തെക്കുംഭാഗം സാമൂഹികാരോഗ്യ കേന്ദ്രം: ഒപി സേവനം ഇനി 6 വരെ
ചവറ സൗത്ത് ∙ തെക്കുംഭാഗം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഇനി മുതൽ ഒപി സേവനം വൈകിട്ട് 6 വരെ. തെക്കുംഭാഗം നിവാസികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു ഇവിടെ 6 മണിവരെ ഡോക്ടറുടെ സേവനം വേണമെന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മനോരമ വാർത്ത നൽകിയിരുന്നു. നിലവിൽ ഉച്ചയ്ക്ക് 2 വരെയായിരുന്നു സേവനം. 2022–2023 വാർഷിക

ചവറ സൗത്ത് ∙ തെക്കുംഭാഗം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഇനി മുതൽ ഒപി സേവനം വൈകിട്ട് 6 വരെ. തെക്കുംഭാഗം നിവാസികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു ഇവിടെ 6 മണിവരെ ഡോക്ടറുടെ സേവനം വേണമെന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മനോരമ വാർത്ത നൽകിയിരുന്നു. നിലവിൽ ഉച്ചയ്ക്ക് 2 വരെയായിരുന്നു സേവനം. 2022–2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ഡോക്ടർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ് എന്നിവ ഉൾപ്പെടെയുള്ളവരെ നിയമിച്ചു കൊണ്ടാണ് ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രവർത്തന സമയം നീട്ടിയത്.
പ്രവർത്തനം സമയം ദീർഘിപ്പിച്ചതിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി നിർവഹിച്ചു. ഉപാധ്യക്ഷ സോഫിയ സലാം അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം എസ്.സോമൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പ്രഭാകരൻ പിള്ള, ജോസ് വിമൽരാജ്, ഷാജി എസ്.പള്ളിപ്പാടൻ, ആർ.ജിജി, പ്രിയ ഷിനു, സീത ലക്ഷ്മി, സജുമോൻ, സി.ആർ.സുരേഷ്, ടി.എൻ.നീലംബരൻ, ശശി താമരാൽ, അനിൽകുമാർ, ബീനദയാൻ, മെഡിക്കൽ ഓഫിസർ ഡോ.ടി.ബുഷ്റ, ഹെൽത്ത് സൂപ്പർവൈസർ ഹസൻ പെരുംകുഴി തുടങ്ങിയവർ പ്രസംഗിച്ചു.