പുനലൂർ ∙ ദിവസവും നൂറുകണക്കിനു രോഗികൾ ഒപിയിൽ വന്നുപോകുന്ന പുനലൂർ താലൂക്ക് ആശുപത്രിയിൽ പൊലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. മുൻപ് രാത്രിയിൽ ചികിത്സ തേടി എത്തുന്നവരും ഡോക്ടർമാരും സെക്യൂരിറ്റി ജീവനക്കാരുമായി ഒട്ടേറെത്തവണ ഇവിടെ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. 10 ദിവസങ്ങൾക്കു മുൻപ് ഇവിടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുനലൂർ ∙ ദിവസവും നൂറുകണക്കിനു രോഗികൾ ഒപിയിൽ വന്നുപോകുന്ന പുനലൂർ താലൂക്ക് ആശുപത്രിയിൽ പൊലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. മുൻപ് രാത്രിയിൽ ചികിത്സ തേടി എത്തുന്നവരും ഡോക്ടർമാരും സെക്യൂരിറ്റി ജീവനക്കാരുമായി ഒട്ടേറെത്തവണ ഇവിടെ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. 10 ദിവസങ്ങൾക്കു മുൻപ് ഇവിടെ നഴ്സിന്റെ മുഖത്ത് അവരുടെ ഭർത്താവ് ആസിഡ് ഒഴിച്ച സംഭവവും ഉണ്ടായി. നേരത്തെ ശബരിമല സീസണിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുമായിരുന്നു. പുതിയ കെട്ടിടവും കൂടുതൽ ചികിത്സാ സംവിധാനങ്ങളും എത്തിയതോടെ ജില്ലയ്ക്കു പുറത്തുനിന്നു പോലും ഇവിടെ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്.

ഡോക്ടർമാരും ആശുപത്രി ജീവനക്കാരും സമരത്തിലായതിനെത്തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിലെ ഒപി കൗണ്ടറുകൾ വിജനമായ നിലയിൽ.

കഴിഞ്ഞ ശബരിമല സീസണിൽ മന്ത്രി കെ.രാധാകൃഷ്ണന്റെ സാന്നിധ്യത്തിൽ ചേർന്ന അവലോകന യോഗത്തിൽ അതിർത്തി പട്ടണത്തിലെ ആശുപത്രി എന്ന നിലയിൽ സ്ഥിരം എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നു തീരുമാനിച്ചെങ്കിലും പിന്നീട് ഈ ദിശയിൽ നടപടികൾ മുന്നോട്ടുപോയില്ല.തമിഴ്നാട് കഴിഞ്ഞാൽ ദേശീയപാതയിലെ പ്രധാന ടൗൺ എന്ന നിലയിൽ സംസ്ഥാനാന്തര പാതയിൽ വാഹനാപകടങ്ങൾ ഉണ്ടാകുമ്പോൾ രാത്രിയിൽ ഇവിടെയാണു ചികിത്സ തേടി എത്തുന്നത്. സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളിൽ ഏറ്റവും വലിയ ഡയാലിസിസ് യൂണിറ്റും മറ്റ് പ്രധാന ചികിത്സാ വിഭാഗങ്ങളും ഇവിടെയാണ് ഉള്ളത്.

ADVERTISEMENT

രാവിലെ ആശുപത്രിയിൽ അനിയന്ത്രിതമായ തിരക്കുണ്ടാകുന്ന സമയത്തു സെക്യൂരിറ്റി ജീവനക്കാരും രോഗികളും കൂട്ടിരിപ്പുകാരും തമ്മിൽ വാക്കേറ്റം ഉണ്ടാകുന്നതു പതിവാണ്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയും തർക്കം ഉണ്ടാകാറുണ്ട്. ഇടയ്ക്കു പുറത്തുള്ള ആംബുലൻസ് ഡ്രൈവർമാരും ആശുപത്രി അധികൃതരുമായി തർക്കവും സംഘർഷവും പ്രതിഷേധങ്ങളും ഉണ്ടായിരുന്നു. താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങൾക്കും ഇവിടെ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കൂട്ടത്തോടെ പ്രതിഷേധവുമായി ആശുപത്രിയുടെ ഉള്ളിൽ പ്രവേശിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഉണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രിക്കു കൂടുതൽ സുരക്ഷ വേണമെന്നാണ് ഇവിടെ സമരം നടത്തിയ ഡോക്ടർമാരും ആശുപത്രി ജീവനക്കാരും ആവശ്യപ്പെട്ടത്.

ഡോക്ടർമാരും ജീവനക്കാരും നടത്തിയ സമരം പൂർണം

ADVERTISEMENT

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെയും പുനലൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും നടത്തിയ സമരം പൂർണമായിരുന്നു. അത്യാഹിത വിഭാഗത്തിലെ അത്യാവശ്യം കേസുകളും ഐപി രോഗികളുടെ പരിചരണവും മാത്രമാണു മുടങ്ങാതിരുന്നത്. പോസ്റ്റ്മോർട്ടം പോലും നടന്നില്ല. ഒപിയും പ്രവർത്തിച്ചില്ല. എന്നാൽ, കെഎസ്ടിപി ഹൈവേയിൽ അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസിലെ 5 പേർക്ക് ഇവിടെ ചികിത്സ നൽകി. 28ൽ പരം ഡോക്ടർമാരും 300ൽപരം ജീവനക്കാരുമാണു പണിമുടക്കിൽ പങ്കെടുത്തത്.