കേന്ദ്രബജറ്റിനെക്കുറിച്ചു മലയാള മനോരമയും ഫാത്തിമാ മാതാ കോളജ് സാമ്പത്തിക ശാസ്ത്ര വിഭാഗവും ചേർന്നു വെബിനാർ നടത്തി കൊല്ലം ∙ കാർഷിക രംഗവുമായി ഏറ്റവുമടുത്തു നിൽക്കുന്ന കേരളത്തിൽ, കേന്ദ്ര ബജറ്റിൽ മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിക്കുള്ള വിഹിതം കുറച്ചതു തൊഴിലവസരങ്ങൾ സാരമായി ഇല്ലാതാക്കുമെന്നു ഗവ. ചീഫ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്രബജറ്റിനെക്കുറിച്ചു മലയാള മനോരമയും ഫാത്തിമാ മാതാ കോളജ് സാമ്പത്തിക ശാസ്ത്ര വിഭാഗവും ചേർന്നു വെബിനാർ നടത്തി

കൊല്ലം ∙ കാർഷിക രംഗവുമായി ഏറ്റവുമടുത്തു നിൽക്കുന്ന കേരളത്തിൽ, കേന്ദ്ര ബജറ്റിൽ മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിക്കുള്ള വിഹിതം കുറച്ചതു തൊഴിലവസരങ്ങൾ സാരമായി ഇല്ലാതാക്കുമെന്നു ഗവ. ചീഫ് വിപ്പ് എൻ.ജയരാജ് പറഞ്ഞു. കേന്ദ്ര ബജറ്റിനെക്കുറിച്ചു മലയാള മനോരമയും ഫാത്തിമാ മാതാ കോളജ് സാമ്പത്തിക ശാസ്ത്ര വിഭാഗവും ചേർന്നു സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലയ്ക്കും സഹകരണ മേഖലയ്ക്കും വളരെ കുറച്ചു തുക മാത്രമാണു ബജറ്റിൽ നീക്കിവച്ചത്. 73,000 കോടി രൂപയാണു തൊഴിലുറപ്പിനായി മാറ്റിവച്ചിരിക്കുന്നത്. കഴിഞ്ഞ ബജറ്റിൽ നീക്കി വച്ചത് 72,034.70 കോടി രൂപയായിരുന്നെങ്കിലും പുതുക്കിയ ബജറ്റിൽ അത് 98,000 കോടിയാക്കിയിരുന്നു. മതിയായ തുക കിട്ടാത്തതിനാൽ പല സംസ്ഥാനങ്ങൾക്കും കൂലി കൊടുക്കാൻ പണമില്ലായിരുന്നു. 

ADVERTISEMENT

തുക വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. കാർഷിക മേഖലയുടെ ഉണർവിനായി 10 ശതമാനമെങ്കിലും നീക്കി വയ്ക്കേണ്ട സ്ഥാനത്ത് 3 ശതമാനമാണു നൽകിയിരിക്കുന്നത്. നിള ഇൻഷുറൻസ് തുക, കാർഷിക മേഖല ഗവേഷണം, വളം സബ്സിഡി എന്നിവ വെട്ടിക്കുറച്ചതും മേഖലയ്ക്കു കടുത്ത അവഗണനയാണ്. കാർഷിക പ്രക്ഷോഭവും കർഷക ബിൽ പിൻവലിച്ചതും മേഖലയെ പിന്തുണയ്ക്കുമെന്നു കരുതിയെങ്കിലും നടന്നില്ല.

കോവിഡിന്റെ വരവിനു ശേഷമുള്ള മൂന്നാമത്തെ ബജറ്റാണിത്. ഭരണഘടനയിൽ ബജറ്റ് എന്നൊരു വാക്കില്ല. പകരം ആന്വൽ ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ് എന്നാണു പറയുന്നത്. ജിഎസ്ടി കോംപൻസേഷൻ അടയ്ക്കാനുള്ള സംസ്ഥാനങ്ങളുടെ കാലാവധി മാർച്ചിൽ അവസാനിക്കുകയാണ്. കോവിഡ് മൂലം സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ഈ സമയത്ത് അതു നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അതും പരിഗണിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതുപോലെ അവഗണന നേരിട്ട മറ്റൊരു വിഭാഗമാണു ഭക്ഷ്യവിതരണം. 

ADVERTISEMENT

കോവിഡ് കാലത്തു കിറ്റ് വിതരണം ഏറെ വിജയകരമായിരുന്നു. എന്നാൽ ഇത്തവണ തുക വെട്ടിക്കുറച്ചെന്നു മാത്രമല്ല, മേഖലയുമായി ബന്ധമുള്ള പദ്ധതികളും നിർത്തലാക്കാനാണു തീരുമാനം. സബ്സിഡിയും വെട്ടിക്കുറച്ചു. ആദായനികുതി സ്ലാബിൽ മാറ്റമില്ലാതെ വന്നതും സാധാരണക്കാരെ വലച്ചു. വരുമാനത്തേക്കാൾ ചെലവാണു ബജറ്റിൽ പറയുന്നത്. ഇതിനായി എങ്ങനെയാണു പണം കണ്ടെത്തുക എന്നതിനെപ്പറ്റി ഒരു നിർദേശവും ബജറ്റിൽ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രിൻസിപ്പൽ ഡോ.പി.ജെ. ജോജോ അധ്യക്ഷനായി. മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത്, കോളജ് ഇക്കണോമിക്സ് വിഭാഗം മേധാവി ഡോ.എ.ആർ.ടൈറ്റസ്, കൺവീനർ ഡോ.സി.രതീഷ്, വിവിധ വിഭാഗങ്ങളിലെ മേധാവികൾ, സാമ്പത്തിക ശാസ്ത്ര വിദ്യാർഥികൾ തുടങ്ങിയവർ വെബിനാറിൽ  പങ്കെടുത്തു. പ്രഭാഷണത്തിനു ശേഷം ചോദ്യോത്തരവേളയും നടന്നു.