ഭാര്യയെയും കുഞ്ഞിനെയും ആക്രമിച്ച കേസ്: പ്രതിക്ക് 3 വർഷം തടവ്
കൊല്ലം ∙ ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും ആക്രമിച്ച കേസിലെ പ്രതിക്കു 3 വർഷം തടവും 25,000 രൂപ പിഴയും ശിക്ഷിച്ചു. തഴുത്തല കിഴവൂർ സുധീഷ് ഭവനിൽ സുധീഷിനെ ആണു കൊല്ലം ജില്ലാ ഫസ്റ്റ് അഡീ.സെഷൻസ് ജഡ്ജി പി.എൻ.വിനോദ് ശിക്ഷിച്ചത്. പിഴത്തുക ഭാര്യയ്ക്കു നൽകാനും കോടതി ഉത്തരവിട്ടു. ഭാര്യയുടെ പണയം വച്ച സ്വർണം തിരികെ

കൊല്ലം ∙ ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും ആക്രമിച്ച കേസിലെ പ്രതിക്കു 3 വർഷം തടവും 25,000 രൂപ പിഴയും ശിക്ഷിച്ചു. തഴുത്തല കിഴവൂർ സുധീഷ് ഭവനിൽ സുധീഷിനെ ആണു കൊല്ലം ജില്ലാ ഫസ്റ്റ് അഡീ.സെഷൻസ് ജഡ്ജി പി.എൻ.വിനോദ് ശിക്ഷിച്ചത്. പിഴത്തുക ഭാര്യയ്ക്കു നൽകാനും കോടതി ഉത്തരവിട്ടു.
ഭാര്യയുടെ പണയം വച്ച സ്വർണം തിരികെ എടുക്കുന്നതിനെപ്പറ്റി ചോദിച്ചതിലുള്ള വിരോധത്തിൽ തടി കൊണ്ടു തലയ്ക്കടിക്കുകയും ഒന്നര വയസ്സുള്ള കുഞ്ഞിനെ എടുത്തെറിഞ്ഞെന്നുമാണ് കേസ്. കുഞ്ഞിനെ ആക്രമിച്ച സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം 3 മാസം കൂടി തടവ് അനുഭവിക്കണം. കൊട്ടിയം പൊലീസ് എസ്ഐ ആയിരുന്ന സുജിത് ജി.നായർ ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ ജി.മുണ്ടയ്ക്കൽ ഹാജരായി.