കൊല്ലം ∙ വിനോദ സഞ്ചാര ആവശ്യത്തിനായി നിർമിച്ച വള്ളങ്ങൾക്ക് ലൈൻസ് ലഭിക്കാതെ ഉടമകൾ വലയുന്നു, ലക്ഷങ്ങൾ വായ്പ എടുത്ത് വള്ളം നിർമിച്ചവരാണ് വെട്ടിലായത്. തുറമുഖ വകുപ്പിന്റെ മുൻകൂർ അനുമതി വാങ്ങാതെ നിർമിച്ചതാണ് ലൈസൻസ് ലഭിക്കുന്നതിന് തടസ്സമായത്. വിനോദ സഞ്ചാര മേഖലയായി വികസിക്കുന്ന മൺറോതുരുത്തിൽ 5 വള്ളങ്ങൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ വിനോദ സഞ്ചാര ആവശ്യത്തിനായി നിർമിച്ച വള്ളങ്ങൾക്ക് ലൈൻസ് ലഭിക്കാതെ ഉടമകൾ വലയുന്നു, ലക്ഷങ്ങൾ വായ്പ എടുത്ത് വള്ളം നിർമിച്ചവരാണ് വെട്ടിലായത്. തുറമുഖ വകുപ്പിന്റെ  മുൻകൂർ അനുമതി വാങ്ങാതെ നിർമിച്ചതാണ് ലൈസൻസ് ലഭിക്കുന്നതിന് തടസ്സമായത്.  വിനോദ സഞ്ചാര മേഖലയായി വികസിക്കുന്ന മൺറോതുരുത്തിൽ 5 വള്ളങ്ങൾക്ക് ലൈസൻസ് ലഭിക്കാനുണ്ട്. 2018 വരെ അദാലത്ത് നടത്തി, ഇത്തരം വള്ളങ്ങൾക്ക് ലൈസൻസ് നൽകുമായിരുന്നു. ആലപ്പുഴയിലും മറ്റു അദാലത്ത് നടന്നെങ്കിലും കൊല്ലം ജില്ലയിൽ 5 വർഷമായി  അദാലത്ത് നടക്കുന്നില്ല. 

വള്ളം നിർമിച്ചവർ മുഖ്യമന്ത്രിക്കു പരാതി നൽകിയപ്പോൾ ഇക്കാര്യത്തിൽ ഉന്നത തലത്തിൽ  തീരുമാനം ഉണ്ടാകുമെന്നായിരുന്നു മറുപടി. എന്നാൽ തുടർനടപടികൾ ഉണ്ടായില്ല. 2022ലെ ഉത്തരവ് പ്രകാരം അനുമതി ലഭിക്കുന്നതിന് നേരത്തെ ഉണ്ടായിരുന്ന മാനദണ്ഡങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തുകയും ചെയ്തു. എൻജിൻ ഉപയോഗിക്കുന്ന വള്ളങ്ങൾക്കാണ് തുറമുഖ വകുപ്പിൽ നിന്ന് അനുമതി തേടേണ്ടത്.

ADVERTISEMENT

നിർമാണം തുടങ്ങുന്നതിനു മുൻപ് നിർദിഷ്ട ഫോമിൽ അപേക്ഷ നൽകണമെന്നാണ് വ്യവസ്ഥയെന്നു തുറമുഖ വകുപ്പ് ഓഫിസർ പറഞ്ഞു. വള്ളത്തിന്റെ രൂപരേഖയും നൽകേണ്ടതുണ്ട്. തുറമുഖ വകുപ്പു സർവേയർമാർ പരിശോധിച്ചാണ് അനുമതി നൽകുന്നത്. അംഗീകൃത യാഡിൽ ആണ് നിർമാണം നടത്തേണ്ടത്. നിർമാണത്തിന് ഇടയ്ക്കും പണി പൂർത്തിയാകുമ്പോഴും  സർവേയർ പരിശോധന നടത്തിയാണ് ലൈസൻസ് നൽകുന്നത്. 

എൻജിൻ ഉപയോഗിക്കാത്ത വള്ളങ്ങൾക്കു ഇറിഗേഷൻ വിഭാഗത്തിൽ നിന്നാണ് അനുമതി ലഭിക്കുന്നത്.നിബന്ധനകളെക്കുറിച്ച് കാര്യമായി അറിവില്ലാതെ നിർമാണം തുടങ്ങിയവരാണ് വെട്ടിലായത്. 15 ലക്ഷം രൂപ വരെ വള്ളത്തിനു നിർമാണച്ചെലവു വരും.  അദാലത്തിൽ പരിഹരിക്കപ്പെടും എന്നായിരുന്നു ഉടമകളുടെ പ്രതീക്ഷ. അദാലത്ത് നടക്കാത്തതിനാൽ സർവീസ് തുടങ്ങാൻ കഴിയുന്നില്ല.