സർക്കാരിനെതിരെ എംഎൽഎ തന്നെ രംഗത്ത്; ഇനിയെങ്കിലും തീരുമാനം ഉണ്ടാവുമോ
കൊല്ലം ∙ അവസാനം സ്വന്തം മുന്നണി ഭരിക്കുന്ന സർക്കാരിലെ വകുപ്പിനെതിരെ സ്ഥലം എംഎൽഎ തന്നെ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നു, ഇനിയെങ്കിലും തകർന്നു വീഴാറായ കൊല്ലം കെഎസ്ആർടിസി ബസ് ഡിപ്പോയുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാവുമോ എന്നാണ് ജനം ഉറ്റുനോക്കുന്നത്. തകർന്നു തരിപ്പണമായി കിടക്കുന്ന
കൊല്ലം ∙ അവസാനം സ്വന്തം മുന്നണി ഭരിക്കുന്ന സർക്കാരിലെ വകുപ്പിനെതിരെ സ്ഥലം എംഎൽഎ തന്നെ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നു, ഇനിയെങ്കിലും തകർന്നു വീഴാറായ കൊല്ലം കെഎസ്ആർടിസി ബസ് ഡിപ്പോയുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാവുമോ എന്നാണ് ജനം ഉറ്റുനോക്കുന്നത്. തകർന്നു തരിപ്പണമായി കിടക്കുന്ന
കൊല്ലം ∙ അവസാനം സ്വന്തം മുന്നണി ഭരിക്കുന്ന സർക്കാരിലെ വകുപ്പിനെതിരെ സ്ഥലം എംഎൽഎ തന്നെ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നു, ഇനിയെങ്കിലും തകർന്നു വീഴാറായ കൊല്ലം കെഎസ്ആർടിസി ബസ് ഡിപ്പോയുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാവുമോ എന്നാണ് ജനം ഉറ്റുനോക്കുന്നത്. തകർന്നു തരിപ്പണമായി കിടക്കുന്ന
കൊല്ലം ∙ അവസാനം സ്വന്തം മുന്നണി ഭരിക്കുന്ന സർക്കാരിലെ വകുപ്പിനെതിരെ സ്ഥലം എംഎൽഎ തന്നെ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നു, ഇനിയെങ്കിലും തകർന്നു വീഴാറായ കൊല്ലം കെഎസ്ആർടിസി ബസ് ഡിപ്പോയുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാവുമോ എന്നാണ് ജനം ഉറ്റുനോക്കുന്നത്. തകർന്നു തരിപ്പണമായി കിടക്കുന്ന കെഎസ്ആർടിസി ഡിപ്പോ ഇപ്പോൾ മാറ്റിപ്പണിയും, നാളെ പുതിയ പദ്ധതി വരും, ഈ ബജറ്റിൽ വിഹിതം അനുവദിച്ചു തുടങ്ങിയ പ്രഖ്യാപനങ്ങൾ കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
കെഎസ്ആർടിസി ഡിപ്പോയുടെ ദ്രവിച്ച കെട്ടിട ഭാഗങ്ങൾ ഇവിടെ വരുന്നവരുടെയും ജീവനക്കാരുടെയും മീതെ വീഴുന്നത് ഇവിടത്തെ നിത്യ സംഭവമാണ്. പലയിടങ്ങളിലും കോൺക്രീറ്റ് പൊളിഞ്ഞു കമ്പികൾ തെളിഞ്ഞു കാണാം. തൂണുകളും ദ്രവിച്ചു കഴിഞ്ഞിട്ടുണ്ട്. സ്ത്രീകളുടെ വിശ്രമമുറിയുടെയും മറ്റു മുറികളുടെയുമെല്ലാം അവസ്ഥ തീർത്തും പരിതാപകരമാണ്. നഗരമധ്യത്തിൽ വലിയൊരു ദുരന്തത്തിന് സാധ്യത അവശേഷിപ്പിച്ചു കൊണ്ടാണ് ദ്രവിച്ച കെട്ടിടം ഇവിടെ തുടരുന്നത്.
കെഎസ്ആർടിസി ജീവനക്കാരും കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാരുമടക്കം അൻപതോളം പേർ നിത്യവും കെട്ടിടത്തിനകത്ത് ജോലി ചെയ്യുന്നുണ്ട്. ജീവൻ പണയം വച്ചാണ് ഇവരെല്ലാം ഇവിടെ ജോലി ചെയ്യുന്നത്. ജില്ലാ ഡിപ്പോ ഓഫിസ് കൊട്ടാരക്കരയിലേക്കു മാറ്റിയതിനാൽ ഭൂരിഭാഗം ഓഫിസ് ജീവനക്കാരെയും അങ്ങോട്ടു മാറ്റിയിരുന്നു. ഓരോ ദിവസവും 4000–5000 ആളുകൾ വന്നുപോകുന്ന വലിയൊരു കെഎസ്ആർടിസി സ്റ്റാൻഡ് കൂടിയാണ് ഇത്. 7 അന്തർ സംസ്ഥാന സർവീസുകളടക്കം 82 ബസ് സർവീസുകളാണ് കൊല്ലം ഡിപ്പോയിൽ നിന്നുള്ളത്.
കെഎസ്ആർടിസി ഡിപ്പോ കാലാനുസൃതമായ രീതിയിൽ ആധുനീകരിക്കണമെന്നും സംരക്ഷിക്കണമെന്നുമുള്ള ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. ഇതിനിടയിൽ നിലവിൽ അടച്ചിട്ടിരിക്കുന്ന കന്റീൻ കെട്ടിടം പൊളിച്ചു യാത്രക്കാർക്കും ജീവനക്കാർക്കും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനായി ഒരു പുതിയ 2 നില കെട്ടിടം നിർമിക്കുന്നതിന് പ്രപ്പോസൽ നൽകിയിരുന്നു.
എന്നാൽ ഡിപ്പോയുടെ സമഗ്ര വികസനത്തിന് ഒരു വലിയ പദ്ധതിയാണ് പരിഗണിക്കുന്നതെന്നും അഷ്ടമുടിക്കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഡിപ്പോയിൽ ടൂറിസം വികസന സാധ്യതകളും വാണിജ്യ സാധ്യതകളും കൂടി സമന്വയിപ്പിച്ചുള്ള സമഗ്രമായ പദ്ധതിയാണ് ആവിഷ്കരിക്കുന്നതെന്നും അതിന് പുതിയ കെട്ടിടമുണ്ടാക്കിയാൽ തടസ്സമാകുമെന്നും പറഞ്ഞു ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
എന്നാൽ പുതിയ പദ്ധതിയുടെ നടപടിക്രമങ്ങൾ എവിടെ വരെ എത്തി? പുതിയ സുരക്ഷിതമായ കെട്ടിടം എന്നു വരും? തുടങ്ങിയ ചോദ്യങ്ങൾക്ക് ഇനിയും മറുപടിയില്ല. കെട്ടിടം പുനർ നിർമിക്കാനാണു പദ്ധതി എന്നതിനാൽ കെട്ടിടത്തിന് ആവശ്യമായ അറ്റകുറ്റപ്പണികളും ഇപ്പോൾ നടത്താറില്ല.
എം.മുകേഷ് എംഎൽഎയുടെ ഫെയ്സ് ബുക് പോസ്റ്റ്
പറയാതെ വയ്യ...
കൊല്ലം നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കെട്ടിടം അപകടാവസ്ഥയിൽ ആണെന്ന് മനസ്സിലാക്കിയതിനു ശേഷം ഒരു എംഎൽഎ എന്ന നിലയിൽ ഇടപെടാവുന്നതിന്റെ പരമാവധി ഇടപെടുകയും, ആദ്യം എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടിയും പിന്നീട് ആറ് കോടിയും നൽകാം എന്നു പറഞ്ഞ് ബന്ധപ്പെട്ട വകുപ്പിന് കത്ത് നൽകുകയും ചെയ്യുകയുണ്ടായി. നിരവധി പ്രാവശ്യം നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിക്കുകയും വിഷയങ്ങൾ അവതരിപ്പിച്ച് ആയതിന്റെ ഗൗരവം ബോധ്യപ്പെടുത്താൻ പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്.
ഒന്നും രണ്ടും മന്ത്രിസഭകളിലെ വകുപ്പ് മന്ത്രിമാരോട് നേരിട്ട് കണ്ട് ബോധ്യപ്പെടുത്തിയിട്ടുണ്ട്......കൊല്ലം ഡിപ്പോയ്ക്ക് അടിയന്തര ആവശ്യം വാണിജ്യ സൗധമല്ല... യാത്രികർക്ക് സുരക്ഷിതമായും ഭയരഹിതമായും കയറി നിൽക്കാൻ കഴിയുന്ന മിനിമം സൗകര്യമാണ്. അത് നൽകാൻ മാനേജ്മെന്റും വകുപ്പും തയാറാവുന്നില്ലെങ്കിൽ വലിയ വില നൽകേണ്ടിവരും.