ജില്ലാ ആശുപത്രിയിൽ ലാപ്രോസ്കോപിക് ശസ്ത്രക്രിയ വീണ്ടും
കൊല്ലം ∙ സ്വകാര്യ ആശുപത്രിയിൽ ഒരു ലക്ഷം രൂപയോളം ചെലവു വരുന്ന ലാപ്രോസ്‌കോപിക് ശസ്ത്രക്രിയ ജില്ലാ ആശുപത്രിയിൽ 5 രൂപയുടെ ഒപി ടിക്കറ്റ് എടുത്താൽ ഇനി നടത്താനാകും. ജില്ലാ ആശുപത്രിയിൽ ലാപ്രോസ്‌കോപിക് ശസ്ത്രക്രിയകൾ ആരംഭിച്ചു. ദീർഘകാലത്തെ ഇടവേളയ്ക്കു ശേഷം ഹൃദ്രോഗ വിഭാഗത്തിന്റെ ഐസിയു പ്രവർത്തനവും ഇന്നു

കൊല്ലം ∙ സ്വകാര്യ ആശുപത്രിയിൽ ഒരു ലക്ഷം രൂപയോളം ചെലവു വരുന്ന ലാപ്രോസ്‌കോപിക് ശസ്ത്രക്രിയ ജില്ലാ ആശുപത്രിയിൽ 5 രൂപയുടെ ഒപി ടിക്കറ്റ് എടുത്താൽ ഇനി നടത്താനാകും. ജില്ലാ ആശുപത്രിയിൽ ലാപ്രോസ്‌കോപിക് ശസ്ത്രക്രിയകൾ ആരംഭിച്ചു. ദീർഘകാലത്തെ ഇടവേളയ്ക്കു ശേഷം ഹൃദ്രോഗ വിഭാഗത്തിന്റെ ഐസിയു പ്രവർത്തനവും ഇന്നു പുനരാരംഭിക്കും.
കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ഉപയോഗിക്കാതിരുന്ന മെഷീൻ 6 മാസത്തേക്ക് ‘ കടം വാങ്ങി’യാണ് ജില്ലാ ആശുപത്രിയിൽ ലാപ്രോസ്കോപിക് ശസ്ത്രക്രിയ ആരംഭിച്ചത്. അപ്പെൻഡിസൈറ്റിസ് ഡയഗ്‌നോസ്റ്റിക് ലാപ്രോസ്‌കോപിക് ശസ്ത്രക്രിയയാണു നടത്തിയത്. ലാപ്രോസ്കോപിക് ശസ്ത്രക്രിയ വിദഗ്ധനായ ഡോ. സതീഷ് ജേക്കബ് പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ നിന്നു കൊല്ലത്തേക്ക് സ്ഥലം മാറി വന്നതോടെയാണ് ചികിത്സ തുടങ്ങിയത്.
നേരത്തെ കൊല്ലത്ത് മെഷീൻ ഉണ്ടായിരുന്നെങ്കിലും വിദഗ്ധ ഡോക്ടർമാർ ഇല്ലാതിരുന്നതിനാൽ യന്ത്രം കൊട്ടാരക്കര താലൂക്ക് ആശുപത്രിക്കു കൈമാറിയിരുന്നു. 6 മാസത്തിനകം ജില്ലാ ആശുപത്രിയിൽ പുതിയ യന്ത്രം ലഭ്യമാക്കും.ഉദര സംബന്ധമായ രോഗ നിർണയത്തിന് ഏറ്റവും ഫലപ്രദമാണിത്. എക്സ്റേ, സിടി സ്കാൻ എന്നിവയിൽ വ്യക്തമാകാത്ത മുഴ, കുടൽ ഒട്ടിപ്പിടിക്കൽ, അപ്പെൻഡിസൈറ്റിസ് ഹെർണിയ, ഗർഭപാത്രത്തിലെ മുഴ തുടങ്ങിയവയെല്ലാം കൃത്യതയോടെ കണ്ടെത്താനും ചികിത്സിക്കാനും കഴിയും.
ശസ്ത്രക്രിയ നടത്തിയാൽ അടുത്ത ദിവസം രോഗിക്ക് ആശുപത്രി വിടാനാകും. മൂന്നാമത്തെ ദിവസം പതിവു ജീവിതത്തിലേക്ക് കടക്കാനാകും. ഹെർണിയയുടെ ചികിത്സ അടുത്ത ഘട്ടത്തിലേ ആരംഭിക്കാൻ കഴിയുകയുള്ളു.ശസ്ത്രക്രിയയുടെ സാമഗ്രികൾ ലഭ്യമല്ലാതെ വരുന്ന സാഹചര്യത്തിൽ അവ വാങ്ങി കൊടുക്കേണ്ടി വരും. ഇതിന് 500 രൂപയേ ചെലവാകു.
ജില്ലാ ആശുപത്രിയിൽ ലാപ്രോസ്കോപിക് ചികിത്സ തുടങ്ങാനായത് രോഗികൾക്ക് വലിയ ആശ്വാസമാണെന്ന് സൂപ്രണ്ട് ഡോ. ഡി. വസന്തദാസ്, ഡപ്യൂട്ടി സൂപ്രണ്ട് ഡോ. ആർ.സന്ധ്യ എന്നിവർ പറഞ്ഞു. വിദഗ്ധ ചികിത്സ സൗജന്യമായി നൽകാൻ കഴിയുന്നതാണ് നേട്ടം.
കാർഡിയോളജി ഐസിയുഇന്നു മുതൽ
ജില്ലാ ആശുപത്രിയിൽ 2 വർഷത്തെ ഇടവേളയ്ക്കു ശേഷം ഹൃദ്രോഗ വിഭാഗം ഐസിയുവിന്റെ പ്രവർത്തനം ഇന്ന് പുനരാരംഭിക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് ഹൃദ്രോഗ വിഭാഗം ഐസിയു കോവിഡ് രോഗികൾക്കായി മാറ്റിയിരിക്കുകയായിരുന്നു.ഐസിയുവിൽ 10 കിടക്കകളും 36 പോസ്റ്റ് ഐസിയു കിടക്കകളുമുണ്ട്. ഏതാനും ദിവസത്തിനകം ഐസിയുവിൽ 20 കിടക്കകൾ സജ്ജമാകുമെന്നു ആശുപത്രി സൂപ്രണ്ട് ഡോ. വസന്തദാസ് പറഞ്ഞു.
നിലവിൽ ഒരു കോവിഡ് രോഗി മാത്രമാണ് ഐസിയുവിൽ ഉള്ളത്. ഈ രോഗിയെ കൂടി മാറ്റിയ ശേഷം ശുചീകരണം നടത്തുന്നതോടെയാണ് 20 കിടക്കകളും സജ്ജമാകുന്നത്. ജില്ലാ ആശുപത്രിയിൽ നിലവിൽ 3 ഹൃദ്രോഗ ചികിത്സാ വിദഗ്ധരുണ്ട്.