കാറ്ററിങ് ജോലിക്കിടെ പഠനം; ശ്യാംകുമാർ പൊരുതി നേടിയത് ഒന്നാംറാങ്ക്
കൊല്ലം∙ ജീവിതത്തോടും മത്സര പരീക്ഷയോടും ഒരേ സമയം പോരാടിയാണ് പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് സെർവന്റ് പരീക്ഷയിൽ ശ്യാംകുമാർ ജില്ലയിൽ ഒന്നാം റാങ്ക് നേടിയത്.ചാത്തിനാംകുളം റാംഗലത്തു പുത്തൻവീട്ടിൽ പരേതനായ ബാലചന്ദ്രൻ പിള്ളയുടെയും ഉഷാകുമാരിയുടെയും മകനായ ബി.ശ്യാംകുമാറിന്റെ നിത്യജീവിതം തന്നെ വലിയ പരീക്ഷണമാണ്.

കൊല്ലം∙ ജീവിതത്തോടും മത്സര പരീക്ഷയോടും ഒരേ സമയം പോരാടിയാണ് പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് സെർവന്റ് പരീക്ഷയിൽ ശ്യാംകുമാർ ജില്ലയിൽ ഒന്നാം റാങ്ക് നേടിയത്.ചാത്തിനാംകുളം റാംഗലത്തു പുത്തൻവീട്ടിൽ പരേതനായ ബാലചന്ദ്രൻ പിള്ളയുടെയും ഉഷാകുമാരിയുടെയും മകനായ ബി.ശ്യാംകുമാറിന്റെ നിത്യജീവിതം തന്നെ വലിയ പരീക്ഷണമാണ്. കാറ്ററിങ് ജോലിയിലൂടെ ലഭിക്കുന്ന വരുമാനമാണ് അമ്മയും ഭാര്യ നീലിമയും അടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനം.
മുഖത്തലയിൽ സർക്കാർ ഉദ്യോഗസ്ഥൻ പ്രദീപ് മുഖത്തല നടത്തുന്ന സൗജന്യ പരിശീലന ക്ലാസിൽ പുലർച്ചെ 4.30നു ശ്യാംകുമാർ എത്തും. 7 മണിവരെ അവിടെ പഠനം. പിന്നെ കാറ്ററിങ് ജോലിക്കു പോകും. പരീക്ഷയ്ക്കു മുൻപു 3 മാസം തപസ്സു പോലെ ഇരുന്നു പഠിക്കുകയായിരുന്നു. ഫലം വന്നപ്പോൾ അതിന്റെ ഫലം കണ്ടു.
പെരുമൺ എൻജിനീയറിങ് കോളജിൽ ബിടെക് പഠിച്ച ശ്യാംകുമാർ എൻജിനീയറിങ് ബിരുദം നേടിയെടുക്കാനുള്ള തയാറെടുപ്പിലാണ്. എൽഡി ക്ലാർക്ക് പരീക്ഷയിൽ ഉയർന്ന റാങ്ക് പ്രതീക്ഷിക്കുന്ന ശ്യാംകുമാർ ബിടെക് നേടിയ ശേഷം എസ്ഐ പരീക്ഷ ഉൾപ്പെടെ ബിരുദ തലത്തിലുള്ള ഉയർന്ന ജോലി ലക്ഷ്യമിടുന്നു. അതിനു മുൻപ് സ്വന്തമായ ഒരു വീടു നിർമിക്കണം. വാടക വീട്ടിൽ നിന്നു കുടുംബത്തെ അങ്ങോട്ടു മാറ്റണം. നിശ്ചയ ദാർഢ്യത്തോടെയുള്ള അധ്വാനം വെറുതെയാകില്ല.