തിരുവനന്തപുരത്തേക്കാൾ കേമം, പക്ഷേ കുണ്ടറ ടെക്നോപാർക്ക് ഉഷാറാവാൻ ഇക്കാര്യങ്ങൾ കൂടി വേണം
കുണ്ടറ∙ ഐടി മേഖലയിൽ പബ്ബുകൾ തുറക്കുമെന്ന് സർക്കാർ പ്രഖ്യാപനം. പബ്ബൊന്നുമില്ലെങ്കിലും താമസിക്കാൻ ഹോസ്റ്റൽ, എത്തിച്ചേരാൻ ഗതാഗത സൗകര്യം എന്നിവയുണ്ടെങ്കിൽ കുണ്ടറയിലെ ടെക്നോപാർക്ക് കുറച്ചുകൂടി ഉഷാറാകുമെന്ന് ഇവിടെ ജോലി ചെയ്യുന്നവർ പറയുന്നു. വൈദ്യുതി, ഇന്റർനെറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെല്ലാം

കുണ്ടറ∙ ഐടി മേഖലയിൽ പബ്ബുകൾ തുറക്കുമെന്ന് സർക്കാർ പ്രഖ്യാപനം. പബ്ബൊന്നുമില്ലെങ്കിലും താമസിക്കാൻ ഹോസ്റ്റൽ, എത്തിച്ചേരാൻ ഗതാഗത സൗകര്യം എന്നിവയുണ്ടെങ്കിൽ കുണ്ടറയിലെ ടെക്നോപാർക്ക് കുറച്ചുകൂടി ഉഷാറാകുമെന്ന് ഇവിടെ ജോലി ചെയ്യുന്നവർ പറയുന്നു. വൈദ്യുതി, ഇന്റർനെറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെല്ലാം തടസ്സമില്ലാതെ ഇവിടെ ലഭിക്കുന്നുണ്ട്. പക്ഷേ 11 വർഷം മുൻപ് പാർക്ക് ആരംഭിക്കുമ്പോൾ സർക്കാർ വിഭാവനം ചെയ്തപോലെ ഒട്ടേറെ ഐടി കമ്പനികളെയും മറ്റ് തൊഴിൽദാതാക്കളെയും ഇവിടേക്ക് ഇനിയും ആകർഷിക്കാനായിട്ടില്ല.
ഭംഗിയുള്ള ക്യാംപസ്, എത്തിപ്പെടാനായാൽ
തിരുവനന്തപുരത്തേക്കാൾ, ജോലി സ്ഥലത്തിരുന്നുകൊണ്ട് കായൽഭംഗി നുകരാൻ സാധിക്കുന്നതാണ് കുണ്ടറയിലെ ടെക്നോപാർക്ക്. പക്ഷേ, താമസ, ഗതാഗത സൗകര്യങ്ങളാണ് യുവ പ്രഫഷനൽസുകൾക്കു മുന്നിലെ വലിയ പ്രതിസന്ധി. പാർക്കിന്റെ സമീപഭാഗങ്ങളിൽ നല്ല ഹോട്ടലുകളും ഹോസ്റ്റലുകളും ഫ്ലാറ്റുകളുമൊക്കെ കുറവാണ്. കുണ്ടറ റെയിൽവേ ഗേറ്റ് അടച്ചിട്ടാൽ പിന്നെ വൻ ഗതാഗതക്കുരുക്കാണ്. അതു താണ്ടി പാർക്കിലേക്ക് എത്തുന്നത് പാർക്കിൽ ജോലി ചെയ്യുന്നവരുടെ മനസ്സിൽ വലിയൊരു പേടി സ്വപ്നമാണ്.
ട്രെയിനിൽ എത്തുന്നവർക്കാകട്ടെ റെയിൽവേ പാത മുറിച്ച് കടക്കാതെ പാർക്കിൽ എത്താൻ കഴിയില്ല. പൊതുഗതാഗത സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കു വേണ്ടി ഇളമ്പളളൂരിൽ അവസാനിക്കുന്ന സിറ്റി ബസുകൾ മുക്കട വഴി ടെക്നോപാർക്ക് വരെ നീട്ടാവുന്നതാണ്. അതുപോലെ ജലഗതാഗതത്തിനായി ബോട്ടുകൾ ഏർപ്പെടുത്തുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും യാഥാർഥ്യമായില്ല.
നിലവിൽ 24 കമ്പനികൾ
2011 ലാണ് തിരുവനന്തപുരം ടെക്നോ പാർക്കിന്റെ ചുവടുപിടിച്ച് കുണ്ടറയിൽ പാർക്ക് ആരംഭിച്ചത്. തിരുവനന്തപുരത്തെ പാർക്കിന്റെ സാറ്റ്‌ലൈറ്റ് യൂണിറ്റാണ് ഇവിടുത്തേത്. വിഎസ് സർക്കാരിന്റെ കാലത്ത് എം.എ.ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ 2011 ഫെബ്രുവരി 15 ന് ആണ് പാർക്ക് ആരംഭിച്ചത്. കുണ്ടറ സെറാമിക്സിന്റെ 44 ഏക്കർ ഭൂമി ഏറ്റെടുത്ത് സ്പെഷൽ ഇക്കണോമിക് സോണായി പ്രഖ്യാപിച്ചാണ് പാർക്ക് ആരംഭിച്ചത്.ആദ്യഘട്ടത്തിൽ 2000 പേർക്ക് തൊഴിൽ എന്നായിരുന്നു വാഗ്ദാനം. 500 പേർക്ക് പോലും തൊഴിൽ നൽകാൻ കഴിഞ്ഞിട്ടില്ല. ഒരു ലക്ഷം ചതുരശ്ര മീറ്റർ സ്ഥലമാണ് (24.7 ഏക്കർ) പാർക്കൊരുക്കാൻ സജ്ജമാക്കിയത്. ഇതിൽ 70,000 ചതുരശ്ര മീറ്റർ (17.29 ഏക്കർ) മാത്രമാണ് വിനിയോഗിച്ചത്. ഏകദേശം 80% സ്ഥലവും ഒഴിഞ്ഞുകിടക്കുന്നു.
ആദ്യ ഘട്ട നിർമാണ ചെലവായ 98 കോടി രൂപയിൽ 65 കോടിയും നബാർഡ് വായ്പയായിരുന്നു. ആദ്യമൊരുക്കിയ സൗകര്യങ്ങളല്ലാതെ, പുതിയ കമ്പനികളെ കൂടുതൽ ആകർഷിക്കുന്ന രീതിയിൽ പാർക്ക് വികസിപ്പിക്കാനായില്ല. ഇനിയും വലിയ കമ്പനികളെ ഉൾക്കൊള്ളാനാകുന്ന തരത്തിൽ കെട്ടിടത്തിൽ തന്നെ സ്ഥലം ഒഴിഞ്ഞു കിടപ്പുണ്ട്. നിലവിൽ 24 കമ്പനികളാണ് ഇവിടെ പ്രവർത്തിക്കുന്നതെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും വാർഷിക റിപ്പോർട്ടിൽ ഇത് 19 ആണ്. ആകെ 300 ൽ താഴെ ജീവനക്കാരും. കോവിഡ് വ്യാപനം കുറഞ്ഞിട്ടും ഇവിടുത്തെ ജീവനക്കാരിൽ വലിയൊരു വിഭാഗം ഇപ്പോഴും വർക് ഫ്രം ഹോം തുടരുകയാണെന്നാണ് വിവരം.
8 നിലകളുള്ള കെട്ടിടത്തിലെ ചില നിലകൾ ഇപ്പോഴും പൂർണമായി ഒഴിഞ്ഞു കിടക്കുന്നുണ്ടെന്ന് ഇവിടുത്തെ ജീവനക്കാർ പറഞ്ഞു. വലിയൊരു കമ്പനിക്കു വേണമെങ്കിലും വളരെപ്പെട്ടെന്ന് ഓഫിസ് തുറക്കാനാകും. ഇവിടേക്കുള്ള റോഡുകൾ കൂടുതൽ വികസിപ്പിക്കുകയും, കുണ്ടറയിലെ റെയിൽവേ മേൽപാല പ്രശ്നങ്ങൾ പരിഹരിക്കുകയും, കൂടുതൽ കെട്ടിടങ്ങളും കമ്പനികളെ ആകർഷിക്കാനുള്ള നടപടികളുമൊക്കെ ആവിഷ്കരിച്ചാൽ തിരുവനന്തപുരം ടെക്നോപാർക്കിനു തുല്യമായ വികസനം ഇവിടെയും എത്തും.