പഞ്ചായത്ത് താക്കീത് ചെയ്തിട്ടും ശുചിമുറി മാലിന്യം റോഡിൽ ഒഴുക്കി
കടയ്ക്കൽ ∙ പഞ്ചായത്ത് പിഴ ഈടാക്കി താക്കീത് നൽകിയതിന്റെ പിറ്റേന്നു വീണ്ടും ശുചിമുറി മാലിന്യം റോഡിലേക്ക് ഒഴുക്കി. കെട്ടിടം ഉടമയെ പഞ്ചായത്തിന്റെയും നാട്ടുകാരുടെയും പരാതി പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. കടയ്ക്കൽ ജംക്‌ഷനിൽ ഗോവിന്ദമംഗലം റോഡിൽ വിൻഡോ ഹൗസിൽ ജാഫറിന്റെ പേരിലാണു

കടയ്ക്കൽ ∙ പഞ്ചായത്ത് പിഴ ഈടാക്കി താക്കീത് നൽകിയതിന്റെ പിറ്റേന്നു വീണ്ടും ശുചിമുറി മാലിന്യം റോഡിലേക്ക് ഒഴുക്കി. കെട്ടിടം ഉടമയെ പഞ്ചായത്തിന്റെയും നാട്ടുകാരുടെയും പരാതി പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. കടയ്ക്കൽ ജംക്‌ഷനിൽ ഗോവിന്ദമംഗലം റോഡിൽ വിൻഡോ ഹൗസിൽ ജാഫറിന്റെ പേരിലാണു കേസെടുത്തത്. ടൗൺ എൽപിഎസും ഏറെ വീട്ടുകാരും താമസിക്കുന്ന സ്ഥലത്തെ റോഡിലേക്ക് ജാഫറിന്റെ കെട്ടിടത്തിൽ നിന്നുള്ള ശുചിമുറി മാലിന്യം ഒഴുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മഴ പെയ്യുന്ന സമയത്താണ് മാലിന്യം ഒഴുക്കിയത്. ദുർഗന്ധത്തെത്തുടർന്ന് നാട്ടുകാർ പരാതി നൽകി. പഞ്ചായത്ത് അധികൃതർ എത്തി പിഴ ഈടാക്കി താക്കീതു നൽകി. എന്നാൽ, ഇന്നലെ രാവിലെ വീണ്ടും ശുചിമുറി മാലിന്യം ഒഴുക്കുകയായിരുന്നു.