മഴ കനത്തു; നാട് മുങ്ങി
കരുനാഗപ്പള്ളി ∙ മഴ ശക്തമായതോടെ പ്രദേശത്തെ വിവിധ ഭാഗങ്ങൾ വെള്ളക്കെട്ടിലായി. നഗരസഭയിലെയും കുലശേഖരപുരം, തൊടിയൂർ, തഴവ ഗ്രാമപ്പഞ്ചായത്തിലേയും ഒട്ടേറെ വീടുകളിൽ വെള്ളം കയറി . റോഡുകളും വെള്ളക്കെട്ടിലാണ്. ദേശീയപാതയുടെ കരോട്ടു മുക്കിനു വടക്കു ഭാഗം മുതൽ കെഎസ്ആർടിസി ഡിപ്പോയ്ക്ക് വടക്കു ഭാഗം വരെയുള്ള ടൗൺ

കരുനാഗപ്പള്ളി ∙ മഴ ശക്തമായതോടെ പ്രദേശത്തെ വിവിധ ഭാഗങ്ങൾ വെള്ളക്കെട്ടിലായി. നഗരസഭയിലെയും കുലശേഖരപുരം, തൊടിയൂർ, തഴവ ഗ്രാമപ്പഞ്ചായത്തിലേയും ഒട്ടേറെ വീടുകളിൽ വെള്ളം കയറി . റോഡുകളും വെള്ളക്കെട്ടിലാണ്. ദേശീയപാതയുടെ കരോട്ടു മുക്കിനു വടക്കു ഭാഗം മുതൽ കെഎസ്ആർടിസി ഡിപ്പോയ്ക്ക് വടക്കു ഭാഗം വരെയുള്ള ടൗൺ പ്രദേശം തോട് പോലെയായി . നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗത്ത് ഇരു വശങ്ങളിലെ സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും വെള്ളം കയറി.
നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പലഭാഗത്തും വെള്ളം ഒഴുകി പോകാൻ സൗകര്യമില്ലാത്ത സ്ഥിതിയിലാണ്.ടൗണിന്റെ ഹൃദയ ഭാഗത്ത് 15–ാം ഡിവിഷനിൽ എസ്ബിഎം ഹോസ്പിറ്റലിനു തെക്കുഭാഗത്തു നിന്നും കിഴക്കോട്ടുള്ള ഗായത്രി ജംക്‌ഷൻ റോഡ് വെള്ളക്കെട്ടിലാണ്. ഈ ഭാഗത്ത് നിന്ന് മുൻപ് വെള്ളം ഒഴുകിപ്പോയിരുന്ന ഓട ഉൾപ്പെടെ ചിലർ കയ്യേറിയതിനെ തുടർന്നാണ് റോഡിൽ വെള്ളക്കെട്ട് ഉണ്ടായതെന്നു പറയുന്നു.
ചെറിയ മഴയിൽ പോലും റോഡ് വെള്ളക്കെട്ടിലാകുന്നത് യാത്ര ദുരിതം വർധിപ്പിച്ചിരിക്കുകയാണ്.തഴത്തോടുകളും പറ്റോലിതോടും കവിഞ്ഞൊഴുകി . തോടുകളിലെ വശങ്ങളിലുള്ള വീടുകളിലേക്കും വെള്ളം കയറുന്ന അവസ്ഥയാണ്. പല ഭാഗത്തും വൻ തോതിൽ കൃഷിനാശവും ഉണ്ടായി.