കൊല്ലം ∙ ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയതും സമുദ്രനിരപ്പിനു മുകളിലുള്ള ലോകത്തിലെ ഏറ്റവും ഉയരമുള്ള സ്വതന്ത്ര പർവതവുമായ ടാൻസാനിയയിലെ കിളിമഞ്ചാരോ പർവതനിരകൾ കീഴടക്കി മലയാളി യുവതി. ദുബായിൽ സ്ഥരതാമസക്കാരിയായ പുനലൂർ സ്വദേശിനി നിയ റോയിയാണ് ചരിത്രനേട്ടം കൈവരിച്ചത്. കനത്ത മഞ്ഞിനിടയിലൂടെ 3.5 ദിവസം കൊണ്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയതും സമുദ്രനിരപ്പിനു മുകളിലുള്ള ലോകത്തിലെ ഏറ്റവും ഉയരമുള്ള സ്വതന്ത്ര പർവതവുമായ ടാൻസാനിയയിലെ കിളിമഞ്ചാരോ പർവതനിരകൾ കീഴടക്കി മലയാളി യുവതി. ദുബായിൽ സ്ഥരതാമസക്കാരിയായ പുനലൂർ സ്വദേശിനി നിയ റോയിയാണ് ചരിത്രനേട്ടം കൈവരിച്ചത്. കനത്ത മഞ്ഞിനിടയിലൂടെ 3.5 ദിവസം കൊണ്ടു കഠിനമായ പാതയിലൂടെ 45 കിലോമീറ്റർ സഞ്ചരിച്ചാണു നിയ  ലക്ഷ്യം പൂർത്തീകരിച്ചത്. 

ഏരിസ് ഗ്രൂപ്പ്‌ ചെയർമാനും സിഇഒയുമായ ഡോ.സോഹൻ റോയിയുടെ മകളായ നിയ ഏരിസ് ഗ്രൂപ്പിന്റെ ചീഫ് ഹാപ്പിനസ് ഓഫിസർ ആണ്. സൗണ്ട് ഹീലർ, ഹിപ്നോതെറാപ്പിസ്റ്റ്, യോഗ അധ്യാപിക എന്നീ മേഖലകളിലും നിയ പ്രവർത്തിക്കുന്നുണ്ട്. ടാൻസാനിയയിലെ നിഷ്‌ക്രിയ അഗ്നിപർവതമാണു കിളിമഞ്ചാരോ. കിബോ, മാവെൻസി, ഷിറ എന്നീ അഗ്നിപർവത കോണുകളാണ് ഇതിനുള്ളത്. സമുദ്ര നിരപ്പിൽ നിന്ന് 5,895 മീറ്ററും പീഠഭൂമിയുടെ അടിത്തട്ടിൽ നിന്ന് ഏകദേശം 4,900 മീറ്ററും ഉയരത്തിലാണു കിളിമഞ്ചാരോ.

Show comments