കൊട്ടാരക്കര∙ കൊട്ടാരക്കര നഗരത്തിലേക്കുള്ള ഇടറോഡുകളിൽ മിക്കതും തകർന്ന നിലയിൽ. അടുത്തിടെ നിർമാണം നടത്തിയ റോഡും തകർന്നു. മേൽപാലം നിർമാണം ആരംഭിക്കും മുൻപ് റോഡുകൾ വീതി കൂട്ടി നവീകരിച്ചില്ലെങ്കിൽ രൂക്ഷമായ ഗതാഗതക്കുരുക്കിലേക്ക് നഗരം മാറും.രവിനഗറിന് തെക്കുവശത്ത് കൂടി ഡോക്ടേഴ്സ് ലെയിൻ വഴി ചന്തമുക്കിലേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊട്ടാരക്കര∙ കൊട്ടാരക്കര നഗരത്തിലേക്കുള്ള ഇടറോഡുകളിൽ മിക്കതും തകർന്ന നിലയിൽ. അടുത്തിടെ നിർമാണം നടത്തിയ റോഡും തകർന്നു. മേൽപാലം നിർമാണം ആരംഭിക്കും മുൻപ് റോഡുകൾ വീതി കൂട്ടി നവീകരിച്ചില്ലെങ്കിൽ രൂക്ഷമായ ഗതാഗതക്കുരുക്കിലേക്ക് നഗരം മാറും.രവിനഗറിന് തെക്കുവശത്ത് കൂടി ഡോക്ടേഴ്സ് ലെയിൻ വഴി ചന്തമുക്കിലേക്ക് കടക്കുന്ന റോഡ്, രവിനഗർ- കെഎൻഎസ് ആശുപത്രി റോഡ്, കുന്നക്കര- ഗോവിന്ദമംഗലം റോഡ്, ബോബി കൊട്ടാരക്കര റോഡ്, മാർത്തോമ്മാ സ്കൂളിന് മുൻ വശത്ത് നിന്ന് ലോട്ടസ് റോഡിലേക്കുള്ള റോഡ്, റെയിൽവേ സ്റ്റേഷൻ പരിസരത്തെ റോഡ്, കൊട്ടാരക്കര കോളജ് റോഡ്, ഗോവിന്ദമംഗലം റോഡ്, ഈയംകുന്ന്- തൃക്കണ്ണമംഗൽ റോഡ് എന്നിവ തകർച്ചയിലാണ്. 

ഇവ അറ്റകുറ്റപ്പണി നടത്തി നവീകരിച്ചാൽ സമാന്തരപാതയായി ഉപയോഗിക്കാം. മഴയ്ക്ക് മുൻപേ റോഡുകൾ നന്നാക്കണമെന്നാണ് ആവശ്യം. ചന്തമുക്കിൽ ലക്ഷങ്ങൾ ചെലവിട്ട് സിമന്റ് കട്ടകൾ പാകി നിർമിച്ച റോഡ് ദിവസങ്ങൾക്കകം തകരാറിലായി. കട്ടകൾ ഇളകി ഭാഗികമായി തകർന്നു. യുവജനസംഘടനയുടെ നേതൃത്വത്തിൽ വിജിലൻസിൽ പരാതി നൽകി.ചന്തമുക്കിൽ നിന്നു ഇടത്തോട്ട് തിരിഞ്ഞ് താലൂക്ക് ആശുപത്രിയിലേക്കുള്ള റോഡ് വികസിപ്പിച്ചെടുത്താൽ വാഹനയാത്രക്കാർക്ക് അനുഗ്രഹമാകും. പുലമണിൽ എംസി റോഡിന് സമാന്തരമായുള്ള മേൽപാലം നിർമാണം ആരംഭിക്കുന്നതോടെ യാത്രാദുരിതം വർധിക്കും. നാളെ ലാൻഡ് അക്വിസിഷൻ വിഭാഗം സ്ഥലം ഏറ്റെടുപ്പ് നടപടി ആരംഭിക്കും. കരാർ നടപടികൾക്ക് മുൻപ് തന്നെ എല്ലാ സമാന്തരപാതകളും നവീകരിക്കണമെന്നാണ് ആവശ്യം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT