ക്ഷേത്ര വളപ്പിലെ മരം കടപുഴകി; മൂന്ന് കടമുറികളും മതിലും തകർന്നു
പരവൂർ∙ ക്ഷേത്ര വളപ്പിലെ കൂറ്റൻ മഞ്ചാടി മരം കടപുഴകി വീണു. ചായക്കട ഉൾപ്പെടെ 3 കടമുറികളും വൈദ്യുതി തൂണും മതിലുകളും തകർന്നു. ട്രാൻസ്ഫോമർ സ്ഥാപിച്ച പോസ്റ്റുകൾ ചരിഞ്ഞു. വൈദ്യുതി കേബിളിന് നാശം സംഭവിച്ചു. പരവൂർ തെക്കുംഭാഗം പുതിയകാവ് ക്ഷേത്ര വളപ്പിലെ മഞ്ചാടി മരം ഇന്നലെ രാവിലെ എട്ടരയോടെയാണ് കടപുഴകിയത്.

പരവൂർ∙ ക്ഷേത്ര വളപ്പിലെ കൂറ്റൻ മഞ്ചാടി മരം കടപുഴകി വീണു. ചായക്കട ഉൾപ്പെടെ 3 കടമുറികളും വൈദ്യുതി തൂണും മതിലുകളും തകർന്നു. ട്രാൻസ്ഫോമർ സ്ഥാപിച്ച പോസ്റ്റുകൾ ചരിഞ്ഞു. വൈദ്യുതി കേബിളിന് നാശം സംഭവിച്ചു. പരവൂർ തെക്കുംഭാഗം പുതിയകാവ് ക്ഷേത്ര വളപ്പിലെ മഞ്ചാടി മരം ഇന്നലെ രാവിലെ എട്ടരയോടെയാണ് കടപുഴകിയത്. ക്ഷേത്രത്തിലെ ചുറ്റുമതിലും തകർത്തു റോഡിനു കുറുകെ 3 മുറി കെട്ടിടത്തിലേക്ക് മരം വീണത്.
കെട്ടിടത്തിന്റെ ഓട് മേഞ്ഞ മേൽക്കൂരയും ഭിത്തികളും മറ്റും തകർന്നു. തെക്കുംഭാഗം തോട്ടിൻകര വീട്ടിൽ സഫീറിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകർന്നത്. ചായക്കട നടത്തുന്ന ഷെറഫുദ്ദീനും മറ്റ് ചിലരും ഈ സമയം കടയിൽ ഉണ്ടായിരുന്നു. മരത്തിന്റെ കൂറ്റൻ ശിഖരം ആദ്യം റോഡിൽ ഇടിച്ചു. മരം താഴ്ന്നു വരുന്നതിനു സമയം എടുത്തു. ഇതിനിടെ കടയിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.
പുതിയകാവ് റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. പരവൂർ അഗ്നിരക്ഷാ നിലയത്തിൽ നിന്നു സ്റ്റേഷൻ ഓഫിസർ എസ്.ആർ.ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫിസർ ബി.ശ്രീകുമാർ, ഫയർമാൻമാരായ ടി.എ.ശ്യാംകുമാർ, എസ്.എം.ആദർശ്, മുഹമ്മദ് അൻസർ, ഷൈജു പുത്രൻ, സജേഷ് കുമാർ എന്നിവർ ചേർന്നു ഏറെ നേരം പണിപ്പെട്ടു മരം മുറിച്ചു മാറ്റി ഗതാഗതം പുന സ്ഥാപിച്ചു.