ബാറിലെ തർക്കം: യുവാവിനെ ആക്രമിച്ചയാൾ പിടിയിൽ
കൊല്ലം ∙ ബാറിലെ തർക്കത്തെ തുടർന്നു യുവാവിനെ ആക്രമിച്ച പ്രതി പിടിയിൽ. കുരീപ്പുഴ അക്ഷര നഗർ–90 വെളിയിൽ പറമ്പിൽ റമീസാണു (31) കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ശനി രാത്രി 11നു പ്രതി കൂട്ടുകാരനായ അനസുമായി ബാറിൽ പോയതിനെ എതിർത്ത ഇരട്ടക്കട സ്വദേശി അൻസറിനെ അസഭ്യം പറയുകയും

കൊല്ലം ∙ ബാറിലെ തർക്കത്തെ തുടർന്നു യുവാവിനെ ആക്രമിച്ച പ്രതി പിടിയിൽ. കുരീപ്പുഴ അക്ഷര നഗർ–90 വെളിയിൽ പറമ്പിൽ റമീസാണു (31) കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ശനി രാത്രി 11നു പ്രതി കൂട്ടുകാരനായ അനസുമായി ബാറിൽ പോയതിനെ എതിർത്ത ഇരട്ടക്കട സ്വദേശി അൻസറിനെ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു.
റമീസ് കയ്യിൽ കരുതിയിരുന്ന മൂർച്ചയുള്ള ആയുധം ഉപയോഗിച്ചു കുത്തിയതിൽ മുതുകിലും ഇടതു തോളിലും തുടയിലും അൻസറിനു പരുക്കേറ്റു. റമീസ് മുൻപും വധശ്രമ കേസിലും ലഹരിക്കേസുകളിലും പ്രതിയായിട്ടുണ്ട്. വെസ്റ്റ് പൊലീസ് എസ്ഐ അനീഷിന്റെ നേതൃത്വത്തിൽ എഎസ്ഐമാരായ ഷാജഹാൻ, ജലജ, എസ്‌സിപിഒ അൻസർ, സിപിഒ അഭിലാഷ് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.