കുണ്ടറ∙ ലോകകപ്പ് ഫുട്ബോളിനോട് അനുബന്ധിച്ചു ഖത്തർ പുറത്തിറക്കിയ സ്‌പെഷൽ റിയാൽ സ്വന്തമാക്കിയിരിക്കുകയാണു കുണ്ടറ ഇളംമ്പള്ളൂർ മനോരേഷ്മയിൽ ഫെസ്റ്റസ് മനോജ്.ഫുട്ബാൾ ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന വർഷമായ 2022നെ സൂചിപ്പിക്കാനാണു ഖത്തർ സെൻട്രൽ ബാങ്ക്, സുപ്രീം കമ്മിറ്റി ഫോർ പ്രോജക്ട് ആൻഡ് ലെഗസി എന്നിവ ചേർന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുണ്ടറ∙ ലോകകപ്പ് ഫുട്ബോളിനോട് അനുബന്ധിച്ചു ഖത്തർ പുറത്തിറക്കിയ സ്‌പെഷൽ റിയാൽ സ്വന്തമാക്കിയിരിക്കുകയാണു കുണ്ടറ ഇളംമ്പള്ളൂർ മനോരേഷ്മയിൽ ഫെസ്റ്റസ് മനോജ്.ഫുട്ബാൾ ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന വർഷമായ 2022നെ സൂചിപ്പിക്കാനാണു ഖത്തർ സെൻട്രൽ ബാങ്ക്, സുപ്രീം കമ്മിറ്റി ഫോർ പ്രോജക്ട് ആൻഡ് ലെഗസി എന്നിവ ചേർന്ന് 22ന്റെ റിയാൽ കഴിഞ്ഞ 9നു പുറത്തിറക്കിയത്.

ലോകകപ്പ് ലോഗോ, ഉദ്ഘാടന മത്സര വേദിയായ അൽ ബെയ്ത് സ്റ്റേഡിയം, ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയം, ഖത്തറിന്റെ ദേശീയ ചിഹ്നം, സുബാര കോട്ട എന്നിവയുടെ ചിത്രങ്ങളാണ് 22 റിയാലിന്റെ കറൻസിയിലുള്ളത്.റിയാൽ പുറത്തിറങ്ങിയത് അറിഞ്ഞപ്പോൾ തന്നെ ഖത്തറിലുള്ള സുഹൃത്ത് വഴി സ്‌പെഷൽ 22 റിയാൽ സംഘടിപ്പിക്കുകയായിരുന്നു.35 വർഷമായി കറൻസി ശേഖരണം ഹോബിയാക്കിയ മനോജിന്റെ ശേഖരണത്തിലെ താരം ആയിരിക്കുകയാണ് 22 റിയാൽ.

ADVERTISEMENT

ജില്ലയിൽ വേറെ ആർക്കും ലഭിച്ചിട്ടില്ലെന്നാണു ന്യൂമിസ്മാറ്റിക്സ് ആൻഡ് ഫിലാറ്റലിക് അസോസിയേഷൻ കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ മനോജ് പറയുന്നത്.ജോൺ പോൾ രണ്ടാമൻ മാർപാപ്പ, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുടെ ആയിരത്തിലധികം ചിത്രങ്ങൾ, പുരാവസ്തുക്കൾ, സ്റ്റാംപ്, നാണയങ്ങൾ, കറൻസികൾ തുടങ്ങിയവയുടെ വലിയ ശേഖരമാണ് മനോജിന്റെ പക്കലുള്ളത്. ലോകകപ്പിന്റെ ആവേശത്തോടൊപ്പം സ്‌പെഷൽ റിയാൽ സ്വന്തമാക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മനോജ്.