സാമ്പ്രാണിക്കോടിയിലേക്ക് അനധികൃത ബോട്ട് സർവീസുകൾ ; ഭീതിയോടെ സഞ്ചാരികൾ
അഞ്ചാലുംമൂട് ∙ സാമ്പ്രാണിക്കോടിയിൽ സന്ദർശകർക്ക് ഭീഷണി ഉയർത്തി അനധികൃത ബോട്ട് സർവീസുകൾ. ഡിടിപിസിയുടെ നിയന്ത്രണത്തിലുള്ള സാമ്പ്രാണിക്കോടി ടൂറിസം പദ്ധതിയുടെ ഭാഗമായി തുരുത്തിലേക്ക് സഞ്ചാരികളെ കൊണ്ട് പോകുന്നതും തിരികെ കൊണ്ടു വരുന്നതും ഡിടിപിസിയുടെ നിയന്ത്രണത്തിലുള്ള ബോട്ടുകളിലാണ്.സാമ്പ്രാണിക്കോടിയിലെ

അഞ്ചാലുംമൂട് ∙ സാമ്പ്രാണിക്കോടിയിൽ സന്ദർശകർക്ക് ഭീഷണി ഉയർത്തി അനധികൃത ബോട്ട് സർവീസുകൾ. ഡിടിപിസിയുടെ നിയന്ത്രണത്തിലുള്ള സാമ്പ്രാണിക്കോടി ടൂറിസം പദ്ധതിയുടെ ഭാഗമായി തുരുത്തിലേക്ക് സഞ്ചാരികളെ കൊണ്ട് പോകുന്നതും തിരികെ കൊണ്ടു വരുന്നതും ഡിടിപിസിയുടെ നിയന്ത്രണത്തിലുള്ള ബോട്ടുകളിലാണ്.
സാമ്പ്രാണിക്കോടിയിലെ ഡിടിപിസിയുടെ കൗണ്ടറിൽ നിന്ന് നൽകുന്ന ടിക്കറ്റുകൾ ഉപയോഗിച്ച് മാത്രമാണ് തുരുത്തിലേക്ക് ബോട്ട് സർവീസ് നടത്തുന്നത്. ലൈസൻസുള്ള ബോട്ടുകളിൽ സുരക്ഷാ സംവിധാനങ്ങളോടു കൂടിയാണ് സന്ദർശകരെ തുരുത്തിൽ എത്തിക്കുന്നത്. എന്നാൽ ഇതിനു വിരുദ്ധമായി ചില സ്വകാര്യ ബോട്ടുകൾ അനുമതിയില്ലാതെയും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെയും സർവീസ് നടത്തുന്നതായാണ് പരാതി.
സാമ്പ്രാണിക്കോടി തുരുത്തിലേക്കും സമീപത്തെ ചെറു തുരുത്തുകളിലേക്കുമാണ് ഇത്തരം ബോട്ടുകൾ സർവീസ് നടത്തുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് അഷ്ടമുടി കായലിൽ സാമ്പ്രാണിക്കോടി ഭാഗത്ത് അനധികൃതമായി സർവീസ് നടത്തിയ ബോട്ട് ശക്തമായ കാറ്റിലും തിരയിലും അകപ്പെട്ടതിനെ തുടർന്ന് തുരുത്തിന് സമീപം കെട്ടിയിടുകയും ചെയ്തിരുന്നു.
മുൻപ് സാമ്പാണിക്കോടിയിൽ സമാനമായ വിധം വള്ളം മറിഞ്ഞ് വീട്ടമ്മ മരിച്ച സംഭവത്തെ തുടർന്ന് സാമ്പ്രാണിക്കോടിയിലേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നതാണ്. തുടർന്ന് അനധികൃത സർവീസുകൾ നിയന്ത്രിച്ച ശേഷമാണ് സാമ്പ്രാണിക്കോടി ടൂറിസം പുനരാരംഭിച്ചത്. എന്നാൽ വീണ്ടും അധികൃതരുടെ കണ്ണ് വെട്ടിച്ച് അനധികൃത സർവീസ് പുനരാരംഭിച്ചത് സന്ദർശകരിലും നാട്ടുകാരിലും ഭീതി പരത്തിയിട്ടുണ്ട്. സാമ്പ്രാണിക്കോടിയിലെ അനധികൃത ബോട്ട് സർവീസിനെതിരെ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.
അനുമതി ഡിടിപിസി നിയന്ത്രണത്തിലുള്ള ബോട്ടുകൾക്ക്
അഷ്ടമുടി കായലിലെ സാമ്പ്രാണിക്കോടി തുരുത്തിലേക്ക് സർവീസ് നടത്താൻ ഡിടിപിസിയുടെ നിയന്ത്രണത്തിലുള്ള ബോട്ടുകൾക്ക് മാത്രമാണ് അനുമതി നൽകിയിട്ടുള്ളത്. സുരക്ഷാ മാനദണ്ഡമോ അനുമതിയോ ഇല്ലാതെ സർവീസ് നടത്തുന്ന ബോട്ടുകളിൽ തുരുത്തിലേക്ക് സന്ദർശകർ യാത്ര ചെയ്യരുതെന്ന് ഡിടിപിസി അധികൃതർ മുന്നറിയിപ്പ് നൽകി.