പുനലൂർ ∙ കൊല്ലം–ചെങ്കോട്ട പാതയിലെ റെയിൽവേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമിന്റെ നീളവും ഉയരവും വർധിപ്പിക്കലും സ്റ്റേഷനുകളുടെ പുനരുദ്ധാരണവും അടക്കമുള്ള ജോലികളുടെ മേൽനോട്ടത്തിന് ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ നിർമാണ പ്രവർത്തനങ്ങൾ അനിശ്ചിതമായി വൈകുന്നതായി പരാതി.പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് അടുത്തിടെ റെയിൽവേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുനലൂർ ∙ കൊല്ലം–ചെങ്കോട്ട പാതയിലെ റെയിൽവേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമിന്റെ നീളവും ഉയരവും വർധിപ്പിക്കലും സ്റ്റേഷനുകളുടെ പുനരുദ്ധാരണവും അടക്കമുള്ള ജോലികളുടെ മേൽനോട്ടത്തിന് ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ നിർമാണ പ്രവർത്തനങ്ങൾ അനിശ്ചിതമായി വൈകുന്നതായി പരാതി. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് അടുത്തിടെ റെയിൽവേ ‘ഗതിശക്തി’ എന്നപേരിൽ വകുപ്പ് ആരംഭിച്ചിരുന്നു.

മധുര ഡിവിഷന്റെ കീഴിൽ ഗതിശക്തിയിൽ നിന്നു ആവശ്യത്തിന് ഉദ്യോഗസ്ഥർ കൊല്ലം –ചെങ്കോട്ട പാതയിൽ എത്താത്തതാണ് ഇപ്പോഴത്തെ പ്രശ്നം. പ്ലാറ്റുഫോമുകളുടെ ജോലിക്ക് ടെൻഡർ നടപടികൾ പൂർത്തിയാക്കി കമ്പനിക്ക് നൽകിയിരുന്നു. പക്ഷേ 2 മാസം കഴിഞ്ഞിട്ടും ജോലികൾ തുടങ്ങുവാൻ സാധിച്ചിട്ടില്ല. 

ADVERTISEMENT

പുനലൂർ അമൃത് ഭാരത് പദ്ധതിയും വൈകും

പുനലൂർ റെയിൽവേ സ്റ്റേഷൻ അമൃത് ഭാരത് പദ്ധതിയിൽപ്പെടുത്തി 5.44 കോടി രൂപയുടെ ആദ്യഘട്ട വികസന പ്രവർത്തനങ്ങൾ നടത്തുമെന്ന് പ്രഖ്യാപനം വരികയും ടെൻഡർ നടപടി തുടങ്ങുകയും ചെയ്തു. എന്നാൽ ഇതുവരെ ടെൻഡർ ഉറപ്പിച്ചിട്ടില്ല. ഉദ്യോഗസ്ഥർ കൃത്യമായി ഇടപെടാത്തതാണ് കാരണം. മാർച്ചിന് മുൻപ് പൂർത്തീകരിക്കേണ്ട നിർമാണ പ്രവർത്തനമാണ് ഇത്. 2 മാസം നഷ്ടമായതോടെ ഇനി എങ്ങനെ മാർച്ചിനുള്ളിൽ പൂർത്തീകരിക്കും എന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. 

ADVERTISEMENT

കൊല്ലത്തിനും ചെങ്കോട്ടയ്ക്കും ഇടയിൽ 24 കോച്ചുകൾ ഉള്ള ട്രെയിനുകൾ പിടിച്ചിടാൻ നീളമുള്ള പ്ലാറ്റ്ഫോമുകൾ ഉള്ളത് ആവണീശ്വരം, പുനലൂർ റെയിൽവേ സ്റ്റേഷനുകൾക്ക് മാത്രമാണ്. മറ്റു റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോമിന്റെ നീളം വർധിപ്പിക്കണം. ക്രോസിങ് സ്റ്റേഷനുകളിൽ 18 കോച്ചുകൾ വരെ പിടിച്ചിടാവുന്ന സ്ഥലമുണ്ട്.

പ്ലാറ്റ്ഫോമുകൾക്ക്  ഉയരം കുറവുള്ള സ്റ്റേഷനുകൾ

ADVERTISEMENT

ആര്യങ്കാവ്, കഴുതുരുട്ടി,  ഒറ്റക്കൽ, ന്യൂ ആര്യങ്കാവ് എന്നീ സ്റ്റേഷനുകളിലെയും തെന്മല, ഇടമൺ, ഭഗവതിപുരം എന്നിവിടങ്ങളിൽ രണ്ടാം പ്ലാറ്റ്ഫോമുകൾക്കും ഉയരം കുറവാണ്. ഈ നിർമാണ പ്രവർത്തനങ്ങളും ഏകോപിപ്പിക്കേണ്ടതുണ്ട്. കൂടുതൽ ദീർഘദൂര ട്രെയിനുകൾ ഓടിത്തുടങ്ങുകയും പുതിയ സർവീസ് ആരംഭിക്കാനും ഇരിക്കെ യാത്രക്കാർക്കുള്ള ബുദ്ധിമുട്ട് പരിഹരിക്കേണ്ടതും റെയിൽവേ സ്റ്റേഷനുകളുടെ അടിസ്ഥാന ഭൗതിക സാഹചര്യങ്ങളുടെ കുറവ് നികത്തേണ്ടതും ഗതിശക്തി വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഏകോപനത്തിലൂടെ വേണം.

ചെങ്കോട്ട-പുനലൂർ-കൊല്ലം റെയിൽവേ പാതയിലെ വികസന പ്രവർത്തനങ്ങൾ മുടങ്ങുമ്പോഴും തമിഴ്നാട്ടിൽ  നിർമാണ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. തെങ്കാശി, രാജപാളയം റെയിൽവേ സ്റ്റേഷനുകളിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT