അഷ്ടമുടിക്കായലിൽ വിഷം കലർത്തി മീൻ പിടിത്തം വ്യാപകം
അഞ്ചാലുംമൂട് ∙ അഷ്ടമുടിക്കായലിൽ വിഷം കലർത്തി ലൈറ്റ് മീൻ പിടിത്തം വ്യാപകമെന്ന് പരാതി. അഷ്ടമുടിക്കായലിലെ പെരുമൺ, പേഴുംതുരുത്ത്, ചിറ്റയം, മുണ്ടയ്ക്കൽ, വെള്ളിമൺ ഭാഗങ്ങളിലാണ് വിഷം കലർത്തി ലൈറ്റ് മീൻ പിടിത്തം നടത്തുന്നത്. കായലിൽ വല വിരിച്ച് ആ ഭാഗത്ത് വിഷം കലർത്തുകയാണ് ചെയ്യുന്നത്. വിഷം കലർത്തിയതിനെ

അഞ്ചാലുംമൂട് ∙ അഷ്ടമുടിക്കായലിൽ വിഷം കലർത്തി ലൈറ്റ് മീൻ പിടിത്തം വ്യാപകമെന്ന് പരാതി. അഷ്ടമുടിക്കായലിലെ പെരുമൺ, പേഴുംതുരുത്ത്, ചിറ്റയം, മുണ്ടയ്ക്കൽ, വെള്ളിമൺ ഭാഗങ്ങളിലാണ് വിഷം കലർത്തി ലൈറ്റ് മീൻ പിടിത്തം നടത്തുന്നത്. കായലിൽ വല വിരിച്ച് ആ ഭാഗത്ത് വിഷം കലർത്തുകയാണ് ചെയ്യുന്നത്. വിഷം കലർത്തിയതിനെ തുടർന്ന് പൊങ്ങി വരുന്ന മീനുകളെ തീവ്ര പ്രകാശമുളള ലൈറ്റുകൾ തെളിച്ച് കോരിയെടുക്കും.
ചത്തു പൊങ്ങുന്നവയെ ഉപേക്ഷിച്ച് മീൻ പിടിത്തക്കാർ പോവുകയും ചെയ്യും. കൂട്ടത്തോടെ ചത്തു പൊങ്ങുന്ന മത്സ്യങ്ങൾ കരയ്ക്ക് അടിഞ്ഞ് ദുർഗന്ധം വമിച്ച് തീരദേശവാസികൾക്കും ബുദ്ധിമുട്ടുണ്ടാക്കുകയാണ്. തീരദേശവാസികളുടെയും പരമ്പരാഗത മത്സ്യ തൊഴിലാളികളുടെയും പരാതിയെ തുടർന്ന് ഫിഷറീസ് അധികൃതർ പട്രോളിങ് നടത്തി അനധികൃത മത്സ്യ ബന്ധനം നടത്തുന്നവരെ കണ്ടെത്തിയെങ്കിലും ശക്തമായ നടപടി സ്വീകരിച്ചിരുന്നില്ല. ഇതു മൂലം നിയമലംഘനം തുടരുകയാണ്.
‘ലൈസൻസ് റദ്ദാക്കണം ’
കായലിലെ പരമ്പരാഗത മത്സ്യ ബന്ധന രീതിക്ക് പകരം നിയമ വിരുദ്ധമായ മത്സ്യ ബന്ധനം നടത്തുന്നവരുടെ ലൈസൻസ് റദ്ദാക്കി അവരുടെ മത്സ്യ തൊഴിലാളി ആനുകൂല്യങ്ങൾ നിഷേധിക്കണമെന്ന് സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷൻ (ഉൾനാടൻ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.