കുണ്ടറ∙ സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളിൽ എയർ ഹോൺ ഉപയോഗിക്കുന്നത് വ്യാപകമാകുന്നു. 2005 ൽ ശബ്ദ മലിനീകരണം തടയുന്നതിന് വേണ്ടി കേരള ഹൈക്കോടതി എയർ ഹോൺ നിരോധിച്ചിട്ടുള്ളത്. മ്യൂസിക്കൽ എയർ ഹോൺ പോലെ ഉള്ളവയുടെ അതിതീവ്രത ഏറിയ ശബ്ദം കാൽനടയാത്രക്കാർ ഉൾപ്പെടെയുള്ള മറ്റ് യാത്രക്കാർക്ക് അസ്വസ്ഥതയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുണ്ടറ∙ സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളിൽ എയർ ഹോൺ ഉപയോഗിക്കുന്നത് വ്യാപകമാകുന്നു. 2005 ൽ ശബ്ദ മലിനീകരണം തടയുന്നതിന് വേണ്ടി കേരള ഹൈക്കോടതി എയർ ഹോൺ നിരോധിച്ചിട്ടുള്ളത്. മ്യൂസിക്കൽ എയർ ഹോൺ പോലെ ഉള്ളവയുടെ അതിതീവ്രത ഏറിയ ശബ്ദം കാൽനടയാത്രക്കാർ ഉൾപ്പെടെയുള്ള മറ്റ് യാത്രക്കാർക്ക് അസ്വസ്ഥതയാണ് ഉണ്ടാകുന്നത്. അന്തർ സംസ്ഥാന ലോറികൾ, ടിപ്പറുകൾ, ടൂറിസ്റ്റ് ബസുകൾ എന്നിവയിൽ എല്ലാം എയർ ഹോൺ ഘടിപ്പിച്ചിട്ടുണ്ട്.

എയർ ഹോണുകൾ പിടികൂടാൻ ഓപ്പറേഷൻ ഡെസിബെൽെ എന്ന പേരിൽ മോട്ടർ വാഹന വകുപ്പ് പരിശോധന നടത്താറുണ്ട്. എയർ ഹോൺ അഴിച്ചു മാറ്റിച്ച ശേഷമാണ് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വാഹനം വിട്ടുനൽകുന്നത്. എങ്കിലും എയർ ഹോൺ ഉപയോഗത്തിന് കാര്യമായ കുറവ് ഉണ്ടാകുന്നില്ല. ഒറ്റ നോട്ടത്തിൽ ശ്രദ്ധയിൽപെടാത്ത രീതിയിലാണ് വാഹനങ്ങളിൽ എയർ ഹോൺ ഘടിപ്പിക്കുന്നത്.

ADVERTISEMENT

സ്വകാര്യ ബസുകൾ കൂടുതലും ഉൾപ്രദേശങ്ങളിൽ യാത്ര ചെയ്യുമ്പോൾ ആണ് എയർ ഹോൺ അടിക്കുന്നത്. ടൗൺ മേഖലകൾ, വാഹന പരിശോധന ഉണ്ടാവാൻ സാധ്യത ഉള്ള സ്ഥലങ്ങൾ നിയമം അനുശാസിക്കുന്ന ഹോൺ ആണ് അടിക്കുന്നത്. അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ലോറികളിൽ എയർ ഹോൺ ഉപയോഗം വളരെ അധികമാണ്. 

കേൾവിയെ തകർക്കും 

പൂജ്യം മുതൽ 60 ഡെസിബെൽ വരെ ആണ് മനുഷ്യനു ആരോഗ്യകരമായ ശബ്ദ പരിധി. 85 ഡെസിബെൽ വരെയുള്ള ശബ്ദം നമ്മളിൽ അസ്വസ്ഥത ഉണ്ടാകും. അതിന് മുകളിലുള്ള ശബ്ദം തുടർച്ചയായി കേട്ടാൽ കേൾവിയെ സാരമായി ബാധിക്കും. 100 മുതൽ 130 ഡെസിബെൽ വരെയാണ് എയർ ഹോണിന്റെ തീവ്രത. അപ്രതീക്ഷിതമായി എയർ ഹോൺ കേൾക്കുമ്പോൾ ഭയപ്പെടുന്നത് മൂലം മറ്റ് വാഹനങ്ങൾ അപകടത്തിൽപെടാനുള്ള സാധ്യത കൂടുതലാണ്.

ADVERTISEMENT

തുടർച്ചയായി കേൾക്കുന്നത് മാനസിക സമ്മർദം സൃഷ്ടിക്കും. ഉയർന്ന ഡെസിബൽ ശബ്ദം നിരന്തരം കേട്ടാൽ കേൾവിശക്തി പൂർണമായും നഷ്ടപ്പെടുമെന്നും ആരോഗ്യ പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. രക്താതിസമ്മർദം, ഉറക്കമില്ലായ്മ, ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവയ്ക്ക് ഇത് കാരണമാകുമെന്നു കണ്ടെത്തിയിട്ടുണ്ട്.

English Summary: Air horn is widely used in large vehicles including private buses