കെഎസ്ആർടിസി ബസും പാഴ്സൽ ട്രക്കും കൂട്ടിയിടിച്ചു ട്രക്ക് ഡ്രൈവർ മരിച്ചു
പുത്തൂർ ∙ എംസി റോഡിൽ കുളക്കട സ്കൂൾ ജംക്‌ഷനിൽ കെഎസ്ആർടിസി ബസും പാഴ്സൽ ട്രക്കും കൂട്ടിയിടിച്ചു ട്രക്ക് ഡ്രൈവർ മരിച്ചു. തൃശൂർ ചൂലിശ്ശേരി പാണ്ടിയത്ത് ഹൗസിൽ പി.ആർ.ശരൺദേവ് (33) ആണു മരിച്ചത്. ട്രക്കിലെ ക്ലീനറും ബസിന്റെ ഡ്രൈവറും കണ്ടക്ടറും യാത്രക്കാരും ഉൾപ്പെടെ ഇരുപതോളം പേർക്കു പരുക്കേറ്റു. ഇന്നലെ

പുത്തൂർ ∙ എംസി റോഡിൽ കുളക്കട സ്കൂൾ ജംക്‌ഷനിൽ കെഎസ്ആർടിസി ബസും പാഴ്സൽ ട്രക്കും കൂട്ടിയിടിച്ചു ട്രക്ക് ഡ്രൈവർ മരിച്ചു. തൃശൂർ ചൂലിശ്ശേരി പാണ്ടിയത്ത് ഹൗസിൽ പി.ആർ.ശരൺദേവ് (33) ആണു മരിച്ചത്. ട്രക്കിലെ ക്ലീനറും ബസിന്റെ ഡ്രൈവറും കണ്ടക്ടറും യാത്രക്കാരും ഉൾപ്പെടെ ഇരുപതോളം പേർക്കു പരുക്കേറ്റു.
ഇന്നലെ ഉച്ചയ്ക്ക് 1.39ന് ആയിരുന്നു സംഭവം. കുമളിയിൽ നിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസും തൃശൂരിലേക്കു പോകുകയായിരുന്ന ട്രക്കുമാണു കൂട്ടിയിടിച്ചത്. അഗ്നിരക്ഷാ സേന എത്തി കാബിൻ മുറിച്ചു മാറ്റിയ ശേഷമാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്, ട്രക്കിന്റെ ക്ലീനർ അസം സ്വദേശി പ്രബല ജ്യോതി പുയന്റെ (29) കാലിനു പൊട്ടലുണ്ടായി.
കെഎസ്ആർടിസി ഡ്രൈവർ കല്ലറ സ്വദേശി വിപിൻ വി.നായർ (42), കണ്ടക്ടർ പേരൂർക്കട സ്വദേശി രാജേഷ്കുമാർ (40), യാത്രക്കാരായ കന്യാകുമാരി സ്വദേശി രാജാസിങ് (36), അടൂർ പള്ളിക്കൽ സ്വദേശി ചന്ദ്രശേഖരൻപിള്ള (65), അഞ്ചൽ നെടിയറ സ്വദേശി രാജേശ്വരി (67), കുളത്തൂപ്പുഴ സ്വദേശി വത്സല (70), മല്ലപ്പള്ളി സ്വദേശി ഷൈൻ വിത്സൺ (33), ഭാര്യ ചിപ്പി (29) മകൾ ക്രിസ്റ്റീന (രണ്ടര), അഭിലാഷ് (31), ബിജു (31), അജിത്ത് (27), അജയകുമാർ(48), എലിസബത്ത് (27), അജികുമാർ (48), രാജൻ (60), ബാലൻപിള്ള (53) എന്നിവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശരൺദേവ് രണ്ട് മാസം മുമ്പാണ് മുണ്ടൂർ വേളക്കോട് വ്യവസായ പാർക്കിൽ ഡ്രൈവറായി ജോലിക്ക് കയറിയത്. അവിവാഹിതനാണ്. അച്ഛൻ: രവി. അമ്മ: ശോഭന. സഹോദരൻ: ശ്യാം ദേവ്.