വിശപ്പകറ്റാനുള്ള തീറ്റയല്ല ഇവയുടെ രീതി; എല്ലാം കുത്തിമറിക്കുകയാണ്...

അഞ്ചൽ ∙ വനവുമായി ബന്ധമില്ലാത്ത മതുരപ്പ, തിട്ടക്കര, കൊമ്പേറ്റിമല മേഖലയിൽ കാട്ടുപന്നികളുടെ വിളയാട്ടം കാരണം പ്രദേശത്തെ കർഷകർ ദുരിതത്തിൽ. കൂട്ടത്തോടെയും ഒറ്റ തിരിഞ്ഞും എത്തുന്ന പന്നികൾ കാർഷിക വിളകൾ നശിപ്പിക്കുന്നു. വിശപ്പകറ്റാനുള്ള തീറ്റയല്ല ഇവയുടെ രീതി. എല്ലാം കുത്തിമറിക്കുകയാണ്... ചിലത് തിന്നും,

അഞ്ചൽ ∙ വനവുമായി ബന്ധമില്ലാത്ത മതുരപ്പ, തിട്ടക്കര, കൊമ്പേറ്റിമല മേഖലയിൽ കാട്ടുപന്നികളുടെ വിളയാട്ടം കാരണം പ്രദേശത്തെ കർഷകർ ദുരിതത്തിൽ. കൂട്ടത്തോടെയും ഒറ്റ തിരിഞ്ഞും എത്തുന്ന പന്നികൾ കാർഷിക വിളകൾ നശിപ്പിക്കുന്നു. വിശപ്പകറ്റാനുള്ള തീറ്റയല്ല ഇവയുടെ രീതി. എല്ലാം കുത്തിമറിക്കുകയാണ്... ചിലത് തിന്നും, കൂടുതലും ഉപേക്ഷിക്കും.മരച്ചീനി, വാഴ, തൈ തെങ്ങുകൾ, ചേന, ചേമ്പ് തുടങ്ങിയവ ഒന്നും ബാക്കി വയ്ക്കില്ല.
വനത്തിൽ നിന്നു വഴിതെറ്റി എത്തിയ പന്നി പെറ്റുപെരുകിയതാകാമെന്ന് നാട്ടുകാർ പറയുന്നു. വിജനമായ തോട്ടങ്ങളിലും മറ്റും കഴിയുന്ന ഇവ ഉപദ്രവിക്കുമെന്ന ഭയം കാരണം ടാപ്പിങ് തൊഴിലാളികൾ രാവിലെ ആശങ്കയോടെയാണു ജോലിക്ക് ഇറങ്ങുന്നത്. നിയമത്തിന്റെ നൂലാമാലയിൽപ്പെടുമെന്ന കാരണത്താൽ പന്നികളെ ആരും കൊല്ലാറില്ല. വെടി വയ്ക്കാൻ ഉത്തരവു നൽകാൻ അധികാരമുള്ള ഇടമുളയ്ക്കൽ പഞ്ചായത്തും അഞ്ചൽ ഫോറസ്റ്റ് റേഞ്ചിലെ വനപാലകരും അനങ്ങുന്നില്ലെന്നും നാട്ടുകാർ പറയുന്നു.