അരനൂറ്റാണ്ടായി ഉപയോഗിച്ചു വന്ന നടവഴിയടച്ച് റെയിൽവേ; സംയുക്ത പരിശോധന
തെന്മല∙ അരനൂറ്റാണ്ടായി ഉപയോഗിച്ചു വന്ന നടവഴിയടച്ച് റെയിൽവേ. തെന്മല റെയിൽവേ സ്റ്റേഷന് പടിഞ്ഞാറു ഭാഗത്ത് റെയിൽവേ പാതയുടെ ഇരുവശത്തും താമസിക്കുന്ന 13 കുടുംബങ്ങളുടെ വഴിയാണു റെയിൽവേ അടച്ച് ബോർഡ് സ്ഥാപിച്ചത്.പണ്ട് നടപ്പാത ആയിരുന്നത് ഗേജ് മാറ്റത്തിന് ശേഷം റെയിൽവേ ട്രാക്കിന് മറുവശത്തുള്ള ഐബിയിലേക്ക്

തെന്മല∙ അരനൂറ്റാണ്ടായി ഉപയോഗിച്ചു വന്ന നടവഴിയടച്ച് റെയിൽവേ. തെന്മല റെയിൽവേ സ്റ്റേഷന് പടിഞ്ഞാറു ഭാഗത്ത് റെയിൽവേ പാതയുടെ ഇരുവശത്തും താമസിക്കുന്ന 13 കുടുംബങ്ങളുടെ വഴിയാണു റെയിൽവേ അടച്ച് ബോർഡ് സ്ഥാപിച്ചത്.പണ്ട് നടപ്പാത ആയിരുന്നത് ഗേജ് മാറ്റത്തിന് ശേഷം റെയിൽവേ ട്രാക്കിന് മറുവശത്തുള്ള ഐബിയിലേക്ക് ഉദ്യോഗസ്ഥർക്ക് പോകാനായി ടാർ ചെയ്ത് റോഡാക്കി മാറ്റി. നിലവിൽ ഇതുവഴിയാണ് നാട്ടുകാരും നടക്കുന്നത്.
ഭൂമിയുടെ ഉടമസ്ഥതയെ സംബന്ധിച്ച തർക്കം നിലനിൽക്കുന്ന ഭൂമിയിൽ റെയിൽവേയുടെ അതിക്രമം അതിരുവിട്ടപ്പോഴാണ് പി.എസ്.സുപാൽ എംഎൽഎ റവന്യു വകുപ്പ് മന്ത്രിയെ വിഷയത്തിൽ ഇടപെടുത്തി സംയുക്ത പരിശോധനയിലേക്കെത്തിച്ചത്. പരിശോധന സംഘത്തിനു മുന്നിൽ റെയിൽവേ സ്വന്തം നിലയ്ക്ക് വരച്ച ഒരു സ്കെച്ചാണ് ഹാജരാക്കിയിരിക്കുന്നത്. ഇതു ഉപയോഗിച്ചുള്ള പരിശോധന സാധ്യമല്ലെന്നും റവന്യു രേഖകൾ ഉപയോഗിക്കണമെന്നുമാണ് റവന്യു വകുപ്പ് അറിയിച്ചിരിക്കുന്നത്.