വിദേശത്ത് ജോലി, റമ്മി കളിച്ചു സമ്പാദ്യം കളഞ്ഞു; പണത്തിനു വേണ്ടി മാല പൊട്ടിച്ചു, മണിക്കൂറുകൾക്കകം കുടുങ്ങി
അഞ്ചൽ ∙ വിദേശത്ത് കഷ്ടപ്പെട്ടു ജോലി ചെയ്തുണ്ടാക്കിയ പണവും കടം വാങ്ങിയ കാശും യുവാവ് ഓൺലൈൻ റമ്മി കളിച്ചു തുലച്ചു, ബാധ്യത തീർക്കാൻ വീട്ടമ്മയുടെ മാല പൊട്ടിച്ചു പണയം വച്ചു. എന്നാൽ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി. ഓടനാവട്ടത്തെ സ്വകാര്യ

അഞ്ചൽ ∙ വിദേശത്ത് കഷ്ടപ്പെട്ടു ജോലി ചെയ്തുണ്ടാക്കിയ പണവും കടം വാങ്ങിയ കാശും യുവാവ് ഓൺലൈൻ റമ്മി കളിച്ചു തുലച്ചു, ബാധ്യത തീർക്കാൻ വീട്ടമ്മയുടെ മാല പൊട്ടിച്ചു പണയം വച്ചു. എന്നാൽ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി. ഓടനാവട്ടത്തെ സ്വകാര്യ ബാങ്കിൽ പണയം വച്ച സ്വർണമാലയും പിടിച്ചെടുത്തു.
ഉമ്മന്നൂർ ചെപ്ര നെല്ലിമൂട്ടിൽ പുത്തൻവീട്ടിൽ അനീഷാണ് (23) അറസ്റ്റിലായത്. ഇടമുളയ്ക്കൽ പനച്ചവിള വൃന്ദാവനം ജംക്‌ഷനു സമീപം താമസിക്കുന്ന വീട്ടമ്മയുടെ രണ്ടു പവൻ തൂക്കമുള്ള മാല വ്യാഴം ഉച്ചയ്ക്കു രണ്ടു മണിയോടെയാണ് കാറിലെത്തിയ അനീഷ് പൊട്ടിച്ചെടുത്തത്. വൃന്ദാവനം ജംക്‌ഷനിൽ ബസ് കാത്തുനിന്നു വീട്ടമ്മയുടെ അടുത്തു കാർ നിർത്തി മാല പൊട്ടിച്ചെടുത്ത് അതിവേഗം സ്ഥലം വിടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇൻസ്പെക്ടർ കെ.ജി.ഗോപകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ അനീഷ് കുടുങ്ങി.
വിദേശത്തായിരുന്ന അനീഷ് കുറച്ചുനാൾ മുൻപാണു നാട്ടിൽ എത്തിയതെന്നും ഓൺലൈൻ റമ്മിക്ക് അടിമയായി സമ്പാദ്യം മുഴുവൻ അതിൽ തീർത്തെന്നും പൊലീസ് പറയുന്നു. പിന്നീടു നാട്ടുകാരുടെ പക്കൽ നിന്നു കടം വാങ്ങി കളി തുടങ്ങിയെങ്കിലും നഷ്ടം മാത്രമാണുണ്ടായതെന്നു പറയുന്നു. ഇതിനിടെ കടം നൽകിയവർ പണത്തിനു ശല്യം ചെയ്തു തുടങ്ങി . തിരികെ പോകാൻ വീസ ശരിയാക്കി. അതിനും പണം തടസ്സമായപ്പോഴാണ് മോഷണത്തിന് ഇറങ്ങിയത്.
കാർ വാടകയ്ക്ക് എടുത്തതാണ്. വിജനമായ സ്ഥലങ്ങളിൽ കറങ്ങി ‘ഇരകളെ’ അന്വേഷിക്കുന്നതിന് ഇടയ്ക്കാണു വൃന്ദാവനം ജംക്‌ഷനിൽ ബസ് കാത്തുനിന്ന വീട്ടമ്മയെ കണ്ടതും മാല പൊട്ടിച്ചതുമെന്ന് പൊലീസ് പറഞ്ഞു.ഓടനാവട്ടത്തെ സ്വകാര്യ ബാങ്കിൽ 51,000 രൂപയ്ക്കാണു മാല പണയം വച്ചത്. പിടികൂടുന്നതിനു മുൻപു വിദേശത്ത് എത്താൻ കഴിയുമെന്നായിരുന്നു പ്രതിയുടെ പ്രതീക്ഷയെന്നും പൊലീസ് വിശദീകരിച്ചു. ഐപിസി 392 വകുപ്പു പ്രകാരമാണു കേസ്. കോടതി റിമാൻഡ് ചെയ്തു.