തിരുത മീനുമായി പ്രകടനം; യുഡിഎഫ് ആഹ്ലാദപ്രകടനത്തിൽ രോഷം കെ.വി.തോമസിനെതിരെ
കൊല്ലം ∙ തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് വിജയിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചു കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനം മുൻ കോൺഗ്രസ് നേതാവ് കെ.വി. തോമസിനെതിരെയുള്ള രോഷ പ്രകടനമായി മാറി. തിരുത മീനുമായി എത്തിയ പ്രവർത്തകർ കെ.വി. തോമസിന്റെ ചിത്രത്തിൽ ചെരിപ്പ് കൊണ്ട് അടിക്കുകയും

കൊല്ലം ∙ തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് വിജയിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചു കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനം മുൻ കോൺഗ്രസ് നേതാവ് കെ.വി. തോമസിനെതിരെയുള്ള രോഷ പ്രകടനമായി മാറി. തിരുത മീനുമായി എത്തിയ പ്രവർത്തകർ കെ.വി. തോമസിന്റെ ചിത്രത്തിൽ ചെരിപ്പ് കൊണ്ട് അടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.പ്രകടനത്തിന്റെ സമാപനയോഗംം ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് വിജയത്തിന്റെ തുടക്കമാണ് തൃക്കാക്കരയിലേതെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ സംവിധാനം മുഴുവൻ ഉപയോഗിക്കുകയും മന്ത്രിമാർ അടക്കമുള്ളവർ വർഗീയത പറഞ്ഞും വോട്ട് തേടിയിട്ടും എൽഡിഎഫ് പരാജയപ്പെട്ടു. ഇടതുമുന്നണി ഭരണം അവസാനിക്കുന്നതിന്റെ ആരംഭമാണിത്.
സിൽവർ ലൈൻ ഉൾപ്പെടെയുള്ള ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് എസ്.വിപിനചന്ദ്രൻ അധ്യക്ഷത വഹിച്ചു. എഐസിസി അംഗം ബിന്ദുകൃഷ്ണ, നേതാക്കളായ എഴുകോൺ നാരായണൻ, പി ജർമിയാസ്, സൂരജ് രവി, എ.കെ. ഹഫീസ്, എൻ. ഉണ്ണിക്കൃഷ്ണൻ, ആദിക്കാട് മധു, കൃഷ്ണവേണി ശർമ, കായിക്കര നവാബ്, ഗീത ശിവൻ, ആർ. രമണൻ, എം നാസർ, ബിജു ലൂക്കോസ്, യു. വഹീദ എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് ഷാൻ വടക്കേവിള, പാലത്തറ രാജീവ്, കെ. എം റഷീദ്, എസ്. ശിവപ്രസാദ്, ശിവരാജൻ, മോഹൻ ബോസ്, കടപ്പാക്കട സന്തോഷ്, കെ. ബി. ഷഹാൽ എന്നിവർ നേതൃത്വം നൽകി.