പുനലൂർ ∙ കൊല്ലം – തിരുമംഗലം ദേശീയപാതയുടെ സമാന്തര പാതയായ പുനലൂർ ടിബി ജംക്‌ഷൻ – ഇടമൺ റോഡിൽ വ്യവഹാരങ്ങളിൽ കുടുങ്ങി പുനർനിർമാണം നിലച്ച ഭാഗത്തെ റോഡ് നിർമാണത്തിനു നടപടിയായില്ല. നഗരസഭാ പ്രദേശമായ താഴെക്കടവാതുക്കൽ ഭാഗത്താണ് കുറേ ഭാഗം പുനർനിർമാണം നടക്കാതെ പോയത്. റോഡ് നിർമാണം സംബന്ധിച്ച് 13 പേർ ഒന്നിച്ചും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുനലൂർ ∙ കൊല്ലം – തിരുമംഗലം ദേശീയപാതയുടെ സമാന്തര പാതയായ പുനലൂർ ടിബി ജംക്‌ഷൻ – ഇടമൺ റോഡിൽ വ്യവഹാരങ്ങളിൽ കുടുങ്ങി പുനർനിർമാണം നിലച്ച ഭാഗത്തെ റോഡ് നിർമാണത്തിനു നടപടിയായില്ല. നഗരസഭാ പ്രദേശമായ താഴെക്കടവാതുക്കൽ ഭാഗത്താണ് കുറേ ഭാഗം പുനർനിർമാണം നടക്കാതെ പോയത്. റോഡ് നിർമാണം സംബന്ധിച്ച് 13 പേർ ഒന്നിച്ചും ഒരാൾ പ്രത്യേകമായും തർക്കം ഉന്നയിക്കുകയും ഈ വിഷയം കോടതിയിലേക്കു പോകുകയും ചെയ്തിരുന്നു.

അടുത്തിടെ പി.എസ്.സുപാൽ എംഎൽഎ ഇടപെട്ട് സമവായ ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ തർക്കം ഇല്ലാതാകുകയും ചെയ്തിരുന്നു. ഇടമൺ – ടിബി ജംക്‌ഷൻ പാതയിൽ ബാക്കി ഭാഗം മുഴുവൻ പുനർനിർമിച്ച് റീടാറിങ്ങും നടത്തി. സംരക്ഷണഭിത്തിയുടെ നിർമാണവും നടന്നു. എന്നാൽ, ഇവിടെ കുറെ ഭാഗം ഇപ്പോൾ തകർച്ച നേരിടുകയാണ്. ഇടയ്ക്ക് ഈ ഭാഗം പുനർനിർമിക്കുന്നതിന് ടെൻഡർ ക്ഷണിച്ചിരുന്നു. എന്നാൽ, ഏറ്റെടുക്കാൻ കരാറുകാർ ആരും മുന്നോട്ടു വരാത്ത സ്ഥിതിയാണ്.

ADVERTISEMENT

എന്തായാലും ഇതുവഴിയുള്ള വാഹനഗതാഗതവും കാൽനടയാത്രയും നാട്ടുകാർക്കു ദുരിതമാണ് സമ്മാനിക്കുന്നത്. ദേശീയപാതയിലെ തിരക്കു കാരണം കുറെ വാഹനങ്ങൾ എങ്കിലും ഈ പാത വഴിയാണ് പോകുന്നത്. ശേഷിക്കുന്ന ഭാഗത്തെ പുനർനിർമാണം കൂടി പൂർത്തിയായാൽ ഈ പാതയുടെ പ്രാധാന്യം കൂടുകയും കൂടുതൽ വാഹനങ്ങൾ ഇതുവഴി കടന്നുപോകുകയും ചെയ്യും.