തെരുവുനായ്ക്കൾക്ക് വാക്സീൻ; ‘രക്ഷ’ പദ്ധതിക്ക് തുടക്കം
കൊല്ലം ∙ മൃഗസംരക്ഷണ വകുപ്പിന്റെയും ജന്തു ദ്രോഹ നിവാരണ സമിതിയുടെയും സഹകരണത്തോടെ ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന തെരുവുനായ്ക്കൾക്കു പേ വിഷ പ്രതിരോധ കുത്തിവയ്പ് നൽകുന്ന ‘രക്ഷ’ പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ 72,000 തെരുവുനായ്ക്കൾ ഉണ്ട് എന്നാണ് കണക്ക്. 3

കൊല്ലം ∙ മൃഗസംരക്ഷണ വകുപ്പിന്റെയും ജന്തു ദ്രോഹ നിവാരണ സമിതിയുടെയും സഹകരണത്തോടെ ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന തെരുവുനായ്ക്കൾക്കു പേ വിഷ പ്രതിരോധ കുത്തിവയ്പ് നൽകുന്ന ‘രക്ഷ’ പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ 72,000 തെരുവുനായ്ക്കൾ ഉണ്ട് എന്നാണ് കണക്ക്.
3 ഘട്ടമായി പ്രതിരോധ കുത്തിവയ്പ് നൽകി പൂർണ സുരക്ഷ ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ കെ.ഷാജി അധ്യക്ഷത വഹിച്ചു. കൂടാതെ, കൊട്ടിയം ആസ്ഥാനമായ ‘പീപ്പിൾ ഫോർ അനിമൽസ്’ എന്ന സംഘടനയുടെ സഹകരണത്തോടെ നായ്ക്കളെ ദത്തു നൽകൽ പദ്ധതിയും ആരംഭിച്ചു. 33 നാടൻനായ്ക്കളെ കഴിഞ്ഞ ദിവസം ദത്ത് നൽകി.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സാം കെ.ഡാനിയേൽ, അനിൽ എസ്.കല്ലേലിഭാഗം, ജില്ലാ മൃഗസംരക്ഷണ ഓഫിസർ എസ്.അനിൽകുമാർ, ചീഫ് വെറ്ററിനറി ഓഫിസർ ഡോ.ഡി.ഷൈൻ കുമാർ, ഡപ്യൂട്ടി ഡയറക്ടർ ഡോ.എ.എൽ.അജിത്, പ്രഫ.സി.കെ.തങ്കച്ചി, ബിനുൻ വാഹിദ്, ഡോ.കിരൺ ബാബു എന്നിവർ പ്രസംഗിച്ചു.