വീണ്ടും ആക്രമണ ശ്രമം; കാട്ടാനഭീതിയിൽ കുറവൻതാവളം ഗ്രാമം
തെന്മല ∙ കുറവൻതാവളത്തിൽ തോട്ടം തൊഴിലാളികളെയും വാഹനയാത്രക്കാരെയും കാട്ടാന ഓടിച്ചു. ഇന്നലെ രാവിലെ റബർ തോട്ടത്തിൽ ടാപ്പിങ് തൊഴിലാളിയെ കാട്ടാന ഓടിച്ചു. ആന പാഞ്ഞടുക്കുന്നതു കണ്ട് ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. തൊഴിലാളിയായ അന്നമ്മയുടെ നിലവിളി കേട്ട് മറ്റു തൊഴിലാളികൾ ഓടിയെത്തി ആനയെ വനത്തിലേക്ക്

തെന്മല ∙ കുറവൻതാവളത്തിൽ തോട്ടം തൊഴിലാളികളെയും വാഹനയാത്രക്കാരെയും കാട്ടാന ഓടിച്ചു. ഇന്നലെ രാവിലെ റബർ തോട്ടത്തിൽ ടാപ്പിങ് തൊഴിലാളിയെ കാട്ടാന ഓടിച്ചു. ആന പാഞ്ഞടുക്കുന്നതു കണ്ട് ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. തൊഴിലാളിയായ അന്നമ്മയുടെ നിലവിളി കേട്ട് മറ്റു തൊഴിലാളികൾ ഓടിയെത്തി ആനയെ വനത്തിലേക്ക് തിരിച്ചയയ്ക്കാൻ നോക്കിയെങ്കിലും നടന്നില്ല.
ഏറെനേരം തോട്ടത്തിൽ ഭീതി പടർത്തിയ ആന ഇതുവഴി എത്തിയ യാത്രക്കാരെയും ഓടിച്ചു. കുറവൻതാവളത്തു നിന്നു പുനലൂരിലേക്ക് പോയ ബിനുവിന്റെ ജീപ്പിനെ ആക്രമിക്കാനായി ആന എത്തിയെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.കുറവൻതാവളത്ത് 10 വർഷം മുൻപ് തുളസീധരൻ എന്ന തോട്ടം തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. വനംവകുപ്പ് നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്തംഗം സിബിൽ ബാബു ആവശ്യപ്പെട്ടു.