ക്വാറി വെള്ളം കൃഷിക്ക്; ‘ഹരിത തീർഥം’ പദ്ധതി നാളെ തുടങ്ങും
കരീപ്ര∙ ഉളവുകോട് പാറ ക്വാറിയിലെ വെള്ളം കൃഷിക്കും മറ്റ് അനുബന്ധ ആവശ്യങ്ങൾക്കും പ്രയോജനപ്പെടുത്തുന്ന പദ്ധതിക്ക് നാളെ തുടക്കം. ‘ഹരിത തീർഥം’ പദ്ധതി രാവിലെ 9ന് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ അധ്യക്ഷത വഹിക്കും. നവകേരളം കർമപദ്ധതി സംസ്ഥാന കോ

കരീപ്ര∙ ഉളവുകോട് പാറ ക്വാറിയിലെ വെള്ളം കൃഷിക്കും മറ്റ് അനുബന്ധ ആവശ്യങ്ങൾക്കും പ്രയോജനപ്പെടുത്തുന്ന പദ്ധതിക്ക് നാളെ തുടക്കം. ‘ഹരിത തീർഥം’ പദ്ധതി രാവിലെ 9ന് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ അധ്യക്ഷത വഹിക്കും. നവകേരളം കർമപദ്ധതി സംസ്ഥാന കോ ഓർഡിനേറ്റർ ഡോ. ടി.എൻ. സീമ പങ്കെടുക്കും.
ഉപേക്ഷിക്കപ്പെട്ട പാറമടകളിലെ ജലം പ്രയോജനപ്പെടുത്തുന്നതാണ് പദ്ധതി. ഉളവുകോട് വാർഡിലെ 20 ഏക്കർ വിസ്തൃതിയുള്ള ആഴമേറിയ ക്വാറിയിലെ ജലം ചെറുചാലുകളിലൂടെ സമീപത്തുള്ള തലക്കുളത്തിലേക്കും തോടുകളിലേക്കും ഒഴുക്കുകയും സമീപ വാർഡുകളിൽ കൃഷിക്ക് പ്രയോജനപ്പെടുത്തുകയുമാണ് ലക്ഷ്യം.
കൂടാതെ 40 ഏക്കർ നെൽവയലുകളിൽ കൃഷി നടത്താനും ഭൂഗർഭ ജലവിതാനം നിലനിർത്തി വരൾച്ചയെ പ്രതിരോധിക്കാനും പ്രദേശത്തെ തരിശുരഹിത ഗ്രാമമായി നിലനിർത്താനും പദ്ധതിയിലൂടെ കഴിയും. പൂർണമായും ഹരിത ഊർജത്തിലൂടെ നടപ്പാക്കുന്ന പദ്ധതി എന്ന പ്രത്യേകതയും ഇതിനുണ്ട്. അനെർട്ടാണ് സോളർ പ്ലാന്റും പമ്പുസെറ്റും സ്ഥാപിച്ചത്. സംസ്ഥാന ഹൈഡ്രോഗ്രാഫിക് വിഭാഗത്തിന്റെ സഹായത്തോടെ ക്വാറിയിൽ പൂർണമായും സർവേ നടത്തി ജലത്തിന്റെ അളവും നിർണയിച്ചിട്ടുണ്ട്