ചവറ∙ വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചു സർവീസ് നടത്തിയ ഇതരസംസ്ഥാന ലോറികൾ മോട്ടർവാഹന വകുപ്പ് പിടികൂടി. 109560 രൂപയുടെ പിഴ ചുമത്തി. ലോറികളും വാഹനം ഓടിച്ചിരുന്ന ഡ്രൈവർമാരായ ചിതറ വളർപച്ച കാരൂർ ലക്ഷം വീട് കോളനിയിൽ സുഭാഷ്, തെങ്കാശി വടക്കത്തിയമ്മൻ കോവിൽ തിരുമലൈ മുരുകൻ എന്നിവരയെും ചവറ പൊലീസിനു കൈമാറി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചവറ∙ വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചു സർവീസ് നടത്തിയ ഇതരസംസ്ഥാന ലോറികൾ മോട്ടർവാഹന വകുപ്പ് പിടികൂടി. 109560 രൂപയുടെ പിഴ ചുമത്തി. ലോറികളും വാഹനം ഓടിച്ചിരുന്ന  ഡ്രൈവർമാരായ ചിതറ വളർപച്ച കാരൂർ ലക്ഷം വീട് കോളനിയിൽ സുഭാഷ്, തെങ്കാശി വടക്കത്തിയമ്മൻ കോവിൽ തിരുമലൈ മുരുകൻ എന്നിവരയെും ചവറ പൊലീസിനു കൈമാറി. തമിഴ്നാട്ടിൽ നിന്നു കരുനാഗപ്പള്ളിയിലേക്കു മെറ്റൽ കൊണ്ട് വന്ന് തിരിച്ചു പോകുന്നതിനിടെ ആർടിഒ എൻഫോഴ്സ്മെന്റ് കരുനാഗപ്പള്ളി സ്ക്വാഡ് എംവിഐ കെ.ദിലീപ് കുമാർ, എംവിഐമാരായ കെ.ജയകുമാർ, എസ്.ഷാജിമോൻ എന്നിവരടങ്ങുന്ന സംഘമാണ്  ദേശീയപാതയിൽ കുറ്റിവട്ടത്ത് വാഹനം തടഞ്ഞത്. 

ബോഡിയുടെ രൂപമാറ്റം വരുത്തിയെന്ന സംശയത്തിൽ  രേഖകൾ പരിശോധിച്ചപ്പോഴാണ് യഥാർഥ റജിസ്ട്രേഷൻ നമ്പറല്ല ഇരുവാഹനങ്ങളിലും പ്രദർശിപ്പിച്ചിരിക്കുന്നതെന്ന് മനസ്സിലായത്.  ഷാസി നമ്പർ, എൻജിൻ നമ്പർ എന്നിവ പരിശോധച്ചപ്പോഴാണ്  ബൾക്കർ ടാങ്കറായി ഓടിയിരുന്ന ലോറിയാണ് രൂപ മാറ്റം വരുത്തി ഓപ്പൺ ബോഡിയും 14 വീൽ ഘടിപ്പിച്ച്  നിരത്തിലിറക്കിയതെന്നു വ്യക്തമായി. ഇതിന്റെ ഇൻഷുറൻസ്, ഫിറ്റ്നസ്  ഉൾപ്പെടെയുള്ള എല്ലാ രേഖകളുടെയും കാലാവധി 2019ൽ തീർന്നിരുന്നു. നാമക്കൽ സെന്തിൽ ട്രാൻസ്പോർട്ട് കമ്പനിയുടെ   പേരിലുള്ളതാണ് വാഹനം. പിടികൂടിയ വാഹനങ്ങളിൽ ഉപയോഗിച്ചിരുന്ന റജിസ്ട്രേഷൻ നമ്പർ പ്രകാരമുള്ള  എല്ലാ രേഖകളും കൃത്യമായിരുന്നു. ഇതേ നമ്പറിൽ ബെംഗളൂരുവിൽ ലോറികൾ സർവീസ് നടത്തുന്നതായും ആർടിഒ അധികൃതർ പറഞ്ഞു.