പ്രിയതാരം മാഞ്ഞു; വിടവാങ്ങിയത് നാടിന്റെ പേര് അഭ്രപാളിയിൽ ചേർത്ത നടൻ, കുണ്ടറ ജോണി
കുണ്ടറ ∙ വിടവാങ്ങിയത് നാടിന്റെ പേര് അഭ്രപാളിയിൽ ചേർത്ത നടൻ. ജോണി ജോസഫിന് സിനിമയിൽ യാദൃച്ഛികമായി ലഭിച്ച അവസരത്തിലൂടെയാണ് ഈ നേട്ടം. വ്യവസായശാലകളും കശുവണ്ടി ഫാക്ടറികളുമുള്ള കുണ്ടറ, പിന്നീട് ജോണിയുടെ പേരിൽ അറിയപ്പെട്ടു. നായകന്റെ ആകാരവടിവുണ്ടായിട്ടും പ്രതിനായകനായി തിളങ്ങിയ ജോണി കുണ്ടറക്കാർക്ക് സ്വന്തം

കുണ്ടറ ∙ വിടവാങ്ങിയത് നാടിന്റെ പേര് അഭ്രപാളിയിൽ ചേർത്ത നടൻ. ജോണി ജോസഫിന് സിനിമയിൽ യാദൃച്ഛികമായി ലഭിച്ച അവസരത്തിലൂടെയാണ് ഈ നേട്ടം. വ്യവസായശാലകളും കശുവണ്ടി ഫാക്ടറികളുമുള്ള കുണ്ടറ, പിന്നീട് ജോണിയുടെ പേരിൽ അറിയപ്പെട്ടു. നായകന്റെ ആകാരവടിവുണ്ടായിട്ടും പ്രതിനായകനായി തിളങ്ങിയ ജോണി കുണ്ടറക്കാർക്ക് സ്വന്തം ജോണിച്ചായൻ ആയിരുന്നു. പ്രമേഹ രോഗം കടുത്തപ്പോൾ കുറച്ചു കാലത്തേക്ക് പൊതു വേദികളിൽ നിന്നും ജോണിക്ക് വിട്ടു നിൽക്കേണ്ടി വന്നു. നാട്ടിൽ ഉള്ളപ്പോൾ ചമയങ്ങൾ ഇല്ലാത്ത സാധാരണക്കാരനായ നാട്ടുകാരനായി പൊതുസ്ഥലങ്ങളിൽ ജോണി ഉണ്ടാകും. കുണ്ടറ ഫൈൻ ആർട്സ് സൊസൈറ്റി രൂപീകരിച്ച നാൾ മുതൽ പ്രസിഡന്റായി പ്രവർത്തിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് 15 ന് ഫാസിന്റെ രജത ജൂബിലി വാർഷികമായിരുന്നു പങ്കെടുത്ത അവസാന പൊതുപരിപാടി. നാട്ടിൽ ഉള്ള ഞായറാഴ്ചകളിൽ കുടുംബ പള്ളിയായ കാഞ്ഞിരകോട് സെന്റ് ആന്റണീസ് പള്ളിയിലെ കുർബാന മുടക്കില്ല. പള്ളിയുടെ ഏത് ആഘോഷങ്ങൾക്കും ആവശ്യങ്ങൾക്കും ജോണി ഒപ്പം നിന്നു. അഭ്രപാളികളിൽ ‘വില്ലനെ’ കുണ്ടറക്കാർക്ക് എന്നും പ്രിയമായിരുന്നു.