കരുനാഗപ്പള്ളി ∙ അഞ്ചു ഗ്രാം എംഡിഎംഎയുമായി കൊല്ലം തെക്കേവിള, ശ്രീവിലാസം വായനശാല നഗർ, ജസ്ത മൻസിലിൽ മുഹമ്മദ് ഇജാസ് (24), കൊല്ലം വടക്കേവിള ഷാഹുൽ മൻസിലിൽ ഉബൈദ് (24) എന്നിവരെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 2 മാസത്തിനിടയിൽ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ എംഡിഎംഎ, കഞ്ചാവ് എന്നിവ വിൽപന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരുനാഗപ്പള്ളി ∙  അഞ്ചു ഗ്രാം എംഡിഎംഎയുമായി കൊല്ലം തെക്കേവിള, ശ്രീവിലാസം വായനശാല നഗർ, ജസ്ത മൻസിലിൽ മുഹമ്മദ് ഇജാസ് (24), കൊല്ലം വടക്കേവിള ഷാഹുൽ മൻസിലിൽ ഉബൈദ് (24) എന്നിവരെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 2 മാസത്തിനിടയിൽ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ എംഡിഎംഎ, കഞ്ചാവ് എന്നിവ വിൽപന നടത്തി വരുന്ന സംഘത്തിലെ 20 ഓളം പേരെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചിരുന്നു. 

കൊല്ലം ടൗൺ കേന്ദ്രീകരിച്ചു  ലഹരിമരുന്ന് വിതരണം നടത്തുന്ന ഉമയനല്ലൂർ സ്വദേശിയുമായി അടുപ്പമുള്ളവർ കരുനാഗപ്പള്ളി, ചവറ ഭാഗം കേന്ദ്രീകരിച്ചു ചില്ലറ വിൽപന ആരംഭിച്ചതായി ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. കരുനാഗപ്പള്ളി എസിപി വി.എസ്. പ്രദീപ്കുമാർ, ഇൻസ്പെക്ടർ എസ്എച്ച്ഒ ജി.ഗോപകുമാർ, എസ്ഐ ആർ, ശ്രീകുമാർ, എസ്ഐ മാരായ നന്ദകുമാർ, ഷാജിമോൻ, സിപിഒ ഹാഷിം എന്നിവർ ചേർന്നാണു അന്വേഷണം നടത്തി ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.