അപൂർവതയുടെ ‘നോട്ടുമഴ, നാണയക്കിലുക്കം’
Mail This Article
അഞ്ചൽ ∙ 172 രാജ്യങ്ങളിലെ കറൻസികൾ കൈകാര്യം ചെയ്യാൻ കഴിയുക എന്ന അപൂർവ ഭാഗ്യമാണ് ഏരൂർ മംഗലത്തറ വീട്ടിൽ ആർ.രതീഷിന്. എട്ടാമത്തെ വയസ്സിൽ ആരംഭിച്ച ഹോബിയാണ് രതീഷിനെ വലിയ പണക്കാരനാക്കിയത്! 1898 മുതലുള്ള രണ്ടായിരത്തിൽ അധികം നോട്ടുകളും അപൂർവ നാണയങ്ങളും സ്വന്തം. പഴയ കാലത്തിന്റെ കഥ പറയുന്ന നോട്ടുകൾ നിധിയായി സൂക്ഷിക്കുന്നു.
റഷ്യ, അമേരിക്ക, ഇസ്രയേൽ, കൊറിയ, തായ്‌ലൻഡ്, ജമെക്സിക്കോ, ജർമനി, ഇംഗ്ലണ്ട്, ജപ്പാൻ, ചൈന, സിലോൺ, അറബ് രാജ്യങ്ങൾ, ബ്രസീൽ, ആഫ്രിക്കയിലെ സൈർ (കോംഗോ), യുക്രെയ്ൻ തുടങ്ങിയ രാജ്യങ്ങളിലെ അത്യപൂർവങ്ങളായ നോട്ടുകൾ രതീഷിന്റെ പക്കൽ സുരക്ഷിതമാണ്. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നാണയങ്ങളും ശേഖരത്തിൽ ഉണ്ട്.
ഇന്ത്യയിലെ 1950 മുതലുള്ള മിക്കവാറും എല്ലാ നോട്ടുകളും സ്വന്തമാക്കി. ഇവ സൂക്ഷിക്കുന്നതിനു രതീഷിനു നിയമപരമായ അംഗീകാരമുണ്ട്. പുരാവസ്തുക്കൾ സൂക്ഷിക്കുന്നവരുടെ കൂട്ടായ്മയായ തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പാന എന്ന സംഘടന മുഖേനയാണ് അംഗീകാരം നേടിയത്.