ADVERTISEMENT
പുനലൂർ ∙ റെയിൽവേ സ്റ്റേഷൻ യാർഡിന് സമീപത്ത്  വൈദ്യുതീകരണവുമായി ബന്ധപ്പെട്ട ജോലികൾക്കുള്ള ഓവർ ഹെഡ് എക്വിപ്മെന്റ് ഡിപ്പോയുടെയും (ഒഎച്ച്ഇ) ടവർ കാർ അറ്റകുറ്റപ്പണികൾ നടത്തുന്ന മെയ്ന്റനൻസ് ഷെഡിന്റെയും നിർമാണം പുരോഗമിക്കുന്നു. ചൗക്ക– റെയിൽവേ സ്റ്റേഷൻ റോഡിന്റെ വശത്താണിത്. റെയിൽവേ സ്റ്റേഷനിൽ നിന്നും ഇവിടേക്ക് സ്ഥാപിച്ചിരിക്കുന്ന താൽക്കാലിക ട്രാക്ക് തീരുന്ന ഭാഗത്താണ് ഷെഡ് നിർമാണം.വൈദ്യുതീകരിച്ച റെയിൽവേ പാതകളിലെ വൈദ്യുതി ലൈനിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനായാണ് ടവർ കാർ ഉപയോഗിക്കുന്നത്. പുനലൂർ ഷെഡിൽ ആയിരിക്കും കൊല്ലം - ചെങ്കോട്ട സെക്‌ഷനിൽ ഉപയോഗിക്കുന്ന ടവർ കാറിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതും, ഇന്ധനം നിറയ്ക്കുന്നതും അടക്കമുള്ള കാര്യങ്ങൾ ചെയ്യുന്നത്. രണ്ട് മാസത്തിനുളളിൽ ഷെഡിന്റെ നിർമാണം പൂർത്തിയാകുമെന്നാണ് 7 മാസത്തിനുള്ളിൽ പുനലൂർ –ചെങ്കോട്ട പാതയിലും വൈദ്യുതീകരണം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com