ചവറ∙ പിൻവാതിൽ നിയമനത്തിനെതിരെ ചവറ കെഎംഎംഎലിനു മുന്നിൽ ശക്തമായ പ്രതിഷേധം. ടൈറ്റാനിയം കോംപ്ലക്സ് എംപ്ലോയീസ് കോൺഗ്രസ് ഐഎൻടിയുസി നടത്തിയ ഉപരോധവും വിശദീകരണ യോഗവും യൂണിയൻ വർക്കിങ് പ്രസിഡന്റ് ആർ.ജയകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, യുഡിഎഫ് ചെയർമാൻ കോലത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചവറ∙  പിൻവാതിൽ നിയമനത്തിനെതിരെ  ചവറ കെഎംഎംഎലിനു മുന്നിൽ ശക്തമായ പ്രതിഷേധം. ടൈറ്റാനിയം കോംപ്ലക്സ് എംപ്ലോയീസ് കോൺഗ്രസ് ഐഎൻടിയുസി നടത്തിയ ഉപരോധവും വിശദീകരണ യോഗവും യൂണിയൻ വർക്കിങ് പ്രസിഡന്റ് ആർ.ജയകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, യുഡിഎഫ് ചെയർമാൻ കോലത്ത് വേണുഗോപാൽ,  കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മാമൂലയിൽ സേതുക്കുട്ടൻ, യൂണിയൻ ജനറൽ സെക്രട്ടറി ആർ.ശ്രീജിത്ത്, ജി.ശ്രീനിവാസൻ, വൈ.നജീം, എസ്.ഷാജി, കെ.വി.ഗോപകുമാർ, ‌എൻ.ശ്രീരാജ്, ജോബിറ്റ്, വിഷ്ണു റാം തുടങ്ങിയവർ പ്രസംഗിച്ചു. 

പ്രതിഷേധമുയർത്തി ആർവൈഎഫ്

ADVERTISEMENT

കോഴ വാങ്ങി കെഎംഎംഎൽ കമ്പനിയിൽ  പിൻവാതിൽ നിയമനം നടത്തുന്നവരെ  വഴിയിൽ തടയുമെന്നും അഴിമതി റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകനെ കള്ളക്കേസ് എടുക്കാനുള്ള സർക്കാരിന്റെയും പൊലീസിന്റെയും നടപടി നിയമ വ്യവസ്ഥയ്ക്ക് അപമാനകരമാണെന്നും  ആരോപിച്ചും  ആർവൈഎഫ് മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. മാർച്ചും യോഗവും ജില്ലാ പഞ്ചായത്തംഗം സി.പി.സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു.  മണ്ഡലം പ്രസിഡന്റ് സിയാദ് കോയിവിള അധ്യക്ഷനായി. ആർഎസ്പി മണ്ഡലം കമ്മിറ്റി സെക്രട്ടറി ജസ്റ്റിൻ ജോൺ, വിഷ്ണു മോഹൻ, കാട്ടൂർ കൃഷ്ണകുമാർ, ഷാനവാസ്, ഡേവിഡ് സേവ്യർ, നവീൻ നീണ്ടകര, ഐ.ജയലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു. ‌ഉല്ലാസ് ദീപു ഗംഗാധരൻ, അശ്വിൻ കരിലേഴം, അപ്പൂസ് പുത്തൻകാവ്, ഷെഹിൻ, റഫീക്ക് കിഴക്കേ വീടൻ, ആര്യാദേവി, ഇബ്രാഹിംകുട്ടി എന്നിവർ നേതൃത്വം നൽകി.

‘കെഎംഎംഎൽ റിട്ടയേഡ് ജീവനക്കാരുടെ മെഡിക്കൽ‍  ആനുകൂല്യം പുനഃസ്ഥാപിക്കണം’

ADVERTISEMENT

കൊല്ലം ∙ മെഡിക്കൽ ആനുകൂല്യം നിർത്തലാക്കിയ നടപടി പിൻവലിക്കണമെന്ന്  കെഎംഎംഎൽ റിട്ടയേഡ് എംപ്ലോയീസ് അസോസിയേഷൻ ആവശ്യപ്പെട്ടു. കാൻസർ പോലുള്ള മാരകമായ രോഗങ്ങളാൽ ദുരിതമനുഭവിക്കുന്ന ജീവനക്കാർക്ക് മെഡിക്കൽ സ്കീം ആശ്വാസമായിരുന്നെന്നും ആജീവനാന്ത പദ്ധതി എന്ന പേരിൽ വിഹിതം സ്വരൂപിച്ച ശേഷം പദ്ധതി നിർത്തലാക്കിയത് മനുഷ്യത്വരഹിതമായ നടപടിയാണെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. 2000 ജനുവരി ഒന്നു മുതൽ റിട്ടയർ ചെയ്ത് ജീവനക്കാർക്കും അവരുടെ ജീവിത പങ്കാളികൾക്കുമായി ആരംഭിച്ച മെഡിക്കൽ സ്കീം വിജയകരമായി ഒരു വർഷം പൂർത്തിയാക്കി. തുടർന്ന് സർക്കാരിനെ അറിയിച്ചുകൊണ്ട് സ്കീം ഒരു വർഷത്തേക്ക് കൂടി തുടരാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചു.

പദ്ധതി നടത്തിപ്പ് ഇൻഷുറൻസ് കമ്പനിക്ക് കൊടുക്കാൻ കഴിയാതിരുന്നതിലുള്ള രോഷത്തിൽ ബോർഡ് തീരുമാനത്തിന് വിരുദ്ധമായി പദ്ധതിയുടെ അംഗീകാരത്തിനായി കെഎംഎംഎൽ ഉദ്യോഗസ്ഥർ ഫയൽ സർക്കാരിലേക്ക് അയച്ചു. ഇതോടെ ഫയൽ ധനകാര്യ വകുപ്പിലേക്കും പോയി. തുടർന്നു കെഎംഎംഎൽ റിട്ടയേഡ് ജീവനക്കാർക്ക് മെഡിക്കൽ സ്കീം അനുവദിച്ചാൽ കേരളത്തിൽ നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും റിട്ടയർമെന്റ് മെഡിക്കൽ സ്കീം നടപ്പിലാക്കേണ്ടി വരുമെന്ന കാരണം കാണിച്ച്  ജീവനക്കാരുടെ മെഡിക്കൽ ആനുകൂല്യം നിർത്തലാക്കുകയായിരുന്നെന്നും അസോസിയേഷൻ പ്രസിഡന്റ് കിഷോർ, ജനറൽ സെക്രട്ടറി പി.രഘുനാഥ്, എൽ.ഗണേശറാവു, ഡി.മോഹനൻ, സി.സുരേന്ദ്രൻ എന്നിവർ പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT