പീഡനക്കേസിൽ വൈദികന് 18 വർഷം തടവ്
കൊല്ലം∙ നാല് സെമിനാരി വിദ്യാർഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനും ലൈംഗിക അതിക്രമത്തിനും ഇരയാക്കിയെന്ന കേസിൽ വൈദികന് 18 വർഷം കഠിനതടവ്. കൊല്ലം കോട്ടാത്തല സെന്റ് മേരീസ് പള്ളി വികാരിയായിരുന്ന ഫാദർ തോമസ് പാറേക്കുളത്തിനെതിരെ 4 കേസുകളിലായി കൊല്ലം അഡിഷനൽ സെഷൻസ് ജഡ്ജ് (പോക്സോ) കെ.എൻ.സുജിത്ത് ആണ് ശിക്ഷ

കൊല്ലം∙ നാല് സെമിനാരി വിദ്യാർഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനും ലൈംഗിക അതിക്രമത്തിനും ഇരയാക്കിയെന്ന കേസിൽ വൈദികന് 18 വർഷം കഠിനതടവ്. കൊല്ലം കോട്ടാത്തല സെന്റ് മേരീസ് പള്ളി വികാരിയായിരുന്ന ഫാദർ തോമസ് പാറേക്കുളത്തിനെതിരെ 4 കേസുകളിലായി കൊല്ലം അഡിഷനൽ സെഷൻസ് ജഡ്ജ് (പോക്സോ) കെ.എൻ.സുജിത്ത് ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സോജാ തുളസീധരൻ ഹാജരായി.
2016 കാലയളവിൽ കൊട്ടാരക്കര തേവലപ്പുറം പുല്ലമല ഹോളിക്രോസ് സെമിനാരിയിൽ വൈദികൻ ആയിരുന്ന തോമസ് പാറേക്കുളം പള്ളിയോടു ചേർന്നുള്ള മുറിയിലായിരുന്നു താമസം. വിദ്യാർഥികളെ രാത്രി കൂട്ടിക്കൊണ്ടു പോയി ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു എന്നാണു കേസ്. തിരുവനന്തപുരം ശിശു സംരക്ഷണ സമിതിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പുനലൂർ പൊലീസ് ആണ് അന്വേഷണം നടത്തിയത്.