പുസ്തകഗ്രാമത്തിലേക്ക് സ്വാഗതമോതി പുസ്തകസ്തൂപം
പുത്തൂർ ∙ മലയാളത്തിലെ ആദ്യ പുസ്തകഗ്രാമമായ പെരുംകുളത്തിന്റെ മുഖമുദ്രയായി പെരുംകുളം ബാപ്പുജി വായനശാലയുടെ നേതൃത്വത്തിൽ സ്ഥാപിച്ച പുസ്തകസ്തൂപം കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ അനാഛാദനം ചെയ്തു. അനാഛാദന സമ്മേളനം ജില്ലാ പഞ്ചായത്തംഗം ആർ.രശ്മിയും ലൈബ്രറിയുടെ ഒരു വർഷം നീളുന്ന പ്ലാറ്റിനം ജൂബിലി

പുത്തൂർ ∙ മലയാളത്തിലെ ആദ്യ പുസ്തകഗ്രാമമായ പെരുംകുളത്തിന്റെ മുഖമുദ്രയായി പെരുംകുളം ബാപ്പുജി വായനശാലയുടെ നേതൃത്വത്തിൽ സ്ഥാപിച്ച പുസ്തകസ്തൂപം കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ അനാഛാദനം ചെയ്തു. അനാഛാദന സമ്മേളനം ജില്ലാ പഞ്ചായത്തംഗം ആർ.രശ്മിയും ലൈബ്രറിയുടെ ഒരു വർഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ എസ്.രഞ്ജിത്തും ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പെരുങ്കുളം രാജീവ് അധ്യക്ഷത വഹിച്ചു.
സ്തൂപത്തിന്റെ ശിൽപി ഗുരുപ്രസാദ് അയ്യപ്പനെയും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെയും ആദരിച്ചു. ലൈബ്രറി സെക്രട്ടറി വി.വിജേഷ്, ലൈബ്രറി കൗൺസിൽ നിർവാഹക സമിതിയംഗം രാജൻ ബോധി, പഞ്ചായത്തംഗങ്ങളായ അഖില മോഹൻ, ജി. രഘു, ലൈബ്രറി നിർവാഹക സമിതിയംഗം ജി. ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവരെയും ബാലവേദി പരിപാടികളിലെ വിജയികളെയും അനുമോദിച്ചു.