ഓച്ചിറ∙ കർക്കടക ശനി ദിവസം പരബ്രഹ്മ ക്ഷേത്രത്തിലെ രാമായണ മാസാചരണത്തിന്റെ ഭാഗമായി ക്ഷേത്ര ഭരണസമിതി നടത്തുന്ന പ്രസിദ്ധമായ കർക്കടക സദ്യ റിക്കാർഡ് കടക്കുന്നു. ഇന്നലെ മാത്രം അര ലക്ഷത്തിൽ പരം ഭക്തരാണ് കർക്കടക സദ്യയ്ക്കു പങ്കെടുത്തത്. കർക്കടകം ഒന്നിന് ആരംഭിച്ച സദ്യ 31ന് സമാപിക്കും. മിക്ക ദിവസങ്ങളിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓച്ചിറ∙ കർക്കടക ശനി ദിവസം പരബ്രഹ്മ ക്ഷേത്രത്തിലെ രാമായണ മാസാചരണത്തിന്റെ ഭാഗമായി ക്ഷേത്ര ഭരണസമിതി നടത്തുന്ന പ്രസിദ്ധമായ കർക്കടക സദ്യ റിക്കാർഡ് കടക്കുന്നു. ഇന്നലെ മാത്രം അര ലക്ഷത്തിൽ പരം ഭക്തരാണ് കർക്കടക സദ്യയ്ക്കു പങ്കെടുത്തത്. കർക്കടകം ഒന്നിന് ആരംഭിച്ച സദ്യ 31ന് സമാപിക്കും. 

മിക്ക ദിവസങ്ങളിലും 20000 പരം ആളുകളും വിശേഷ ദിവസങ്ങളിലും അവധി ദിവസങ്ങളിലും 30000 പേരെ ആളുകളുമാണ് പങ്കെടുക്കുന്നത്. ഇന്നലെ കർക്കടകത്തിലെ ആദ്യ ശനി ഭക്തർ കർക്കടക ശനിയായി കണക്കാക്കി ശനി ദോഷ പരിഹാരത്തിനായി പരബ്രഹ്മ ക്ഷേത്ര ദർശനത്തിനു എത്തിച്ചേരുന്നത്. ക്ഷേത്രത്തിൽ പുലർച്ചെ മുതൽ വൻ ഭക്ത ജന തിരക്കായിരുന്നു. 12ന് ആരംഭിച്ച കർക്കടക സദ്യ 4ന് നാണ് സമാപിച്ചത്. ഇന്നലെ 3200 കിലോ ഗ്രാം അരിയാണ് സദ്യയ്ക്ക് ഉപയോഗിച്ചത്.

ADVERTISEMENT

ഇന്നലെ രാവിലെ 10 മുതൽ സദ്യയ്ക്കുള്ള ഭക്തരുടെ ക്യൂ ആൽത്തറകളും എട്ടുകണ്ടവും പിന്നിട്ട് ക്ഷേത്ര ഓഡിറ്റോറിയത്തിനു മുന്നിൽവരെ നീണ്ടു. വെയിലിൽ കുട ചൂടിയാണ് ഭക്തർ മണിക്കൂറോളോളും കർക്കടക സദ്യയ്ക്കു ക്യൂ നിന്നത്. ഇന്നു  കൂടുതൽ  പേർ  പങ്കെടുക്കുമെന്നും  എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും ക്ഷേത്ര ഭരണസമിതി ഭാരവാഹികളായ കെ.ഗോപിനാഥൻ, ജി.സത്യൻ തോട്ടത്തിൽ, എം.സി.അനിൽ കുമാർ, വലിയഴീക്കൽ പി.പ്രകാശൻ എന്നിവർ അറിയിച്ചു. ആറു ദിവസം പിന്നിട്ടപ്പോൾ തന്നെ ഒന്നര ലക്ഷം ഭക്തർ സദ്യയിൽ പങ്കെടുത്തു കഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു.

 സദ്യ ഒരുങ്ങുന്നത് മുരളീധരൻ പിള്ളയുടെ കൈപ്പുണ്യത്തിൽ

ADVERTISEMENT

കർക്കടക സദ്യയിൽ വിവിധ തരം പായസങ്ങളും പ്രഥമനുമായി ഓണാട്ടുകരയിലെ പാചക വിദഗ്ധൻ മേമന കണ്ണാടിയിൽ മുരളീധരൻ പിള്ളയുടെ രുചി പുണ്യം . 26 വർഷമായി തുടർച്ചയായി കർക്കടക സദ്യയ്ക്കു നേതൃത്വം വഹിക്കുന്നത് മുരളീധരൻപിള്ളയാണ്. അരിപ്പായസം മുതൽ പാൽപായസം വരെ ഓരോ ദിവസവും സദ്യയിൽ വിളമ്പുന്നുണ്ട്.

അരി, ഗോതമ്പ്, കടല, പരിപ്പ് , റവ ,പയർ പായസങ്ങളും അടപ്രഥമൻ, പാൽ അട എന്നിവയും സദ്യയിൽ വിളമ്പുന്നു. അവിയൽ, സാമ്പാർ, വിവിധ തരം പച്ചടി, അച്ചാർ ഓരോന്ന് വീതം, പുളിശ്ശേരി, രസം എന്നിവയാണ് ഓരോ ദിവസവും സദ്യയിൽ ഉൾപ്പെടുത്തുന്നത്. 31 ദിവസവും 60 പാചകത്തൊഴിലാളികളും 75 പരം വിളമ്പ്, ജലം വിതരണം, ശുചീകരണ തൊഴിലാളികളുമാണ് ജോലിചെയ്യുന്നത്. ക്ഷേത്ര ഭരണസമിതി അംഗങ്ങളുടെ സേവനങ്ങളും സദ്യയുടെ വിജയത്തിനു പിന്നിലുണ്ട്.