അന്നും ഇന്നും 98 എന്ന പേരിൽ കൊല്ലം TKM എൻജിനീയറിങ് കോളേജിലെ 1998 ബാച്ചിൻ്റെ രജത ജൂബിലി സംഗമം ജൂലായ് 22 ന് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. TKM കോളേജ് മാനേജ്മെൻ്റ് ആതിഥേയത്വം വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ Dr. T A ഷാഹുൽ ഹമീദ് അധ്യക്ഷം വഹിച്ചു. TKM ട്രസ്റ്റ് ചെയർമാൻ ജനാബ് TK ഷഹാൽ ഹസൻ മുസ്ലിയാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ അന്നും ഇന്നും 98 എന്ന പേരിൽ കൊല്ലം ടികെഎം എൻജിനീയറിങ് കോളേജിലെ 1998 ബാച്ചിന്റെ രജത ജൂബിലി സംഗമം ജൂലൈ 22ന് കോളജ് ഓഡിറ്റോറിയത്തിൽ നടന്നു. ടികെഎം കോളജ് മാനേജ്മെന്റ് ആതിഥേയത്വം വഹിച്ച ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ ഡോ. ടി.എ. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ടികെഎം ട്രസ്റ്റ് ചെയർമാൻ ടി.കെ. ഷഹാൽ ഹസൻ മുസ്‌ലിയാർ ഉദ്‌ഘാടനം നിർവ്വഹിച്ചു. ടികെഎം ട്രസ്റ്റ് ട്രഷറർ ടി.കെ. ജലാലുദ്ദീൻ മുസ്‌ലിയാർ, ഡോ. എം. ഹാറൂൺ, ഡോ. അയ്യൂബ് എസ്, ജെ. അഫ്സൽ മുസ്‌ലിയാർ, പ്രഫ. ഡോ. സുധീർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ആശംസകൾ അർപ്പിച്ച് കോളജിലെ മുൻ അധ്യാപകൻ പ്രഫ കെ.ബി. ശർമ, പൂർവ വിദ്യാർഥികളായ ഷഫീൻ അഹമ്മദ് ഐപിഎസ്, അൻസാർ.ബി, ഷാജിഹ എം, ശ്രീരാജ് സി എന്നിവർ സംസാരിച്ചു. പൂർവസ്മരണകൾ അയവിറക്കിക്കൊണ്ട് മിനി .വി, ഭാസ്കർ സരിൻ സുഗത്, ജോർജ് ജേക്കബ് തുടങ്ങിയവർ സംസാരിച്ചു. ശിവകുമാർ നന്ദി പ്രകാശിപ്പിച്ചു.

ADVERTISEMENT

ഏകദേശം നൂറോളം അധ്യാപകരും ഇരുന്നൂറോളം പൂർവ വിദ്യാർത്ഥികളും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ തങ്ങളെ വിട്ടകന്ന അധ്യാപകർക്കും കൂട്ടുകാർക്കും സ്മരണാഞ്ജലി അർപ്പിക്കുകയും ഒപ്പം വിദ്യാർഥികൾ അധ്യാപകരെ ആദരിക്കുകയും ചെയ്തു. ഓരോരുത്തരെയും വാർത്തെടുത്ത കലാലയത്തിരുമുറ്റത്ത് ഗൃഹാതുരത്വം ഉണർത്തിയ ഓർമകൾ പങ്കുവച്ച്, ക്ലാസ്സ് മുറികളിൽ ഒരു വട്ടം കൂടി ഇരുന്ന് കൊണ്ട് അവർ വീണ്ടും വിദ്യാർഥികളായി മാറി.

ശേഷം ക്ലബ് മഹീന്ദ്ര അഷ്ടമുടി റിസോർട്ടിൽ വിദ്യാർഥികൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി വിവധ വിനോദ പരിപാടികൾ സംഘടിപ്പിച്ചു. റിസോർട്ടിലെ സാംസ്കാരിക സന്ധ്യയിൽ പൂർവ വിദ്യാർഥികളും കുട്ടികളും അവതരിപ്പിച്ച ഫാഷൻ ഷോ സംഘ നൃത്തം തുടങ്ങി വിവിധങ്ങളായ പരിപാടികൾ ചടങ്ങിനെ അവിസ്മരണീയമാക്കി. തുടർന്നുള്ള ഓർക്കെസ്ട്രയും സംഗീത നിശയും ഏവരെയും തൊണ്ണൂറുകളുടെ അവസാന പാദത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി. ഇനിയും ഇത്തരം കൂടിക്കാഴ്ചകൾ ഉണ്ടാവട്ടെ എന്ന ആശയോടെ നല്ലൊരു നാളെയ്ക്കായി തങ്ങൾക്ക് കഴിയുന്നത് ചെയ്യണമെന്ന ദൃഢ നിശ്ചയത്തോടെ സുന്ദരമായ ഒരുപിടി ഓർമകളുമായി ഓരോരുത്തരും തിരികെ മടങ്ങി.