പുനലൂർ ∙ മധുര ഡിവിഷനൽ മാനേജരായി (ഡിആർഎം) കഴിഞ്ഞ ആഴ്ച ചുമതലയേറ്റ ശരത്ത് ശ്രീവാസ്തവയുടെ നേതൃത്വത്തിൽ ഉന്നതതല ഉദ്യോഗസ്ഥ സംഘം പുനലൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. അമൃത് ഭാരത് പദ്ധതി പ്രകാരം നവീകരണത്തിന് ആദ്യഘട്ട ടെൻഡർ നടപടികൾ തുടങ്ങിയ റെയിൽവേ സ്റ്റേഷന്റെ എല്ലാ ഭാഗങ്ങളും സംഘം പരിശോധിച്ചു. ദേശീയപാതയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുനലൂർ ∙ മധുര ഡിവിഷനൽ മാനേജരായി (ഡിആർഎം) കഴിഞ്ഞ ആഴ്ച ചുമതലയേറ്റ ശരത്ത് ശ്രീവാസ്തവയുടെ നേതൃത്വത്തിൽ ഉന്നതതല ഉദ്യോഗസ്ഥ സംഘം പുനലൂർ റെയിൽവേ സ്റ്റേഷൻ  സന്ദർശിച്ചു. അമൃത് ഭാരത് പദ്ധതി പ്രകാരം നവീകരണത്തിന് ആദ്യഘട്ട ടെൻഡർ നടപടികൾ തുടങ്ങിയ റെയിൽവേ സ്റ്റേഷന്റെ എല്ലാ ഭാഗങ്ങളും സംഘം പരിശോധിച്ചു.

ദേശീയപാതയിൽ വൺവേ ആയി എത്തുന്ന ചൗക്ക ഭാഗത്ത് പുതിയ കവാടം നിർമിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിന് അവിടെയും സന്ദർശനം നടത്തി. റെയിൽവേ സ്റ്റേഷൻ റോഡിലൂടെ നടന്നാണ് പരിശോധന നടത്തിയത്. പുതിയ പദ്ധതി പ്രകാരം കൂടുതൽ കെട്ടിടങ്ങൾ നിർമിക്കേണ്ടി വരുന്നതിനാലാണ് പ്രധാന പാതയ്ക്ക് സമീപം റെയിൽവേ കോംപൗണ്ടിന്റെ സ്ഥലം എത്രമാത്രം പ്രയോജനപ്പെടുത്താമെന്ന് സംഘം പരിശോധിച്ചത്

ADVERTISEMENT

റെയിൽവേ സ്റ്റേഷന്റെ ഒന്നാം നമ്പർ പ്ലാറ്റ്ഫോം, യാത്രക്കാരുടെ വിശ്രമമുറി, ജീവനക്കാരുടെ വിശ്രമിക്കുന്ന മുറികൾ, സ്റ്റേഷൻ സിഗ്നൽ ഓഫിസ്, സ്റ്റേഷൻ മാസ്റ്റർ ഓഫിസ്,പാർക്കിങ് ഗ്രൗണ്ട്, നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗങ്ങൾ  എന്നിവിടങ്ങളിലും സന്ദർശനം നടത്തി. 

കഴിഞ്ഞ ആഴ്ച റെയിൽവേ സ്റ്റേഷന്റെ വികസനവും പുതിയ ട്രെയിൻ സർവീസുകൾ അടക്കമുള്ള വിഷയങ്ങളും എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ സാന്നിധ്യത്തിൽ മധുര ഡിവിഷനിലെ ഉദ്യോഗസ്ഥരുമായി റെയിൽവേ സ്റ്റേഷനിൽ ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ നിർദേശങ്ങൾ എംപി ഡിആർഎമ്മിനും ദക്ഷിണ റെയിൽവേയ്ക്കും സമർപ്പിച്ചിരുന്നു.

ADVERTISEMENT

കൊല്ലം -ചെങ്കോട്ട സ്റ്റേഷനുകൾക്ക് ഇടയിൽ പുനലൂർ സ്റ്റേഷൻ മാത്രമാണ് നിലവിൽ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പുനലൂർ റെയിൽവേ സ്റ്റേഷന്റെ വികസനത്തിനായി മുൻപ് നടന്ന പഠന രേഖകളും നിലവിലെ എസ്റ്റിമേറ്റുകളും സംഘം സ്ഥല സന്ദർശനം നടത്തി പരിശോധിച്ചു. എന്നാൽ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിനെക്കുറിച്ച് ഇന്നലത്തെ സന്ദർശനത്തിലും ചർച്ചയിലും പരാമർശം ഉണ്ടായില്ല. 

ലഘുഭക്ഷണശാല വേണമെന്ന് യാത്രക്കാരൻ
പ്രധാന സ്റ്റേഷനായിട്ടും ഇവിടെ കുറെ വർഷങ്ങളായി ലഘുഭക്ഷണ ശാല ഇല്ലെന്ന് പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്ന യാത്രക്കാരൻ ഡിആർഎമ്മിനോട് നേരിട്ട് പരാതിപ്പെട്ടു.  ഈ പാത മീറ്റർ ഗേജായിരുന്ന വേളയിൽ ഇവിടെ ഒന്നിലധികം ഭക്ഷണശാലകൾ വിജയകരമായി പ്രവർത്തിച്ചിരുന്നതാണ്. നിരവധി ദീർഘദൂര സർവീസുകൾ അടക്കമുള്ള പാതയായതിനാൽ നിരവധി യാത്രക്കാരാണ് രാവും പകലും ഈ സ്റ്റേഷനിലേക്ക് എത്തുന്നതും ട്രെയിനിൽ നിന്ന് ഇറങ്ങി പുറത്തേക്കു പോകുന്നതും. ഈ വിഷയങ്ങളും യാത്രക്കാരൻ ചൂണ്ടിക്കാട്ടി.

ADVERTISEMENT

മണ്ണിടിച്ചിൽ ഉണ്ടായ രണ്ട് സ്ഥലങ്ങളും സന്ദർശിച്ചു.
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ മണ്ണിടിച്ചിൽ മൂലം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ട പശ്ചിമഘട്ടത്തിലെ തെന്മല. ഉറുകുന്ന് ഐഷാ പാലം ഭാഗങ്ങൾ ഡി ആർ എം സന്ദർശനം നടത്തി. മണ്ണിടിച്ചിലുണ്ടായ രണ്ടു ദിവസങ്ങളിലും മധുര –ഗുരുവായൂർ എക്സ്പ്രസും എറണാകുളം –വേളാങ്കണ്ണി എക്സ്പ്രസും വൈകിയാണ് ഓടിയത്. പശ്ചിമഘട്ട ഭാഗത്ത് ട്രെയിൻ ഗതാഗതത്തിന് കൂടുതൽ സുരക്ഷ ഒരുക്കുന്നതിനെപ്പറ്റി ഇൻസ്പെക്‌ഷൻ കാറിൽ ഡിആർഎം ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ഗേജുമാറ്റം നടത്തി 5 വർഷത്തിനിടെ നിരവധി തവണ റെയിൽവേ ട്രാക്കിൽ മഴ സീസണിൽ ഗതാഗത സ്തംഭനം ഉണ്ടായ പശ്ചാത്തലത്തിൽ ഇതിനെക്കുറിച്ച് കൂടുതൽ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എൻജിനീയറിങ് വിഭാഗത്തിന് നിർദേശം നൽകി.