വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസ്: സ്ത്രീ ഡൽഹിയിൽ പിടിയിൽ
കൊല്ലം ∙ വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിൽ ഒളിവിൽ കഴിഞ്ഞ സ്ത്രീ ഡൽഹിയിൽ പിടിയിൽ. കൊല്ലം ഇരവിപുരം പുത്തൻനട നഗർ–21 നിള ഭവനിൽ ഷീജ മൈക്കിൾ (55) ആണ് ഡൽഹിയിൽ നിന്ന് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. കൂട്ടു പ്രതി അഭിലാൽ രാജു ഒളിവിലാണ്. ഇരുവരും ചേർന്ന് ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത്

കൊല്ലം ∙ വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിൽ ഒളിവിൽ കഴിഞ്ഞ സ്ത്രീ ഡൽഹിയിൽ പിടിയിൽ. കൊല്ലം ഇരവിപുരം പുത്തൻനട നഗർ–21 നിള ഭവനിൽ ഷീജ മൈക്കിൾ (55) ആണ് ഡൽഹിയിൽ നിന്ന് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. കൂട്ടു പ്രതി അഭിലാൽ രാജു ഒളിവിലാണ്. ഇരുവരും ചേർന്ന് ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെ യുവാക്കളിൽ നിന്നു പണം കൈപ്പറ്റുകയായിരുന്നു.
വിസ നടപടികൾക്കും മറ്റുമായി 7.5 ലക്ഷം രൂപ വീതമാണ് എല്ലാവരുടെയും പക്കൽ നിന്ന് ഇവർ ഈടാക്കിയത്. പറഞ്ഞ സമയത്തിനുള്ളിൽ വിസ ലഭിക്കാതായതോടെ ശക്തികുളങ്ങര സ്വദേശികളായ യുവാക്കൾ പൊലീസിൽ പരാതി നൽകി. തുടർന്നു, നടത്തിയ അന്വേഷണത്തിലാണ് ഇത് തട്ടിപ്പ് ആണെന്ന് കണ്ടെത്തിയത്. ശക്തികുളങ്ങര കൂടാതെ ചവറ, ഇരവിപുരം, അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനുകളിലും തട്ടിപ്പിന് ഇരയായവർ പരാതി നൽകിയിട്ടുണ്ട്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ലക്ഷക്കണക്കിനു രൂപ ഇത്തരത്തിൽ ഇവർ തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. ശക്തികുളങ്ങര എസ്ഐ ഐ.വി.ആശ, ചവറ എസ്ഐ ഹാരിസ്, ശക്തികുളങ്ങര എസ്‌സിപിഒ ജയകുമാരി, ഇരവിപുരം സിപിഒ സുമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു ഡൽഹിയിലെത്തി ഷീജയെ കസ്റ്റഡിയിൽ എടുത്തത്.