അർജുൻ ആയങ്കിയെ കുണ്ടറയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി
കുണ്ടറ ∙ കരിപ്പൂർ സ്വർണക്കടത്തു കേസിൽ പിടിയിലായ അർജുൻ ആയങ്കിയെ കുണ്ടറയിലെ ഭാര്യവീട്ടിൽ എത്തിച്ച് തെളിവെടുപ്പു നടത്തി. ആലുംമൂട് കുറ്റിമുക്കിനു സമീപത്തെ വീട്ടിലാണ് ഇന്നലെ കരിപ്പൂർ പൊലീസ് തെളിവെടുപ്പിനായി എത്തിയത്. മൂന്നാർ, കാക്കനാട്, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിൽ തെളിവെടുപ്പു നടത്തിയ ശേഷമാണ്

കുണ്ടറ ∙ കരിപ്പൂർ സ്വർണക്കടത്തു കേസിൽ പിടിയിലായ അർജുൻ ആയങ്കിയെ കുണ്ടറയിലെ ഭാര്യവീട്ടിൽ എത്തിച്ച് തെളിവെടുപ്പു നടത്തി. ആലുംമൂട് കുറ്റിമുക്കിനു സമീപത്തെ വീട്ടിലാണ് ഇന്നലെ കരിപ്പൂർ പൊലീസ് തെളിവെടുപ്പിനായി എത്തിയത്. മൂന്നാർ, കാക്കനാട്, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിൽ തെളിവെടുപ്പു നടത്തിയ ശേഷമാണ് കുണ്ടറയിലെത്തിയത്. അർജുൻ ആയങ്കി, കൂട്ടാളി പ്രണവ് എന്നിവരെയാണ് എത്തിച്ചത്.
അർജുൻ ആയങ്കി പൊലീസ് പിടിയിലായതിനു ശേഷം ഭാര്യാമാതാവ് അർജുൻ ആയങ്കിയുടെ വീട് സന്ദർശിച്ച് മകൾക്കു പണം കൈമാറിയതായി പൊലീസ് കണ്ടെത്തിയിരുന്നു.അർജുൻ ആയങ്കിയുടെ മൊബൈൽ ഫോണുകളിൽ ചിലത് ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഡിജിറ്റൽ തെളിവുകൾ കണ്ടെത്തുന്നതിനും കൂടിയാണ് പൊലീസ് കുണ്ടറയിലെ വീട്ടിലെത്തിയത്. പ്രതികളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും. കരിപ്പൂർ എസ്എച്ച്ഒ ഷിബു, കുണ്ടറ എസ്ഐ ബാബുക്കുറുപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ തെളിവെടുപ്പിനെത്തിച്ചത്.