കൊല്ലം∙ അഷ്ടമുടിക്കായലിൽ വാട്ടർമെട്രോ ആരംഭിക്കുന്നതിനുള്ള സാധ്യത കൊച്ചി വാട്ടർ മെട്രോ വിദഗ്ധ സംഘം വിലയിരുത്തി. നാറ്റ് പാക് സംഘത്തെക്കൂടി ഉൾപ്പെടുത്തി വാട്ടർ മെട്രോ സംഘം ഉടൻ വിശദമായ പഠനം നടത്തും. കൊല്ലം – മൺറോത്തുരുത്ത്, കൊല്ലം– ചവറ – അഴീക്കൽ– ആലപ്പുഴ, കൊല്ലം–പരവൂർ– വർക്കല റൂട്ടുകളി‍ൽ വാട്ടർമെട്രോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ അഷ്ടമുടിക്കായലിൽ വാട്ടർമെട്രോ ആരംഭിക്കുന്നതിനുള്ള സാധ്യത കൊച്ചി വാട്ടർ മെട്രോ വിദഗ്ധ സംഘം വിലയിരുത്തി. നാറ്റ് പാക് സംഘത്തെക്കൂടി ഉൾപ്പെടുത്തി വാട്ടർ മെട്രോ സംഘം ഉടൻ വിശദമായ പഠനം നടത്തും. കൊല്ലം – മൺറോത്തുരുത്ത്,  കൊല്ലം– ചവറ – അഴീക്കൽ– ആലപ്പുഴ, കൊല്ലം–പരവൂർ– വർക്കല റൂട്ടുകളി‍ൽ വാട്ടർമെട്രോ ആരംഭിക്കാനാണ് ലക്ഷ്യമെന്നു കോർപറേഷൻ മേയർ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. കൊച്ചി വാട്ടർ മെട്രോ സംബന്ധിച്ച് കോർപറേഷനിൽ വിശദീകരണം നൽകുകയും മേയറുമായി ചർച്ച നടത്തുകയും ചെയ്തശേഷം സംഘം അഷ്ടമുടിക്കായൽ സന്ദർശിച്ചു.

വാട്ടർ മെട്രോയുടെ പ്രവർത്തന രീതിയും ഉപയോഗിക്കേണ്ട നവീന സാങ്കേതിക വിദ്യകൾ സംബന്ധിച്ചും വാട്ടർ മെട്രോ ട്രാൻസ്പോർട്ട് ചീഫ് ജനറൽ മാനേജർ ഷാജി ജനാർദനൻ, ചീഫ് ഓപ്പറേറ്റിങ് ഓഫിസർ സാജൻ പി.ജോൺ എന്നിവർ മേയറുമായി നടത്തിയ ചർച്ചയിൽ വിശദീകരിച്ചു. വാട്ടർ മെട്രോ ആരംഭിക്കണമെന്ന് കാണിച്ച് മേയർ നൽകിയ കത്തിനെ തുടർന്നാണ് സംഘം എത്തിയത്. വാട്ടർ മെട്രോ തുടങ്ങാൻ അനുയോജ്യമായ ജലാശയം എന്നാണ് പ്രാഥമിക വിലയിരുത്തൽ. വാട്ടർമെട്രോയ്ക്ക് 2.5 മീറ്റർ താഴ്ച മതിയാകും. അഷ്ടമുടിക്കായലിന് മതിയായ ആഴമുണ്ട്. അഴീക്കൽ – ആലപ്പുഴ റൂട്ടിൽ ഡ്രജിങ് വേണ്ടി വരില്ല.

ADVERTISEMENT

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

കൊച്ചി വാട്ടർ മെട്രോയുടെ മാതൃകയിൽ സംവിധാനങ്ങൾ ഒരുക്കുന്നതിനാണ് ആലോചന. പരിസ്ഥിതി സൗഹാർദ മാതൃകയിലാകും നിർമാണം. മെട്രോയോടൊപ്പം, ടെർമിനലുകൾ ബോട്ട് യാഡുകൾ തുടങ്ങിയവ നിർമിക്കുന്നതിന് ആവശ്യമായ പഠനങ്ങൾ നടത്തും. കുണ്ടറ ഐടി പാർക്കിനു ഉൾപ്പെടെ പ്രയോജനപ്പെടുന്ന വിധത്തിലാണ് പദ്ധതി നടപ്പാക്കാൻ ആലോചിക്കുന്നത്. സർവേയ്ക്കു ശേഷം സംസ്ഥാന സർക്കാരിന്റെ സഹായവും തേടും. ഡപ്യൂട്ടി മേയർ കൊല്ലം മധു, സ്ഥിരസമിതി അധ്യക്ഷരായ എസ്.ജയൻ, എസ്.ഗീതാകുമാരി, യു പവിത്ര, ഹണി ബെഞ്ചമിൻ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.