കൊട്ടാരക്കര∙ ഡോ.വന്ദനയെ കൊലപ്പെടുത്തിയ ക്രൂരത വിവരിച്ചു പ്രതി ജി.സന്ദീപ്. സംഭവം നടന്ന ദിവസത്തേതിന് സമാനമായി ഇന്നലെ പുലർച്ചെ 4.31നു സന്ദീപിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ച് 15 മിനിറ്റ് തെളിവെടുത്തു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വൻ പൊലീസ് സന്നാഹത്തിലായിരുന്നു തെളിവെടുപ്പ്. യാതൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊട്ടാരക്കര∙ ഡോ.വന്ദനയെ കൊലപ്പെടുത്തിയ ക്രൂരത വിവരിച്ചു പ്രതി ജി.സന്ദീപ്. സംഭവം നടന്ന ദിവസത്തേതിന് സമാനമായി ഇന്നലെ പുലർച്ചെ 4.31നു സന്ദീപിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ച് 15 മിനിറ്റ് തെളിവെടുത്തു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വൻ പൊലീസ് സന്നാഹത്തിലായിരുന്നു തെളിവെടുപ്പ്. യാതൊരു ഭാവഭേദവും കുറ്റബോധവും സന്ദീപിൽ പ്രകടമായില്ല. ആദ്യം പ്രൊസീജ്യർ റൂമിൽ എത്തിച്ചു. ചികിത്സയ്ക്കായി അന്നു കിടത്തിയ മേശയ്ക്കു മുന്നിൽ നിന്ന് ഇയാൾ പൊലീസിനോടു സംഭവം വിവരിച്ചു. കത്രിക കൈവശപ്പെടുത്തിയതും പിന്നാലെ ബന്ധുവിനെ ചവിട്ടി വീഴ്ത്തിയതും ബിനുവിനെയും ഹോംഗാർഡ് അലക്സ് കുട്ടിയെയും പൊലീസ് ഉദ്യോഗസ്ഥൻ മണിലാലിനെയും കുത്തിപ്പരുക്കേൽപ്പിക്കുന്നതും എങ്ങനെയെന്നും വിശദീകരിച്ചു.

അവരെ കുത്തിപ്പരുക്കേൽപിച്ചത് എവിടെവച്ചെന്നും ചൂണ്ടിക്കാട്ടി. ഡോ.വന്ദനാദാസിനെ ദാരുണമായി കുത്തിക്കൊലപ്പെടുത്തിയ ഒബ്സർവേഷൻ മുറിയിലെത്തിയപ്പോൾ അൽപനേരം മൗനം പാലിച്ചു. പിന്നീടു കാര്യങ്ങൾ വിശദീകരിച്ചു. ആക്രമണത്തിന് ഉപയോഗിച്ച കത്രിക കസേരയ്ക്കടിയിൽ ഉപേക്ഷിച്ചത് എങ്ങനെയെന്നും കാണിച്ചു. കസേരയിൽ ഇരുന്നാണു കത്രിക അടിയിലേക്ക് എറിഞ്ഞത്. ആശുപത്രിയുടെ ഭിത്തിയിൽ സ്ഥാപിച്ച കുടിവെള്ളപൈപ്പിൽ നിന്നു വെള്ളം കുടിച്ചതും കത്രിക കഴുകി ഉപേക്ഷിച്ചതും കാണിച്ചു. ആശുപത്രി ജീവനക്കാരും പൊലീസും ചേർന്നു കീഴ്പ്പെടുത്തിയ വിധവും ഇയാൾ തന്നെ പൊലീസിനോടു വിശദീകരിച്ചു.

ADVERTISEMENT

തെളിവെടുപ്പ് സമയത്ത് ശാരീരിക അവശതകളൊന്നും പ്രകടമായിരുന്നില്ല. ഇരുകാലുകളിലും ബാൻഡേജ് ഉണ്ടായിരുന്നു. മൂത്ര തടസ്സം കാരണം യൂറിൻ ബാഗും ഘടിപ്പിച്ചിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം.ജോസ്, കൊട്ടാരക്കര സ്റ്റേഷൻ ഇൻസ്പെക്ടർ വി.എസ്.പ്രശാന്ത്, എസ്ഐമാരായ നിസാമുദീൻ, ബേബിജോൺ, സി.മനോജ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹത്തോടെയായിരുന്നു തെളിവെടുപ്പ്.10ന് പുലർച്ചെ 4.30നാണ് താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ച സന്ദീപ് അക്രമം കാട്ടിയത്. അന്ന് അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്ന ജീവനക്കാർ ഇന്നലെയും ഉണ്ടായിരുന്നു. പുലർച്ചെ തെളിവെടുപ്പിന് ശേഷം സന്ദീപിനെ തിരികെ ക്രൈംബ്രാഞ്ച്‍ ഓഫിസിൽ എത്തിച്ചു.

സന്ദീപിനെ ആശുപത്രിയിലാക്കി ആരോഗ്യസ്ഥിതി പരിശോധിക്കണമെന്ന് നിർദേശം

ADVERTISEMENT

കൊട്ടാരക്കര∙ ഡോ.വന്ദന ദാസ് കൊലക്കേസ് പ്രതി ജി.സന്ദീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നിരന്തര നിരീക്ഷണം നടത്തി ആരോഗ്യസ്ഥിതി പരിശോധിക്കണമെന്ന് ഏഴംഗ വിദഗ്ധ ഡോക്ടരുടെ പാനൽ നിർദേശിച്ചു. ചില പരിശോധനകൾ നടത്താനും നിർദേശം ഉണ്ട്. സന്ദീപിനു നിലവിൽ ശാരീരിക ബുദ്ധിമുട്ടുകളൊന്നും ഇല്ലെന്നാണു പാനലിന്റെ വിലയിരുത്തൽ. സന്ദീപിന്റെ ശാരീരിക, മാനസിക അവസ്ഥ പരിശോധിക്കാനാണു ഏഴംഗ മെഡിക്കൽ സംഘത്തിന് രൂപം നൽകിയത്.പരിശോധനയ്ക്കു ശേഷം സംഘം നൽകിയ റിപ്പോർട്ടിലാണ് ഈ നിർദേശം. ഡോക്ടർമാരുടെ റിപ്പോർട്ട് ഇന്നു കോടതിക്കു കൈമാറും. സന്ദീപിന്റെ മാനസിക നിലയിൽ തകരാറില്ലെന്നാണു പ്രാഥമിക നിഗമനം. കസ്റ്റഡി കാലാവധി അവസാനിക്കുന്ന ഇന്നു സന്ദീപിനെ കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും. വീണ്ടും കസ്റ്റഡിയിൽ കിട്ടേണ്ട ആവശ്യമില്ലെന്നാണു ക്രൈംബ്രാഞ്ച് പറയുന്നത്. ഇന്നലെ തെളിവെടുപ്പ്  പൂർത്തിയായി.