്ട്. ഇവർ പ്രതികളായ കേസുകൾ, കേസിന് പിന്നീട് എന്തു സംഭവിച്ചു, കൂട്ടുപ്രതികൾ ഉണ്ടോ, ഉണ്ടെങ്കിൽ ആരൊക്കെ, ഫോൺ നമ്പർ, ജാമ്യത്തിലെടുത്തത് ആര്, ഹാജരായ അഭിഭാഷകൻ ആര് തുടങ്ങിയ എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയ പ്രൊഫൈൽ ബാങ്ക് ആണു തയാറാക്കിയിരിക്കുന്നതെന്നു കമ്മിഷണർ പറഞ്ഞു.
പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർ വീണ്ടുമൊരു കേസിൽ പ്രതിയായാൽ ഇവർ ഒളിവിൽ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളും ബന്ധപ്പെടാൻ സാധ്യതയുള്ളവരെയും ഉടൻ കണ്ടെത്താൻ കഴിയുന്ന രീതിയിലാണു വിവരശേഖരണം. എണ്ണൂറോളം പേരിൽ മുന്നൂറോളം പേരെക്കൊണ്ട് ആർഡിഒ കോടതിയിൽ ബോണ്ട് ഒപ്പിടുവിച്ചിട്ടുണ്ട്. ഇനിയൊരു കേസിൽ പ്രതിയായാൽ ഇവരെ നേരെ ജയിലിലേക്കു വിടാൻ ഇതിലൂടെ കഴിയും. ബാക്കിയുള്ളവരുടെ വിശദമായ പശ്ചാത്തല വിവരങ്ങൾ നിത്യേനയെന്നോണം പൊലീസ് പരിശോധിക്കുന്നു. ഇവരിൽ കൊടും ക്രിമിനലുകൾ എന്നു കണ്ടെത്തുന്നവരെ കരുതൽ തടങ്കലിലാക്കാനോ നാടു കടത്താനോ ശുപാർശ ചെയ്യുമെന്നും കമ്മിഷണർ പറഞ്ഞു. കരുതൽ തടങ്കൽ, നാടു കടത്തൽ എന്നിവയ്ക്കു ശുപാർശ തയാറാക്കാൻ സിറ്റി പൊലീസ് ആസ്ഥാനം കേന്ദ്രീകരിച്ചു പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്തു കരുതൽ തടങ്കലിലാക്കപ്പെട്ടവർ കൂടുതലുള്ള ജില്ലകളിലൊന്നു കൊല്ലമാണെന്നും സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു.
ഡിജിപിയുടെ നിർദേശ പ്രകാരം കഴിഞ്ഞ ദിവസം കൊല്ലം റൂറൽ ജില്ലയിൽ ആക്‌ഷൻ ഗ്രൂപ്പ് രൂപീകരിച്ച് ക്രിമിനലുകളുടെ പട്ടിക പരിശോധിച്ചു വരികയാണെന്നു റൂറൽ അഡീഷനൽ എസ്പി എസ്. മധുസൂദനൻ പറഞ്ഞു. ഒന്നിലധികം കേസുകളിൽ ഉൾപ്പെട്ട അൻപതോളം പേരെ കണ്ടെത്തി കഴിഞ്ഞു. 15 ഗ്രൂപ്പുകളിലാക്കി ഇവരെ സ്ഥിരമായി നിരീക്ഷിക്കാൻ സംവിധാനം ആരംഭിച്ചു. ഒന്നിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായവരുടെ ലിസ്റ്റ് പൊലീസ് പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗുണ്ടാ നിയമപ്രകാരം തടങ്കലിലാക്കാനുള്ള ശുപാർശ(സിറ്റി, റൂറൽ പൊലീസ് എന്ന ക്രമത്തിൽ)
∙ശുപാർശ ചെയ്യപ്പെട്ടവർ – 33
∙തടങ്കലിലാക്കപ്പെട്ടവർ – 9
∙തിരിച്ചയച്ചത്– 11
∙തീരുമാനമാകാത്തത്– 13
കാപ്പ നിയമപ്രകാരം സ്ഥിരം ക്രിമിനലുകളുടെ നാടുകടത്താനുള്ള ശുപാർശ (സിറ്റി, റൂറൽ പൊലീസ് എന്ന ക്രമത്തിൽ)
∙ശുപാർശ ചെയ്യപ്പെട്ടവർ– 27
∙നാടുകടത്തപ്പെട്ടത് – 15
∙തിരിച്ചയച്ചത്– 2
∙തീരുമാനമാകാത്തത്– 10