പത്തനാപുരം∙ കേന്ദ്രസർക്കാർ പദ്ധതിയായ ഗ്രീൻഫീൽഡ് ഹൈവേ നിലവിലെ സർവേ പ്രകാരം യാഥാർഥ്യമായാൽ പത്തനാപുരം ടൗൺ ‘അപ്രത്യക്ഷ’മാകും. കെ.ബി.ഗണേഷ്കുമാർ എംഎൽഎയുടെ വീട്, സിപിഐ മണ്ഡലം ഓഫിസ്, സ്കൂൾ, ബഹുനില മന്ദിരങ്ങൾ, പത്തനാപുരം പഞ്ചായത്ത് നിർമിക്കുന്ന സെൻട്രൽ മാൾ എന്നിവ ഉൾപ്പെടെ പൊളിക്കേണ്ടി വരുന്ന രീതിയിലാണ്

പത്തനാപുരം∙ കേന്ദ്രസർക്കാർ പദ്ധതിയായ ഗ്രീൻഫീൽഡ് ഹൈവേ നിലവിലെ സർവേ പ്രകാരം യാഥാർഥ്യമായാൽ പത്തനാപുരം ടൗൺ ‘അപ്രത്യക്ഷ’മാകും. കെ.ബി.ഗണേഷ്കുമാർ എംഎൽഎയുടെ വീട്, സിപിഐ മണ്ഡലം ഓഫിസ്, സ്കൂൾ, ബഹുനില മന്ദിരങ്ങൾ, പത്തനാപുരം പഞ്ചായത്ത് നിർമിക്കുന്ന സെൻട്രൽ മാൾ എന്നിവ ഉൾപ്പെടെ പൊളിക്കേണ്ടി വരുന്ന രീതിയിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനാപുരം∙ കേന്ദ്രസർക്കാർ പദ്ധതിയായ ഗ്രീൻഫീൽഡ് ഹൈവേ നിലവിലെ സർവേ പ്രകാരം യാഥാർഥ്യമായാൽ പത്തനാപുരം ടൗൺ ‘അപ്രത്യക്ഷ’മാകും. കെ.ബി.ഗണേഷ്കുമാർ എംഎൽഎയുടെ വീട്, സിപിഐ മണ്ഡലം ഓഫിസ്, സ്കൂൾ, ബഹുനില മന്ദിരങ്ങൾ, പത്തനാപുരം പഞ്ചായത്ത് നിർമിക്കുന്ന സെൻട്രൽ മാൾ എന്നിവ ഉൾപ്പെടെ പൊളിക്കേണ്ടി വരുന്ന രീതിയിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനാപുരം∙ കേന്ദ്രസർക്കാർ പദ്ധതിയായ ഗ്രീൻഫീൽഡ് ഹൈവേ നിലവിലെ സർവേ പ്രകാരം യാഥാർഥ്യമായാൽ പത്തനാപുരം ടൗൺ ‘അപ്രത്യക്ഷ’മാകും. കെ.ബി.ഗണേഷ്കുമാർ എംഎൽഎയുടെ വീട്, സിപിഐ മണ്ഡലം  ഓഫിസ്, സ്കൂൾ, ബഹുനില മന്ദിരങ്ങൾ, പത്തനാപുരം പഞ്ചായത്ത് നിർമിക്കുന്ന സെൻട്രൽ മാൾ എന്നിവ ഉൾപ്പെടെ പൊളിക്കേണ്ടി വരുന്ന രീതിയിലാണ് റോഡിന്റെ സർവേ. മലയോര ഹൈവേ, പത്തനാപുരം-വാളകം ശബരീ ബൈപാസ് എന്നിവയ്ക്ക് 100 മീറ്റർ അകലത്തിൽ സമാന്തരമായാണ് ഗ്രീൻഫീൽഡ് ഹൈവേയും വരിക. 45 മീറ്റർ വീതിയിൽ നിർമിക്കുന്ന റോഡ് യാഥാർ‍ഥ്യമായാൽ പത്തനാപുരം ടൗണിന്റെ മുക്കാൽ ഭാഗവും ഇല്ലാതാകും. ജനങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമാണ്. അലൈൻമെന്റ് മാറ്റണമെന്നാണ് ആവശ്യം. 

ഗ്രീൻഫീൽഡ് ഹൈവേ കടന്നു പോകുന്ന പത്തനാപുരം സെൻട്രൽ ജംക്‌ഷൻ. പാത കടന്നു പോകുന്നതായി സർവേയിൽ പറയുന്ന ഭാഗത്ത് നിർമാണം അന്തിമ ഘട്ടത്തിലെത്തിയ പത്തനാപുരം പഞ്ചായത്ത് മാളാണ് ചിത്രത്തിൽ.

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിൽ നിന്നു തുടങ്ങി അങ്കമാലിയിൽ അവസാനിക്കുന്ന പാത പൂർണമായി നഗരത്തിൽ കൂടി പോകുന്നത് പത്തനാപുരത്ത് മാത്രമാണ്. കിളിമാനൂർ-കടയ്ക്കൽ-അഞ്ചൽ-മാവില- വഴി കോട്ടവട്ടം-വിളക്കുടി ശാസ്ത്രി ജംക്‌ഷനിലെത്തി, റെയിൽ പാളം മറികടന്നു പറങ്കിമാംമുകൾ, പുളിവിള- പിടവൂർ വഴി പത്തനാപുരം ടൗണിൽ പ്രവേശിക്കും. 

Read More: തിരുവനന്തപുരം – അങ്കമാലി ദേശീയപാത: റോഡ് പോകുന്ന വഴി ഇങ്ങനെ; മഞ്ഞക്കുറ്റികൾ സ്ഥാപിച്ചു തുടങ്ങി

ADVERTISEMENT

പത്തനാപുരം-ശബരി ബൈപാസിനോട് ചേർന്ന് സമാന്തരമായി വന്നു പത്തനാപുരം സെൻട്രൽ ജംക്‌ഷനിൽ പ്രവേശിക്കും. ശബരീ ബൈപാസും-ഗ്രീൻഫീൽഡ് ഹൈവേയും തമ്മിലുള്ള അകലം ഒരു മതിൽ  ദൂരം മാത്രമായിരിക്കും. സെൻട്രൽ ജംക്‌ഷനിൽ നിന്നു എസ്ബിഐയുടെ സമീപത്തു കൂടി വൺവേ റോഡിലേക്ക് പ്രവേശിച്ച് സിപിഐ മണ്ഡലം കമ്മിറ്റി ഓഫിസ്, മാർ ലാസറസ് ഓർത്തഡോക്സ് ചർച്ച് വഴി കല്ലുംകടവ് വലിയതോടിന്റെ വശത്തുകൂടി, പത്തനംതിട്ട ജില്ലയിലെ ഇടത്തറ ജംക്‌ഷനിൽ എത്തിച്ചേർന്നു മലയോര ഹൈവേയിൽ പ്രവേശിച്ച് കോന്നി ഭാഗത്തേക്കു പോകും.

Read More: ഗ്രീൻഫീൽഡ് ദേശീയപാത: ഏറ്റെടുക്കുന്നത് 4.50 ഹെക്ടർ വനഭൂമി, 600 മരങ്ങൾ മുറിച്ചു നീക്കേണ്ടിവരും

പത്തനാപുരം സെൻട്രൽ ജംക്‌ഷൻ മുതൽ ഇടത്തറ ജംക്‌ഷൻ വരെയും നവീകരണം പുരോഗമിക്കുന്ന മലയോര ഹൈവേയിൽ നിന്നു 250 മീറ്റർ മാത്രം അകലത്തിൽ സമാന്തരമായാണ് ഗ്രീൻഫീൽഡ് ഹൈവേ കടന്നു പോകുക. എംസി റോഡിന്റെ വലുപ്പത്തിലും നിലവാരത്തിലും നിർമിക്കുന്ന മലയോര ഹൈവേയും, ശബരി ബൈപാസും പദ്ധതിയുടെ ഭാഗമാക്കി, പിടവൂരിൽ നിന്നു കല്ലുംകടവിലേക്ക് ബൈപാസ് നിർമിച്ച് അലൈൻമെന്റ് തിരുത്തണമെന്നാണ് ആവശ്യം. അല്ലെങ്കിൽ പുളിവിളയിൽ നിന്നു കല്ലുംകടവ് വരെ മറ്റൊരു അലൈൻമെന്റ് കണ്ടെത്തണമെന്നും വ്യാപാരികളും ജനപ്രതിനിധികളും ആവശ്യപ്പെടുന്നു.

ADVERTISEMENT

എംസി റോഡ് നിലവാരത്തിൽ നവീകരിക്കുന്ന മലയോര ഹൈവേ യാഥാർഥ്യമാകുന്നതോടെ മലയോര മേഖലയിലെ ഗതാഗത പ്രശ്നങ്ങൾക്ക് ഒരു വിധം പരിഹാരമാകുമെന്നിരിക്കെ, കൂടുതൽ ദൂരം സഞ്ചരിച്ച് അങ്കമാലിയിലെത്തുന്ന ഗ്രീൻഫീൽഡ് ഹൈവേയുടെ പ്രസക്തി എന്താണെന്നാണ് നാട്ടുകാരുടെ മറ്റൊരു ചോദ്യം. നിലവിലുള്ള റോഡുകൾ നവീകരിക്കുന്നതിനു പകരം പുതിയ റോഡ് എന്ന ആശയം പ്രയോജനം ചെയ്യില്ലെന്നു ഇവർ പറയുന്നു. കേന്ദ്ര സർക്കാർ പദ്ധതിയാണെങ്കിലും ഭൂമിയേറ്റെടുക്കലിനു 25 ശതമാനം തുക സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്.

ഇതു ഞങ്ങളുടെ പ്രിയ ഗ്രാമം , തകർത്തു തരിപ്പണമാക്കരുത് !

ADVERTISEMENT

ഗ്രീൻഫീൽഡ് ഹൈവേ ഇതുവഴി തന്നെ നടപ്പാക്കുമെന്ന നാഷനൽ ഹൈവേ അതോറിറ്റിയുടെ  തീരുമാനം മാറ്റാനുള്ള  പോരാട്ടം തുടരുകയാണ്  വിളക്കുപാറ  നിവാസികൾ .  ഹൈവേയുടെ അലൈൻമെന്റ് മാറ്റി ഈ ഗ്രാമവും ജംക്‌ഷനും നിലനിർത്തണമെന്ന ആവശ്യം പരിഗണിക്കും വരെ സമരം എന്നാണു നാട്ടുകാരുടെ തീരുമാനം. ഇതിനായി പ്രദേശവാസിയായ ഡാനിയൽ നടത്തുന്ന നിരാഹാര സമരം നാലാം ദിവസത്തേക്കു കടന്നു. കടമ്പാട്ടുകോണം – ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേ എന്ന പദ്ധതിക്കു എതിരല്ലെന്നു നാട്ടുകാർ പറയുന്നു. വിളക്കുപാറയിലെ ജനവാസ കേന്ദ്രം ഒഴിവാക്കി പാത ഓയിൽപാം എസ്റ്റേറ്റ് വഴി ആക്കണമെന്ന ആവശ്യം മാത്രമാണ് ഉന്നയിക്കുന്നത്. 

ഇതിനായി മുട്ടാത്ത വാതിലുകൾ ഇല്ല. കഴിഞ്ഞ 6ന് ഇവിടെ പരിശോധന നടത്തിയ  നാഷനൽ ഹൈവേ പ്രൊജക്ട് ഡയറക്ടർ, ഡപ്യൂട്ടി കലക്ടർ (സ്ഥലം ഏറ്റെടുക്കൽ ) എന്നിവർ  ജനങ്ങളുടെ  ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് ഉറപ്പു നൽകിയിരുന്നു. എന്നാൽ വാഗ്ദാനം പാലിക്കാതെ അടുത്ത ദിവസം ഹൈവേ അധികൃതർ  പൊലീസ് സഹായത്തോടെ ജനവാസ കേന്ദ്രത്തിൽ കല്ലിട്ടു നാട്ടുകാരെ ഞെട്ടിച്ചു.  ഇതോടെ അപകടം മനസ്സിലാക്കിയ ആളുകൾ സമരത്തിലേക്കു കടന്നു. 

45 മീറ്റർ വീതിയുള്ള  പാത ഇതുവഴി ആയാൽ 50ൽ അധികം വീടുകൾ , വിളക്കുപാറ ജംക്‌ഷൻ,  കൃഷിയിടങ്ങൾ എല്ലാം മണ്ണിന് അടിയിലാകും.പ്രിയപ്പെട്ട പ്രദേശം നഷ്ടമാകാതിരിക്കാൻ ഗ്രാമവാസികൾ  നടത്തുന്ന സമരത്തെ ജനപ്രതിനിധികളും കേന്ദ്ര – സംസ്ഥാന സർക്കാരുകളും കൈവിടില്ല എന്ന പ്രതീക്ഷയിലാണ് ആക്‌ഷൻ കൗൺസിൽ.