കായൽ കയ്യേറ്റം: പഞ്ചായത്ത് സെക്രട്ടറിയെ ബിജെപി ഉപരോധിച്ചു
ചവറ സൗത്ത്∙ ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ നടക്കുന്ന കായൽ കയ്യേറ്റം ഇടതു വലതു മുന്നണികളുടെ ഒത്താശയോടെയാണെന്നു ആരോപിച്ച് ബിജെപി പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. ഇന്നലെ രാവിലെ 11 നായിരുന്നു സംഭവം. ഒരു വശത്ത് പ്രകൃതി സ്നേഹം പറയുകയും മറു വശത്ത് പ്രകൃതിയുടെ ആരാച്ചാരാവുകയുമാണ് മുന്നണികൾ. കയ്യേറ്റം നടത്തിയ

ചവറ സൗത്ത്∙ ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ നടക്കുന്ന കായൽ കയ്യേറ്റം ഇടതു വലതു മുന്നണികളുടെ ഒത്താശയോടെയാണെന്നു ആരോപിച്ച് ബിജെപി പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. ഇന്നലെ രാവിലെ 11 നായിരുന്നു സംഭവം. ഒരു വശത്ത് പ്രകൃതി സ്നേഹം പറയുകയും മറു വശത്ത് പ്രകൃതിയുടെ ആരാച്ചാരാവുകയുമാണ് മുന്നണികൾ. കയ്യേറ്റം നടത്തിയ പ്രധാന വ്യക്തിയുടെ സ്ഥലം സന്ദർശിക്കാൻ പോലും ഉദ്യോഗസ്ഥർ തയാറാകാത്തതിൽ ദുരൂഹത ഉണ്ടെന്നും നേതാക്കൾ ആരോപിച്ചു. ശക്തമായ പ്രക്ഷോഭങ്ങളുമായി ബിജെപി മുന്നോട്ട് പോകുമെന്നും അതിന്റെ ആദ്യ സൂചന സമരമാണ് സെക്രട്ടറിയെ ഉപരോധിച്ചതെന്നും ഇവർ പറഞ്ഞു.
പന്മന മണ്ഡലം പ്രസിഡന്റ് തേവലക്കര അജയകുമാർ, സംസ്ഥാന സമിതിയംഗം വെറ്റമുക്ക് സോമൻ, പഞ്ചായത്ത് സമിതി പ്രസിഡന്റ് കൃഷ്ണ പ്രിയ, എബി, ഹരിലാൽ, ഉണ്ണിക്കൃഷ്ണ പിള്ള, ശശിധരൻ പിള്ള തുടങ്ങിയവർ നേതൃത്വം നൽകി. തെക്കുംഭാഗം പൊലീസും സ്ഥലത്ത് എത്തിയിരുന്നു. കയ്യേറ്റക്കാർക്കെതിരെ പഞ്ചായത്ത് ഉചിതമായ നടപടി സ്വീകരിക്കുമെന്ന ഉറപ്പിൻമേൽ ഉപരോധം പിൻവലിക്കുകയായിരുന്നുവെന്ന് ഭാരവാഹികൾ പറഞ്ഞു.