പുനലൂർ ∙ എന്നും ഗതാഗതക്കുരുക്കിന് പേര് കേട്ട പുനലൂർ പട്ടണത്തിൽ 45 വർഷത്തിന് ശേഷം കല്ലടയാറിന് കുറുകെ അടിയന്തരമായി പാലം നിർമിക്കണമെന്ന ആവശ്യം ശക്തമായി. നിലവിൽ പത്തനാപുരം നിയോജകമണ്ഡലത്തെ ബന്ധിപ്പിക്കുന്ന എലിക്കാട്ടൂർ പാലവും തെന്മല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഇടമൺ 34 ആയിരനെല്ലൂർ പാലവും കഴിഞ്ഞാൽ 16

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുനലൂർ ∙ എന്നും ഗതാഗതക്കുരുക്കിന് പേര് കേട്ട പുനലൂർ പട്ടണത്തിൽ 45 വർഷത്തിന് ശേഷം കല്ലടയാറിന് കുറുകെ അടിയന്തരമായി  പാലം നിർമിക്കണമെന്ന ആവശ്യം ശക്തമായി. നിലവിൽ പത്തനാപുരം നിയോജകമണ്ഡലത്തെ ബന്ധിപ്പിക്കുന്ന എലിക്കാട്ടൂർ പാലവും തെന്മല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഇടമൺ 34 ആയിരനെല്ലൂർ പാലവും കഴിഞ്ഞാൽ 16 കിലോമീറ്ററിനുള്ളിൽ പട്ടണ മധ്യത്തിൽ തൂക്കുപാലത്തിന് സമാന്തരമായി സ്ഥിതി ചെയ്യുന്ന പാലം മാത്രമാണ് ഉള്ളത്.

ഈ പാലത്തെ മാത്രം ആശ്രയിച്ചാണ് മേഖലയിലെ ഗതാഗതം നടക്കുന്നത്. കൊല്ലം –തിരുമംഗലം ദേശീയപാതയും മലയോര ഹൈവേയും പുനലൂർ –മൂവാറ്റുപുഴ സംസ്ഥാന ഹൈവേയും സംഗമിക്കുന്ന ഭാഗമാണിവിടം. ഇവിടെ പാലം നിർമിച്ച കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ വാഹനങ്ങളുടെ സാന്ദ്രത 15 ഇരട്ടിയിലധികം ആയെന്നാണ് ഏകദേശ കണക്ക്. പുനലൂരിൽ അടിക്കടി ഉണ്ടാകുന്ന ഗതാഗത സ്തംഭനം ഇത് ശരി വയ്ക്കുകയും ചെയ്യുന്നു.

ADVERTISEMENT

വലിയ പാലത്തിൽ സെക്കൻഡുകൾ കൊണ്ട് ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് മിനിറ്റുകൾ കൊണ്ട് മേഖല മൊത്തം വ്യാപിക്കും. കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസിന് പുറത്ത് കടക്കാനോ അകത്തേക്ക് പ്രവേശിക്കാനോ പറ്റാത്ത സ്ഥിതിയും ഉണ്ടാകും. പുനർനിർമാണം നടക്കുന്ന കെഎസ്ടിപി ഹൈവേയിലും വാഹനങ്ങൾ നിരനിരയായി നിർത്തിയിടേണ്ട സ്ഥിതി വരും. ഇതിന് പരിഹാരമായാണ് പുതിയ പാലം നിർമിക്കേണ്ടത്.

രണ്ട് പദ്ധതിയാണ് പാലത്തിനായി നേരത്തേ മുതൽ ആലോചിച്ചു കൊണ്ടിരിക്കുന്നത്. പുനലൂർ ബൈപാസ് വരികയാണെങ്കിൽ മലയോര ഹൈവേയിൽ തൊളിക്കോട് ഭാഗം കഴിഞ്ഞ് പരവട്ടം ഐക്കരക്കോണം തുടങ്ങിയ ഭാഗങ്ങളിൽ എവിടെയെങ്കിലും കല്ലടപാലത്തിനു കുറുകെ ഒരു പാലം നിർമിക്കേണ്ടിവരും. സർവേ നടപടി പൂർത്തിയായതോടെ ഇത് സംബന്ധിച്ച് ഉടൻ ചിത്രം വ്യക്തമാകും. മറ്റൊന്ന് കല്ലട പാലത്തിന് സമാന്തരമായി കല്ലടയാറിന് കുറുകെ ഒരു പാലം നിർമിക്കുക എന്നതാണ്.

ADVERTISEMENT

ശ്രീരാമവർമപുരം മാർക്കറ്റിന് സമീപത്തു നിന്ന് ആരംഭിച്ച് കല്ലടയാറിന്റെ തീരം വരെ പുതുതായി റോഡ് നിർമിച്ച് പാലം വഴി മൂവാറ്റുപുഴ സംസ്ഥാന ഹൈവേയിൽ കയറുന്ന പദ്ധതിയാണ് ഇത് എന്നാൽ ഈ ആലോചനകൾ എല്ലാം തുടങ്ങിയിടത്തു തന്നെ നിൽക്കുകയാണ്. ഇതിനായി പാലം നിർമാണം മുഖ്യ അജൻഡയായി ഒരു അവലോകനയോഗം പോലും ചേർന്നിട്ടില്ല. കഴിഞ്ഞ 20 വർഷത്തിനിടെ കല്ലടയാർ കടന്നുപോകുന്ന പത്തനാപുരം നിയോജക മണ്ഡലത്തിൽ കല്ലടയാറുമായി ബന്ധപ്പെട്ട് നിരവധി പാലങ്ങൾ നിർമിച്ചിട്ടുമുണ്ട്.