കുളക്കട അസാപ് പാർക്കിന്റെ പിറവിയിലും ആ നൈപുണ്യം
പുത്തൂർ ∙ ആർത്തിരമ്പിയ ജനഹൃദയങ്ങളുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി ജനനായകൻ ഉമ്മൻചാണ്ടിയുടെ അവസാന ‘ജനസമ്പർക്ക യാത്ര’ എംസി റോഡിലൂടെ കടന്നു പോകുമ്പോൾ തൊട്ടടുത്തു മൂകസാക്ഷിയായി നിലകൊള്ളുകയായിരുന്നു അദ്ദേഹത്തിന്റെ കയ്യൊപ്പിൽ പിറവിയെടുത്ത കുളക്കട അസാപ് കമ്യൂണിറ്റി സ്കിൽ പാർക്ക് എന്ന അത്യാധുനിക നൈപുണ്യ പരിശീലന

പുത്തൂർ ∙ ആർത്തിരമ്പിയ ജനഹൃദയങ്ങളുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി ജനനായകൻ ഉമ്മൻചാണ്ടിയുടെ അവസാന ‘ജനസമ്പർക്ക യാത്ര’ എംസി റോഡിലൂടെ കടന്നു പോകുമ്പോൾ തൊട്ടടുത്തു മൂകസാക്ഷിയായി നിലകൊള്ളുകയായിരുന്നു അദ്ദേഹത്തിന്റെ കയ്യൊപ്പിൽ പിറവിയെടുത്ത കുളക്കട അസാപ് കമ്യൂണിറ്റി സ്കിൽ പാർക്ക് എന്ന അത്യാധുനിക നൈപുണ്യ പരിശീലന കേന്ദ്രം- കേരളത്തിലെ ആദ്യത്തെ അസാപ് കമ്യൂണിറ്റി സ്കിൽ പാർക്ക്.2012ൽ ഉമ്മൻചാണ്ടി സർക്കാരാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) എന്ന പദ്ധതിക്കു തുടക്കം കുറിച്ചത്.
അധിക നൈപുണ്യ പരിശീലനത്തിലൂടെ കൂടുതൽ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതിനായുള്ള പരിശീലന കേന്ദ്രങ്ങൾ എന്ന നിലയിലാണ് അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കുകൾ തുടങ്ങാൻ തീരുമാനിച്ചത്. ഏഷ്യൻ ഡവലപ്മെന്റ് ബാങ്കിന്റെ ധനസഹായവും ലഭിച്ചതോടെ സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ 9 കമ്യൂണിറ്റി സ്കിൽ പാർക്കുകൾ തുടങ്ങാൻ തീരുമാനിച്ചു.അനുയോജ്യമായ സ്ഥലം കണ്ടെത്തുകയായിരുന്നു ആദ്യ കടമ്പ. എംസി റോഡിനു സമീപം കുളക്കട ജിഎച്ച്എസ്എസിന് എതിർ വശത്ത് വിദ്യാഭ്യാസ വകുപ്പിന്റെ അധീനതയിൽ ഒരേക്കറോളം ഭൂമി ഉണ്ടായിരുന്നു.
ഉപയോഗ യോഗ്യമല്ലാത്ത ക്വാർട്ടേഴ്സുകൾ നിലനിന്നിരുന്ന ഈ ഭൂമി ഏറ്റെടുത്തു കേന്ദ്രം അനുവദിക്കണം എന്ന ആവശ്യവുമായി അന്നത്തെ കൊട്ടാരക്കര എംഎൽഎ പി.അയിഷപോറ്റി മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ നേരിൽ കണ്ടു. വികസന വിഷയത്തിൽ മറിച്ചൊരു ചിന്തയില്ലാത്ത ഉമ്മൻചാണ്ടി ആവശ്യം അംഗീകരിച്ചതോടെ കുളക്കടയിൽ കമ്യൂണിറ്റി സ്കിൽ പാർക്കിനു പച്ചക്കൊടി ഉയരുകയായിരുന്നു. 2017 ഏപ്രിലിൽ ആയിരുന്നു ശിലാസ്ഥാപനം. അതിനു മുൻപ് ഉമ്മൻചാണ്ടി സർക്കാർ പടിയിറങ്ങി. പിന്നീട് 13 കോടി രൂപ ചെലവിൽ 25000 ചതുരശ്ര അടി വിസ്തൃതിയിൽ പൂർത്തിയായ കെട്ടിടം 2019ൽ മുഖ്യമന്ത്രി പിണറായി വിജയനാണ് നാടിനു സമർപ്പിച്ചത്.