കൊല്ലം ∙ കൂലിയും ഓണത്തിനു സർക്കാർ പ്രഖ്യാപിച്ച അലവൻസും ആവശ്യപ്പെട്ടു കോർപറേഷൻ ഓഫിസിൽ എത്തിയ തൊഴിലുറപ്പു തൊഴിലാളികളെ ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്തത് സംഘർഷത്തിലെത്തി. പൊലീസ് ഉദ്യോഗസ്ഥനും കോൺഗ്രസ് കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ഡി.ഗീതാകൃഷ്ണനും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. വയോധികരായ വനിതകൾ ഉൾപ്പെടെ 11

കൊല്ലം ∙ കൂലിയും ഓണത്തിനു സർക്കാർ പ്രഖ്യാപിച്ച അലവൻസും ആവശ്യപ്പെട്ടു കോർപറേഷൻ ഓഫിസിൽ എത്തിയ തൊഴിലുറപ്പു തൊഴിലാളികളെ ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്തത് സംഘർഷത്തിലെത്തി. പൊലീസ് ഉദ്യോഗസ്ഥനും കോൺഗ്രസ് കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ഡി.ഗീതാകൃഷ്ണനും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. വയോധികരായ വനിതകൾ ഉൾപ്പെടെ 11

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ കൂലിയും ഓണത്തിനു സർക്കാർ പ്രഖ്യാപിച്ച അലവൻസും ആവശ്യപ്പെട്ടു കോർപറേഷൻ ഓഫിസിൽ എത്തിയ തൊഴിലുറപ്പു തൊഴിലാളികളെ ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്തത് സംഘർഷത്തിലെത്തി. പൊലീസ് ഉദ്യോഗസ്ഥനും കോൺഗ്രസ് കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ഡി.ഗീതാകൃഷ്ണനും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. വയോധികരായ വനിതകൾ ഉൾപ്പെടെ 11

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ കൂലിയും ഓണത്തിനു സർക്കാർ പ്രഖ്യാപിച്ച  അലവൻസും ആവശ്യപ്പെട്ടു കോർപറേഷൻ ഓഫിസിൽ എത്തിയ തൊഴിലുറപ്പു തൊഴിലാളികളെ ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്തത് സംഘർഷത്തിലെത്തി. പൊലീസ് ഉദ്യോഗസ്ഥനും കോൺഗ്രസ് കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ഡി.ഗീതാകൃഷ്ണനും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. വയോധികരായ വനിതകൾ ഉൾപ്പെടെ 11 തൊഴിലാളികളെയുംകോൺഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്തു. 

ശക്തികുളങ്ങര ഡിവിഷനിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് വേതനകുടിശിക  ആവശ്യപ്പെട്ടു മേയർ പ്രസന്ന ഏണസ്റ്റിനെ കാണാനെത്തിയത്.  ഒന്നാം നിലയിലെ ചേംബറിനു മുന്നിൽ എത്തിയപ്പോൾ അകത്തു യോഗം നടക്കുകയാണെന്നും അതു കഴിഞ്ഞു കാണാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. യോഗം കഴിഞ്ഞ് മേയർ താഴെയെത്തി ഹരിത കർമസേനയുടെ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. ചേംബറിലേക്ക് മടങ്ങുന്നതിനിടയിൽ കൂലി എന്നു ലഭിക്കുമെന്നു മേയറോടു ചോദിച്ചെങ്കിലും. മേയർ ധിക്കാരപരമായ മറുപടി പറഞ്ഞു ചേംബറിലേക്ക് പോയതായി തൊഴിലാളികൾ ആരോപിച്ചു.  

ADVERTISEMENT

കൂലി എന്നു നൽകുമെന്ന് അധികൃതർ ഉറപ്പു നൽകണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികൾ വരാന്തയിൽ നിലത്തിരുന്നു. പിന്നാലെ പൊലീസ് എത്തി ഇവരെ ബലം പ്രയോഗിച്ചു നീക്കാൻ ശ്രമിച്ചു. മേയർ മറ്റൊരു വാതിലിലൂടെ ചേംബറിൽ നിന്നു പുറത്തുപോയെന്നും പൊലീസ് തൊഴിലാളികളെ അറിയിച്ചു. താഴത്തെ നിലയിലെത്തി, മുദ്രാവാക്യം  വിളിക്കാതെ പടികളിൽ ഇരുന്ന തൊഴിലാളികളെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചു.

വിവരം അറിഞ്ഞ് അവിടെ എത്തിയ ഡി.ഗീതാകൃഷ്ണൻ, കോൺഗ്രസ് നേതാക്കളായ മുൻ കൗൺസിലർ ബി.അജിത് കുമാർ, മാത്യൂസ് എന്നിവർ സ്ത്രീ തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്നതു തടഞ്ഞു. ഈസ്റ്റ് എസ്ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി  ഉന്തും തള്ളും ഉണ്ടായി. നേതാക്കളെയും തൊഴിലാളികളെയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു ഈസ്റ്റ് സ്റ്റേഷനിലേക്കു മാറ്റി. പിന്നാലെ സ്റ്റേഷനിൽ എത്തിയ കൗൺസിലർ കുരുവിള ജോസഫിനെയും അറസ്റ്റ് ചെയ്തു. ഉച്ചയ്ക്ക് ഒന്നരയോടെ ഇവരെ സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു.

കോർപറേഷൻ ഓഫിസിൽ തൊഴിലുറപ്പു തൊഴിലാളികളെ പൊലീസ് ബലം പ്രയോഗിച്ചു നീക്കുന്നതു തടഞ്ഞ ഡി.ഗീതാകൃഷ്ണനെ അറസ്റ്റ് ചെയ്യുന്നു.
ADVERTISEMENT

മാർച്ചിന് മുൻപുള്ള വേതനം

തൊഴിലാളികൾക്ക് 36 ദിവസത്തെ വേതനമാണ് ലഭിക്കാനുള്ളത്. ഇതിൽ  25 ദിവസത്തെ കൂലി കഴിഞ്ഞ മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തെ കുടിശികയാണ് . ഏപ്രിൽ മുതൽ ഓണത്തിനു മുൻപു വരെയുള്ള 11 ദിവസത്തെ കൂലിയും ലഭിക്കാനുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 100 ദിവസം പൂർത്തിയാക്കിയവർക്ക് അനുവദിച്ചു 1000 രൂപ ഓണം അലവൻസും തൊഴിലാളികൾക്ക് ലഭിച്ചിട്ടില്ല. 333 രൂപയാണ് തൊഴിലാളികൾക്ക് ദിവസക്കൂലി.

ഓഫിസ് പ്രവർത്തനം തടസ്സപ്പെടുത്തി: മേയർ

തൊഴിലുറപ്പ് തൊഴിലാളികൾ മേയറുടെ ഓഫിസ് ഉപരോധിക്കുകയും ഓഫിസ് പ്രവർത്തനം തടസ്സപ്പെടുത്തിയെന്നും മേയർ പ്രസന്ന ഏണസ്റ്റ്. 18 ദിവസത്തെ ഒഴികെയുള്ള വേതനം നൽകിയിട്ടുണ്ട്. 100 ദിവസം ജോലി ചെയ്ത 15 പേരുടെ ബോണസിന് തനതു ഫണ്ടിൽ നിന്നു ചെക്ക് നൽകിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 1.60,424 തൊഴിൽ ദിനം സ‍ൃഷ്ടിച്ചു. 2.5 കോടി രൂപ സർക്കാർ അനുവദിച്ചു. ഫണ്ട് ലഭ്യമാകാത്ത സാഹചര്യത്തിൽ തനതു ഫണ്ടിൽ നിന്ന് 2.05 കോടി രൂപ വിതരണം ചെയ്തു. 1.07 കോടി രൂപ സർക്കാരിൽ നിന്നു ലഭിച്ചപ്പോൾ തനതു ഫണ്ടിൽ തുക തിരികെ ഒടുക്കി. കഴിഞ്ഞ രണ്ടു വർഷങ്ങളിലും സംസ്ഥാനത്ത് ഒന്നാം സ്ഥാനം കോർപറേഷനാണ്.

ADVERTISEMENT

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

പ്രവർത്തനങ്ങളെ ജന മധ്യത്തിൽ ഇകഴ്ത്തി കാണിക്കുന്നതിന് യുഡിഎഫും ബിജെപിയും നടത്തുന്ന ആസൂത്രിത സമരാഭാസത്തിന്റെ ഭാഗമായാണ് ഉപരോധം നടത്തിയത്. ഇതിൽ പങ്കെടുത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു മേയർ അറിയിച്ചു.

പ്രതിഷേധം വ്യാപകം 

കൊല്ലം∙ തൊഴിലുറപ്പ് തൊഴിലാളികളെ ആക്രമിച്ച പൊലീസ് നടപടിയിൽ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ (എൻആർജിഇഎസ്– യുടിയുസി) പ്രതിഷേധിച്ചു. മേയറുടെ ധിക്കാരപരമായ നടപടി അവസാനിപ്പിച്ചില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്നു യൂണിയൻ ജില്ലാ സെക്രട്ടറി വെളിയം ഉദയകുമാർ, വൈസ് പ്രസിഡന്റ് കെ.രാജി, കൗൺസിലർമാരായ എം. പുഷ്പാംഗദൻ. എസ്.സ്വർണമ്മ, ദീപു ഗംഗാധരൻ എന്നിവർ അറിയിച്ചു. 

∙ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലിയും വേതനവും നൽകുന്നതിൽ വൈരാഗ്യ ബുദ്ധിയോടെയുള്ള സമീപനം ആണെന്ന്  ബിജെപി പാർലമെന്ററി പാർട്ടി നേതാവ് ടി.ജി.ഗിരീഷ്. 4000 സജീവ തൊഴിലാളികൾ ഉണ്ടായിരുന്ന കോർപറേഷനിൽ കഴിഞ്ഞ സാമ്പത്തിക വർഷം 1800 പേരാണ് ജോലി ചെയ്തത്. 2.5 കോടി രൂപ സംസ്ഥാന സർക്കാർ വിഹിതം ലഭിക്കാനുണ്ട്. തനതു ഫണ്ടിൽ നിന്നാണ് കുറെയെങ്കിലും വേതനം നൽകുന്നത്. 33 ലക്ഷം രൂപ കൂലി ഇനത്തിൽ തൊഴിലാളികൾക്കു നൽകാനുണ്ട്. സർക്കാരിൽ നിന്ന് കുടിശിക നേടിയെടുക്കാൻ ശ്രമം നടത്തുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. 

∙മാർച്ച് മാസത്തെ ശമ്പളം ചോദിച്ചെത്തിയ തൊഴിലുറപ്പു തൊഴിലാളികളെ മേയർ ആട്ടി ഇറക്കിവിട്ട സംഭവം തൊഴിലാളികളോട് കാണിക്കുന്ന ക്രൂരതയാണെന്നും അത് ചോദിക്കാനെത്തിയ ബ്ലോക്ക് പ്രസിഡന്റ് ഗീതാകൃഷ്ണനെ പൊലീസ് കയ്യേറ്റം ചെയ്ത നടപടി പ്രതിഷേധാർഹമാണെന്നും കോൺഗ്രസ് കൊല്ലം വെസ്റ്റ് മണ്ഡലം  കമ്മിറ്റി പ്രസിഡന്റ് ജെ.ശിവപ്രസാദ് പറഞ്ഞു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT